ഗവൺമെന്റ് യു പി എസ്സ് അക്കരപ്പാടം/അക്ഷരവൃക്ഷം/കോവിഡ് - പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് - പാഠങ്ങൾ
കോവിഡ് എന്ന മഹാരോഗം നമ്മുടെ നാട്ടിൽ പടർന്നുപിടിച്ചിരിക്കുന്നു.

ഈ രോഗം നമ്മുടെ നാട്ടിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യാപിച്ചിട്ടുണ്ട്. ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി സ്ഥിരീകരിച്ചത്. കാണാൻ മാത്രം പോലും വലിപ്പമില്ലാത്ത ഒരു രോഗാണുവിനുമുന്നിൽ അമേരിക്ക പോലുള്ള രാജ്യങ്ങൾ വരെ കീഴടങ്ങിത്തുടങ്ങി.

കേരളത്തിൽ ഈ രോഗം വ്യാപിച്ചത് വെറും ഒന്നര മാസം കൊണ്ടാണ് . ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ആളുകൾ ഒക്കെ ഇപ്പോൾ വീട്ടിൽ തന്നെ ഒതുങ്ങി ഇരിക്കുകയാണ് . ലോകമാകെ ഈ രോഗം പിടിപെട്ടതോടെ പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്.

അതിനിടെയും ചില നല്ല കാര്യങ്ങൾ ഉണ്ടായിട്ടുള്ളത് നമ്മൾ ഓർക്കാതിരിക്കരുത്. എങ്ങനെ കൈ കഴുകണം എന്ന് ഈ രോഗം നമ്മളെ പഠിപ്പിച്ചു. ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിത്തന്നു. സാമൂഹിക അകലം ,ക്വാറൻന്റൈൻ എന്നൊക്കെയുള്ള പുതിയ വാക്കുകൾ നമ്മൾ പരിചയപ്പെട്ടു. പൊതുസ്ഥലത്ത് തുപ്പുന്നത് ശിക്ഷ കിട്ടുന്ന കുറ്റമായി സർക്കാർ പ്രഖ്യാപിച്ചു. പഠിച്ചിട്ടും പഠിച്ചിട്ടും അനുസരിക്കാത്ത കാര്യങ്ങൾ ഇപ്പോൾ നമ്മൾ അനുസരിക്കുന്നു. ഈ ശുചിത്വശീലങ്ങൾ ഇനി എന്നും ഉണ്ടായിരിക്കണം.

ആർഭാടം നിറഞ്ഞ കല്യാണവും മറ്റും ചെലവ് ചുരുക്കി നടത്താൻ ആളുകൾ പഠിച്ചു. വാഹന അപകടങ്ങൾ വളരെ കുറഞ്ഞു. വായുവിൽ വിഷം കുറഞ്ഞെന്ന് പത്രത്തിൽ കണ്ടു. മദ്യപാനം കുറഞ്ഞതാണ് വേറെ ഒരു കാര്യം. മദ്യം ഇല്ലാതെയും ജീവിക്കാം എന്ന് കുറേ പേരെങ്കിലും മനസ്സിലാക്കി. കൊറോണ ഇല്ലാതായിക്കഴിഞ്ഞും അവർ മദ്യം കുടിക്കാതിരുന്നാൽ എത്ര നന്നായിരുന്നു. എല്ലാവരും വീട്ടിൽ ചെറിയ കൃഷിയൊക്കെ തുടങ്ങി. വിഷം ഇല്ലാത്ത ഭക്ഷണം കഴിക്കാൻ പഠിച്ചു. എല്ലാവരും അനുസരണയും അച്ചടക്കവുമുള്ളവരായി മാറി.

രോഗബാധയിൽനിന്ന് ലോകം വേഗം രക്ഷപെടട്ടെ എന്ന് ഞാൻ ആശിക്കുന്നു, അതിനൊപ്പം ഇപ്പോൾ ശീലിച്ച നല്ല കാര്യങ്ങൾ എന്നും ഉണ്ടാകട്ടെ എന്നും.

ശ്രീദേവ് എ. തിലക്
5 എ ഗവ.യു.പി.സ്കൂൾ അക്കരപ്പാടം,
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം