ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/മഴ എന്ന കൂട്ടുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ എന്ന കൂട്ടുകാരൻ


നീലാകാശത്തിൽ നിന്ന്
വന്ന കൂട്ടുകാരാ
നിനക്ക് എന്നോടു കൂട്ടുകൂടാമോ
കറുത്ത പെണ്ണിൻ കണ്ണീർ പുടവ
വിൺ തട്ടിൽ നിന്ന് പാറി വീഴുന്ന
മുത്തുകൾ പോലെ നീ വരുന്നു
നിനക്കു ഞാൻ കുറെ
കഥകൾ പറഞ്ഞു തരാം
നിൻ്റെ പാച്ചിൽ കണ്ട് ഞാൻ
ഏറെ സന്തോഷിക്കുന്നു
നിൻ്റെ വരവ് എനിക്കൊരു ഉത്സവമാണ്
നിൻ്റെ താളം എനിക്കെന്തിഷ്ടമെന്നോ
ഭൂമിയെ നീ ആകെ തഴുകുന്നു
മഴത്തുള്ളികൾ തിങ്ങി
നിൽക്കുന്ന ഇലകളും, പൂക്കളും
എന്നെ സന്തോഷിപ്പിക്കുന്നു
നിന്നോടൊപ്പം കളിക്കാൻ
എന്തു രസമാണ്
പനിനീർ പൂ പോലുള്ള
നിൻ്റെ കരങ്ങൾ
ഭൂമിയിൽ പതിക്കുമ്പോൾ
പുഴയും സന്തോഷിക്കും
നിന്നോട് കൂട്ടുകൂടാൻ
മാനം നോക്കി ഞാൻ
കാത്തിരിപ്പാണ്.

 

സൻസ സലിം
9സി ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത