കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

കെ.എം.എം.എ.യു.പി.എസ് ചെറുകോട്
വിലാസം
വണ്ടൂർ

പി.ഒ,
,
679328
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽkmmmaups@gmail.
കോഡുകൾ
സ്കൂൾ കോഡ്48550 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറംലത്ത്.കെ
അവസാനം തിരുത്തിയത്
20-08-201932050300512


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
പ്രമാണം:Prv2

പ്രവേശനോത്സവം 2019-2020

    2018-2019 അധ്യയന വർഷത്തെ പ്രവേശനോത്സവം 06/06/19 ന് വാർഡ മെംബർ ജൂൽഫീന ഉദ്ഘാടനം ചെയ്തു.പുതുതായി വന്ന എല്ലാ കുട്ടികളെയും ഈ പ്രവേശനോത്സവത്തിൽ ഉൾപ്പെടുത്തിയിരുന്നു.ഒന്നാം ക്ലാസുകാരെ തോപ്പിയനിയിച്ചു കൊണ്ട് വരവേറ്റു.മധുരപലാഹാരവും  സമ്മാനകിറ്റും നൽകി.പുതിയ കൂട്ടുകാർക്ക് പാടാൻ അവസരവും നൽകി.  H.M റംലത്ത് ടീച്ചർ ഏവർക്കും സ്വാഗതം പറഞ്ഞു.    P.T.A മെംബർ,മാർ  ആശംസകളർപ്പിച്ചു. മധുര പലഹാരവും സമ്മാനകിറ്റും പുതിയ കൂട്ടുകാർക്ക് വിതരണം ചെയ്തു.സ്ക്കൂളിലെ വലിയകുട്ടികളുടെയും പുതിയ കൂട്ടുകാരുടെയും കലാപരിപാടികൾ ക്ലാസ്സിൽ നടന്നു. വിമല ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞതോടെ പരിപാടി അവസാനിച്ചു.

ജൂൺ 5 പരിസ്ഥിതി ദിനം

    സ്കൂൾ പ്രവേശനത്തിന് ശേഷം തൈ വിതരണം നടത്തി.പരിസ്ഥിതി ദിന പ്രസക്തി ക്ലാസ്സിൽ ചർച്ച ചെയ്തു.പരിസ്ഥിതി ബോധവത്കരണ പോസ്റ്റർ മത്സരം നടത്തി.

വായനാദിനം-2019

        വായനദിന പ്രതിജ്ഞയെടുത്തു.വായനയുടെ പ്രസക്തി ക്ലാസ്സിൽ ചർച്ച ചെയ്തു.എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി ഒരുക്കി.ക്ലാസ്തല മൂല്യനിർണയം നടത്തി.നല്ല വായനക്കാരെ കണ്ടെത്താനുള്ള തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു.ക്ലാസ്സിൽ വായനസംസ്കാരം വികസിപ്പിക്കാൻ തുടർപ്രവർത്തനങ്ങളിലൂടെ കഴിഞ്ഞു.പത്രപാരായണം ശീലമാക്കി.

ലഹരി വിരുദ്ധദിനം

          ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.ബോധവത്കരണ പോസ്റ്റർ നിർമാണം നടത്തി.ബോധവത്കരണക്ലാസ് ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ നടന്നു.

ബഷീർ ദിനം

         ജൂലൈ 5 ബഷീർ ദിനം  ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ്‌ ബഷീറിൻറെ കൃതികളെ കുറിച്ച് ചർച്ച ചെയ്തു.ബഷീർ കൃതികളെ അടിസ്ഥാനമാക്കി ക്വിസ്സ് നടത്തി.

ഹിരോഷിമ ദിനം

         യുദ്ധത്തിൻറെ ഭീകരത കുട്ടികൾക്കു പരിചയപ്പെടുത്തി പത്രത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചു .ബാഡ്ജുകൾ നിർമ്മിച്ചു.സ്വയം നിർമ്മിച്ച പ്ലക്കര്ടുകളുമായി കുട്ടികൾ യുദ്ധ വിരുദ്ധ റാലി നടത്തി .യുദ്ധ വിരുദ്ധ പത്രിക തയ്യാറാക്കി.ഹിരോഷിമ ക്വിസ് ചോദ്യോത്തരങ്ങൾ ശേഖരിച്ചു.

പി.ടി.എ. ജനറൽ ബോഡി യോഗം 2019-20

         പി.ടി.എ ജനറൽ ബോഡി യോഗം ജൂലൈ 5 ന് 2 മണിക്ക്ആരംഭിച്ചു.2൦18-19 അദ്ധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് യു.പി.  എസ്.ആർ.ജി.കൺവീനർ പ്രകാശ്‌ മാസ്റ്റർ അവതരിപ്പിച്ചു.വരവ് ചിലവ് കണക്ക് ഹെഡ്ടീച്ചർ അവതരിപ്പിച്ചു.എൽ.എസ്സ്.എസ്സ്, യു.എസ്സ്.എസ്സ് കുട്ടികൾക്ക് പിടിഎ യുടെ വകയും ഹെഡ്മിസ്സ്‌ട്രസ്സിൻറെ വകയും സ്റ്റാഫിൻറെ വകയും സമ്മാനങ്ങൾ വിതരണം ചെയ്തു.പുതിയ കമ്മറ്റിഭാരവാഹികളെ തിരഞ്ഞെടുത്തു.പി.ടി.എ.പ്രസിഡണ്ട്‌ സ്ഥാനത്തേക്ക് സലീമിനെ നിർദ്ദേശിച്ചു. ഉച്ചഭക്ഷണക്കമ്മറ്റി,സുരക്ഷകമ്മറ്റി എന്നിവ രൂപീകരിച്ചു.ഭാവിപരിപാടികൾ ആസൂത്രണം ചെയ്തു.

രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്

  "മികവ്2൦19-20"  ൻ റെഭാഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ2019 ജൂലൈ 26 ന് വെള്ളിയാഴ്ച രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ്നടന്നു.ഹെഡ്മിസ്സ്‌ട്രെസ്സ് ശ്രീമതി റംലത്ത്ടീച്ചർ സ്വാഗതം ആശംസിച്ചു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ സുരേഷ് മുഖ്യപ്രഭാഷണം നടത്തി. മൂല്യബോധമുള്ള നല്ലൊരു തലമുറയായി

നമ്മുടെ കുട്ടികളെ എങ്ങനെയെല്ലാം വാർത്തെടുക്കാമെന്നും,മാനസിക ശാരീരിക പീഡനങ്ങളിൽനിന്നും അവരെ എങ്ങനെ സംരക്ഷിക്കമെന്നും അതുപോലെ ലഹരി വിരുദ്ധ മനോഭാവം വളർത്തിയെടുക്കാൻ രക്ഷിതക്കൾക്ക് എന്തെല്ലാംചെയ്യാൻ കഴിയുമെന്നുംക്ലാസ്സിൽ ചർച്ച ചെയ്യപ്പെട്ടു.മലപ്പുറം ചൈൽഡ വെൽഫെയർ സൊസൈറ്റിയുടെ കൌൺസിലറായ സെലീന.സി ക്ലാസെടുത്തു.

   പി.ടി.എ. പ്രസിഡണ്ട്‌ ശ്രീ.സലിം ,വിദ്യാഭ്യാസ സ്റ്റാൻറ്റിങ്ങ കമ്മിറ്റി ചെയർമാൻശ്രീ.മുജീബ് റഹ്മാൻമാസ്റ്റർ,ശ്രീ. പ്രകാശ് മാസ്റ്റർഎന്നിവർ ആശംസകളർപ്പിച് സംസാരിച്ചു. ശ്രീ.കെ.അബ്ദുൽഖാദർ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.ബോധവത്കരണ ക്ലാസ്സിലൂടെ മൂല്യ ബോധ മുള്ള ഒരു തലമുറയെ വാർത്തെടുക്കാനുള്ള അറിവ് നേടിയ രക്ഷിതാക്കൾ ഇതൊരു നവ്യാനുഭവം തന്നെ എന്നഭിപ്രയപ്പെട്ടു.
 
തിരെഞ്ഞെടുപ്പ്
 

സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്-2019

         29/7/19 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ്‌ ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി.

തിരെഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപനം,നാമനിർദേശം നൽകൽ,സൂക്ഷ്മ പരിശോധന,പിൻവലിക്കൽ,പ്രചാരണ പരിപാടികൾ,തിരെഞ്ഞെടുപ്പു ഫലപ്രഖ്യാപനം,ആഹ്ലാദപ്രകടനംഎന്നിവയിലൂടെ കുട്ടികളിൽ ജനാധിപത്യബോധവും മൂല്യ വും വളർത്തിയെടുക്കാൻ ഈ തിരെഞ്ഞെടുപ്പ് ഉപകരിച്ചു.

ലോക സ്കാർഫ് ദിനം (ആഗസ്റ്റ് ഒന്ന്)

         ലോക സ്കാർഫ് ദിനം സ്കൂൾ സ്കവുട്ടുമാസ്ടരെ സ്കാർഫ് അണിയിച്ചു കൊണ്ട് പ്രധാനാധ്യാപിക നിർവഹിച്ചു സ്കവുട്റ്റ്- ഗൈഡ കുട്ടികൾ പരസ്പരം സ്കാർഫ് അണിയിച്ചു.
 

2018-19 ലെ സ്കൂൾ പ്രവർത്തന റിപ്പോർട്ട്

          2018-19 അധ്യയന വർഷത്തിൽ നിപ്പ ,പ്രളയം എന്നിവയുടെ രൂപത്തിലുണ്ടായ ദുരന്തങ്ങൾ സ്കൂൾ അധ്യയന ദിനങ്ങളെയും മേളകളെയും സാരമായി ബാധിച്ചു.എങ്കിലും ലഭ്യമായ സമയം പരമാവധി പ്രയോജനപ്പെടുത്തി വൈവിധ്യവും മികവുറ്റതുമായ പ്രവർത്തനങ്ങളിലൂടെ അക്കാദാമികരംഗത്തും ഭൗതിക രംഗത്തും ഒട്ടേറെ മുന്നേറ്റങ്ങൾ കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു.
         
           വിദ്യാലയ മികവിനോരംഗീകാരമായി ഇഷാൻ റഹ്മാൻ,അമൽ ബഷീർ എന്നീ കുട്ടികൾക്ക് LSS ലഭിച്ചു.പഞ്ചായത്ത്‌ തല ഫുട്ബൽ മത്സരത്തിൽ 4 മുതൽ 7 വരെയുള്ള മുഴുവൻ ക്ലാസ്സുകളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.വിദ്യാരംഗം ഉപജില്ലതല ശില്പശാലയിലും നമ്മുടെ അഭിമാന താരങ്ങൾസമ്മാനങ്ങൾ വാരിക്കൂട്ടി.സംസ്ഥാനതല സംസ്കൃത സ്കോളർഷിപ്പ്‌ മത്സരത്തിൽ 12 കുട്ടികൾ സ്കോളർഷിപ്പിനർഹരായി.തുടർച്ചയായി

4-)O തവണയും ഈ നേട്ടം കൈവരിക്കാൻ സാധിച്ചു ഉപജില്ലയിലെ ഏക വിദ്യാലയമാണ്നമ്മുടേത്.ജില്ലാതല കേളപ്പജി പുരസ്കരത്തിൽനമ്മുടെ 28 കുട്ടികൾ അർഹരായി.ഭാരത് സ്കൌട്ട് ആൻറ് ഗൈഡ്സിൻറെ യുണിറ്റ് നിലവിലുള്ള പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടേത്. ദ്വിതീയ സോപാൻ പരീക്ഷയിൽ 8 കുട്ടികളെ വിജയ തിലകമണിയിക്കാനും സാധിച്ചു. സുഗമ ഹിന്ദി പരീക്ഷയിലും സ്കൂൾ മുന്നിട്ടു നിൽക്കുന്നു.

