കോട്ടൂർ മാപ്പിള എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
09:16, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shaharbanu. M.P (സംവാദം | സംഭാവനകൾ)
കോട്ടൂർ മാപ്പിള എൽ പി എസ്
വിലാസം
കാടാച്ചിറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-2017Shaharbanu. M.P




= ചരിത്രം =
    കടമ്പൂര്‍ പഞ്ചായത്തിലെ കാടാച്ചിറയില്‍ മുസ്ലിം സമൂഹത്തിന്‍റെ ഉന്നതി ലക്ഷ്യം വച്ചു കൊണ്ട് 1920 ല്‍ സ്ഥാപിതമായതാണ്  കോട്ടൂര്‍ മോപ്പിള എല്‍ പി സ്കൂള്‍. ഓലഷെഡിലാണ് ആദ്യ കാലത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് . മണ്‍ മറഞ്ഞുപോയ ഉദാരമതികളായ ഒട്ടേറെ മഹദ് വ്യക്തികളുടെ കൂടായ്മ കൊണ്ടാണ് ഈ സ്ഥാപനം നിലവില്‍ വന്നത്. വയല്‍ പുരയില്‍ മോയിതീന്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഓല ഷെഡു നിര്‍മ്മിച്ചത്. 
    1975-76 കാലത്ത് കുന്നുമ്മല്‍ അബ്ദുല്‍ അസീസ്  കെ യുടെ ഉടമസ്ഥതയില്‍ ഇന്നത്തെ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം തുടങ്ങി. പൂര്‍ണമായി ഓടുമേഞ്ഞ കെട്ടിടവും 5 ക്ലാസ് മുറികളുമുള്ള ഈ വിദ്യാലയത്തില്‍ ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലിഷ് മീഡിയം സ്കൂളുകളുടെ ആധിക്യത്താല്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുകയും 1998 മുതല്‍ അണ്‍ എക്കണോമിക് പട്ടികയില്‍ പെടുകയും ചെയ്തു. 2016 ല്‍ മാനേജ്മെന്‍റിന്റെയും, പി‌ടി‌എ യുടെയും സഹായത്തോടെ കുട്ടികളുടെ എണ്ണം ഗണ്യമായി ഉയര്‍ത്തുവാന്‍ സാധിച്ചിരിക്കുകയാണ്.

= ഭൗതിക സാഹചര്യങ്ങൾ  :- വിദ്യാലയത്തിന് ഓട് മേഞ്ഞ കെട്ടിടം, ഉറപ്പുള്ള തട്ടികള്‍ കൊണ്ട് വേര്‍തിരിച്ച 5 ക്ലാസ് മുറികള്‍, പ്രൊജെക്ടര്‍, 5 കമ്പ്യൂട്ടറുകളും ലാപ്ടോപ്പും അടങ്ങിയ സ്മാര്‍ട്ട് ക്ലാസ് റൂം സൌകര്യം എന്നിവയുമുണ്ട്. ഒരു കിണറും, പാചകപ്പുരയും ഉണ്ട്. 2016 ജൂണ്‍ 21 നു പുലര്‍ച്ചെ വിദ്യാലയത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ മതില്‍ വീണ് ഒരു ക്ലാസ് മുറിയും പാചകപ്പുരയും, 2 ടോയിലെറ്റും തകര്‍ന്നിരിക്കുകകയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെൻറ്

1975 മുതല്‍ സ്കൂള്‍ മാനേജരായി ശ്രീ. അബ്ദുള്‍ അസീസ് കെ ചുമതലയേറ്റു. സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന വ്യക്തിയാണ് അദ്ദേഹം. കടച്ചിറയില്‍ തന്നെയാണ് താമസം.

== മുൻ സാരഥികൾ ==

1960 കാലയളവില്‍ ശ്രീ മമ്മൂട്ടി മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 1971 ല്‍ വിരമിച്ചു. 1971 മുതല്‍ 3 വര്‍ഷക്കാലം സംസ്ഥാന തലത്തില്‍ അറയപ്പെട്ട അധ്യാപക സംഘടനാ നേതാവായിരുന്ന ശ്രീ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി. 1975 ല്‍ അഹമ്മദ് കുട്ടി മാസ്റ്റര്‍ ചുമതലയേല്‍ക്കുകയും 1976 ല്‍ വിരമിക്കുകയും ചെയ്തു. പിന്നീട് കുന്നുമ്മല്‍ ശ്രീ അബൂബക്കര്‍ മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി. 1989 ല്‍ ഇദ്ദേഹം വിരമിച്ച ശേഷം ശ്രീമതി കെ ഇ ദാക്ഷായണി ടീച്ചര്‍ ഹെഡ് ടീച്ചര്‍ ആവുകയും 1994 ല്‍ വിരമിക്കുകയും ചെയ്തു. 1994 മുതല്‍ ശ്രീമതി എ എം കൃഷ്ണ കുമാരി ടീച്ചര്‍ പ്രധാന അധ്യാപിക ആയി. 2005 ല്‍ ടീച്ചര്‍ വിരമിക്കുകയും ശ്രീ ശിവരാമന്‍ മാസ്റ്റര്‍ ഒരു വര്‍ഷ കാലം ഹെഡ് മാസ്റ്ററായി പ്രവര്‍ത്തിക്കുകയും ചെയ്തു. 2006 മുതല്‍ 2015 വരെ ശ്രീ കെ കെ വിനോദ് കുമാര്‍ ഹെഡ് മാസ്റ്റര്‍ ആയി. 2015 മുതല്‍ ശ്രീമതി കെ ഷീല ടീച്ചര്‍ ഹെഡ് ടീച്ചര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വീരമൃത്യു വരിച്ച സൈനികന്‍ ലെഫ്. നാസര്‍ കെ, എന്‍ജിനിയര്‍, ഡോക്ടര്‍, അധ്യാപകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള പ്രൊഫഷനലുകള്‍ ഈ വിദ്യാലയത്തിന്റെ മുതല്‍ കൂട്ടാണ്.

വഴികാട്ടി

കണ്ണൂര്‍- കൂത്തുപറമ്പ് റോഡില്‍ കാടാച്ചിറ പോസ്റ്റ് ഒഫ്ഫീസിന് മുന്‍വശത്തെ ജുമാ മസ്ജിദിന് സമീപമാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/index.php?title=കോട്ടൂർ_മാപ്പിള_എൽ_പി_എസ്&oldid=291357" എന്ന താളിൽനിന്ന് ശേഖരിച്ചത്