"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം/അക്ഷരവൃക്ഷം/ഞാനെന്ന ഭാവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഞാനെന്ന ഭാവം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
രാഷ്ട്രീയവും മറന്നു  
രാഷ്ട്രീയവും മറന്നു  
അഹങ്കാരം അസ്തമിച്ചു  
അഹങ്കാരം അസ്തമിച്ചു  
ഞാൻ പ്രകൃതിയുടെ അനേകം സൃഷ്ടികളിൽ ഒന്നുമാത്രമായി
ഞാൻ പ്രകൃതിയുടെ  
അനേകം സൃഷ്ടികളിൽ ഒന്നുമാത്രമായി
ഞാൻ തിരിച്ചറിഞ്ഞു
ഞാൻ തിരിച്ചറിഞ്ഞു


വരി 21: വരി 22:
മതം പോയി  
മതം പോയി  
രാഷ്ട്രീയം പോയി  
രാഷ്ട്രീയം പോയി  
ഞാൻ പ്രകൃതിയുടെ അനേകം സൃഷ്ടികളിൽ ഒന്നുമാത്രമാണ്!
ഞാൻ പ്രകൃതിയുടെ  
അനേകം സൃഷ്ടികളിൽ ഒന്നുമാത്രമാണ്!
പ്രകൃതിമാതാവേ രക്ഷിച്ചാലും!
പ്രകൃതിമാതാവേ രക്ഷിച്ചാലും!


വരി 50: വരി 52:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

20:20, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാനെന്ന ഭാവം

പ്രളയം വന്നു
ജാതിയില്ലാതെയായി
മതമില്ലാതെയായി
രാഷ്ട്രീയവും മറന്നു
അഹങ്കാരം അസ്തമിച്ചു
ഞാൻ പ്രകൃതിയുടെ
അനേകം സൃഷ്ടികളിൽ ഒന്നുമാത്രമായി
ഞാൻ തിരിച്ചറിഞ്ഞു

പ്രളയം കഴിഞ്ഞു
ജാതി ഉയർത്തെണീറ്റു
മതം ഉയർത്തെണീറ്റു
ഞാൻ പ്രകൃതിയുടെ അധിപനായി

കൊറോണ വന്നു
വീണ്ടും ജാതി പോയി
മതം പോയി
രാഷ്ട്രീയം പോയി
ഞാൻ പ്രകൃതിയുടെ
അനേകം സൃഷ്ടികളിൽ ഒന്നുമാത്രമാണ്!
പ്രകൃതിമാതാവേ രക്ഷിച്ചാലും!

കൊറോണ,
നീ കടന്നുപോകും
ജാതി വരും
മതം വരും
രാഷ്ട്രീയം വരും
ഞാൻ വീണ്ടും പ്രകൃതിയെക്കാൾ വലുതാകും!

അമ്മേ,
എൻ്റെ ഈ ഭാവം,
ഞാനെന്ന ഭാവം
എന്നസ്തമിക്കും!

കാശിനാഥ്‌
12 B കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത