ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/മഴ എന്ന കൂട്ടുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ) (Sheebasunilraj എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/അക്ഷരവൃക്ഷം/മഴ എന്ന കൂട്ടുകാരൻ എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/മഴ എന്ന കൂട്ടുകാരൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ എന്ന കൂട്ടുകാരൻ


നീലാകാശത്തിൽ നിന്ന്
വന്ന കൂട്ടുകാരാ
നിനക്ക് എന്നോടു കൂട്ടുകൂടാമോ
കറുത്ത പെണ്ണിൻ കണ്ണീർ പുടവ
വിൺ തട്ടിൽ നിന്ന് പാറി വീഴുന്ന
മുത്തുകൾ പോലെ നീ വരുന്നു
നിനക്കു ഞാൻ കുറെ
കഥകൾ പറഞ്ഞു തരാം
നിൻ്റെ പാച്ചിൽ കണ്ട് ഞാൻ
ഏറെ സന്തോഷിക്കുന്നു
നിൻ്റെ വരവ് എനിക്കൊരു ഉത്സവമാണ്
നിൻ്റെ താളം എനിക്കെന്തിഷ്ടമെന്നോ
ഭൂമിയെ നീ ആകെ തഴുകുന്നു
മഴത്തുള്ളികൾ തിങ്ങി
നിൽക്കുന്ന ഇലകളും, പൂക്കളും
എന്നെ സന്തോഷിപ്പിക്കുന്നു
നിന്നോടൊപ്പം കളിക്കാൻ
എന്തു രസമാണ്
പനിനീർ പൂ പോലുള്ള
നിൻ്റെ കരങ്ങൾ
ഭൂമിയിൽ പതിക്കുമ്പോൾ
പുഴയും സന്തോഷിക്കും
നിന്നോട് കൂട്ടുകൂടാൻ
മാനം നോക്കി ഞാൻ
കാത്തിരിപ്പാണ്.

 

സൻസ സലിം
9സി ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത