കെ ഇ എം എച്ച് എസ് ആലങ്ങാട്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം



വ്യക്തിശുചിത്വം ,പരിസര ശുചിത്വം എന്നീ അടിസ്ഥാന ശീലങ്ങൾ പുസ്തകങ്ങളിൽ എത്ര ചൊല്ലിപ്പഠിച്ചാലും അവയുടെ പ്രാധാന്യം അനുഭവത്തിൽ മനസ്സിലായത് ഈ കൊവിഡ് കാലത്താണ് !

സോപ്പ് ഉപയോഗിച്ചു 20 സെക്കൻഡ് വൃത്തിയായി കൈ കഴുകിയാൽ ഈ വൈറസിനെ നിലക്ക് നിർത്തമത്രെ ".ബ്രേക്ക് ദി ചെയിൻ " എന്നാണ് ആരോഗ്യപ്രവർത്തകർ ഇതിനെ വിളിക്കുന്നത് .കൈകളിലൂടെ -മൂക്ക് ,വായ് , കണ്ണ് എന്നിവയിലൂടെ രോഗാണുക്കൾ അകത്തു കയറുന്നത് തടയാനാണിത് .പൊതുസ്ഥലങ്ങളിലും റോഡിലും തുപ്പരുതെന്നെന്നു എത്ര പഠിച്ചിരിക്കുന്നു.ഇപ്പോൾ അതും കർശനമായി നിരോധിച്ചു .തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല വച്ച് മുഖം മൂടണമെന്നും ....പുറത്തു പോയി വന്നാൽ കയ്യും കാലും കഴുകി അകത്തു കേറണമെന്നും പഠിച്ചു .

പരിസരം വൃത്തിയായി വച്ചില്ലെങ്കിൽ വെള്ളം കെട്ടിക്കിടന്നു കൊതുകുകൾ വിവിധ പനികളെയും ...എലി എലിപ്പനിയെയും കൊണ്ട് തരും .ഈ കൊറോണക്കാലം ഈ രണ്ടു വലിയ കാര്യങ്ങൾ ആണ് എന്നെ പഠിപ്പിച്ചത്‌ .

അനീസ പി എ
7 B കെ ഇ എം എച് എസ്
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം