കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

എസ്.പി.സി

2020-21 അധ്യയനവർഷം കെ കെ എം ജി വി എച്ച് എസ് ന് എസ്.പി.സി അനുവദിച്ചെങ്കിലും 2021-22 അധ്യയനവർഷത്തിൽ എട്ടാംക്ലാസിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികൾ മുതൽക്കെ പ്രവേശനാനുമതി ലഭിച്ചുള്ളൂ. വളരെ കുറഞ്ഞ കാലപരിധിക്കുള്ളിൽ തന്നെ മികവാർന്ന പരിപാടികൾ സംഘടിപ്പിക്കാൻ എസ്.പി.സി ക്ക് കഴിഞ്ഞു. നന്മയും കർത്തവ്യ ബോധവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഈ വിദ്യാലയത്തിലെ എസ്.പി.സി യൂണിറ്റ് പ്രയാണം തുടർന്നുകൊണ്ടിരിക്കുന്നു.

എസ് പി സി
എസ് പി സി


ദ്വിദിന വെക്കേഷൻ ക്യാമ്പ്

ദ്വിദിന വെക്കേഷൻ ക്യാമ്പ്

Spc യുടെ ദ്വിദിന വെക്കേഷൻ ക്യാമ്പ് 28/12/2021, 29/12/2021 തിയ്യതികളിൽ സ്കൂളിൽ വെച്ച് നടന്നു. HM ശ്രീ വാസുദേവൻ കെ. യുടെ അധ്യക്ഷതയിൽ എടച്ചേരി പോലീസ് സ്റ്റേഷനിലെ SI ശ്രീ അബ്ദുൾ സമദ് ഉദ്ഘാടനം ചെയ്തുകൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു. SPC യുടെ PTA പ്രസിഡന്റ് ശ്രീ ടി. സന്തോഷ്‌ കുമാർ, WDI ആയ ശ്രീമതി വസന്ത കെ എന്നിവർ ആശംസകൾ അർപ്പിച്ചു. DI ശ്രീ രാംദാസ് ക്യാമ്പിന് ആവശ്യമായ നിർദേശങ്ങൾ നൽകി. ACPO അനുപമ ചടങ്ങിനു സ്വാഗതവും കേഡറ്റായ അനുഷ്ക ഇ. നന്ദിയും പറഞ്ഞു.

എസ്.പി.സി വാർഷികാഘോഷം

എസ് പി സി വാർഷികാഘോഷം

എസ്.പി.സിയുടെ പന്ത്രണ്ടാം വാർഷികത്തിൽ സ്കൂൾ അങ്കണത്തിൽ എടച്ചേരി എസ് ഐ ശ്രീ ഷിജു ടി കെ, എസ് പി സി യുടെ പതാക ഉയർത്തി വാർഷികാഘോഷം ഉദ്‌ഘാടനം ചെയ്തു. തുടർന്ന് ക്വിസ് മത്സരം നടത്തപ്പെട്ടു. വീടുകളിൽ ഫലവൃക്ഷത്തൈകൾ നടുന്ന പരിപാടിയും നടന്നു.