          സാദ്ധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ നാം തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനും മാതൃകാപരമായി നാം സംഘടിപ്പിച്ച പഠനോത്സവവും പിന്നോക്ക പഠിതാക്കൾക്കുള്ള മലയാളത്തിളക്കവും ജില്ലാതലത്തിൽ തന്നെ നമ്മുടെ വിദ്യാലയത്തെ ശ്രദ്ധേയമാക്കി.LSS,USS കുട്ടികൾക്കായി തീവ്രപരിശീലനം നൽകി.
    
          5 മേഖലകളിലാണ്‌ നാം ടാലെന്റ്റ്‌ ലാബ്‌ സംഘടിപ്പിച്ചത്. ചിത്രകല ക്യാബ്  ചിത്രകാരൻ ശ്രീ ബിപിൻ  സംഗീതക്കൂട്ടം - ഷിജിൽ കുമാർ, ക്രാഫ്റ്റ് വിസ്മയം സുബിത് അഹിംസ,കായിക പരിശീലനം ശ്രീ സുരേഷ് പി.ടി, നൃത്തപഠനക്ലാസ് ശ്രീ അനിൽ എന്നിവരിലൂടെ വളരെയധികം ഫലപ്രദമായും കാര്യക്ഷമമായും സംഘടിപ്പിക്കുവാൻ നമുക്ക് സാധിച്ചു.    
                                                                                            
           കുട്ടികൾ സ്വയം തയ്യാറാക്കിയ ഗാന്ധിഗാന്ധിയൻ സന്ദേശറാലി,ക്വിസ്സ് മത്സരങ്ങൾ,അസംബ്ലികൾ തുടങ്ങിയവ ദിനാചരണങ്ങളെ സമ്പുഷ്ടമാക്കി.യഥാസമയങ്ങളിലെ Mid term പരീക്ഷകൾ,വിവിധ ക്ലാബ് പ്രവർത്തനങ്ങൾ,പഠനയാത്രകൾ

കമ്പ്യൂട്ടർ പരിശീലനം എന്നിവ എടുത്തു പറയേണ്ടവയാണ്. 4 വിഭവങ്ങളോടെയുള്ള ഈ വർഷത്തെ നമ്മുടെ ഉച്ച ഭക്ഷണവിദരണവും,മാസത്തിലൊരിക്കലുള്ള Non-Vegetarian ഭക്ഷണ വിദരണവും പഞ്ചായത്തിൽ തന്നെ നമ്മെ വേറിട്ട്‌ നിർത്തുന്നു. കുട്ടികളുടെ സുരക്ഷയും സ്വവ്കരിയവും മുൻനിർത്തി ഭക്ഷണം വിദരണം നടത്തുന്നത് .

            സംഘാടക മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട നമ്മുടെ പൂർവ്വ വിദ്യാർത്ഥി-അദ്ധ്യാപക കൂട്ടായിമ ക്രിയാത്മക സാനിധ്യമായി ഇന്നും നിലകൊള്ളുന്നു.സ്കൂൾ ഇലക്ട്രിഫികേഷൻ സ്കൂൾമുറ്റം ടൈയിലിംഗ്, ചുമർചിത്രാലങ്കാരം തുടങ്ങി ലക്ഷ്യമിട്ട ഒട്ടേറെ പുരോഗമനം പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശക്തരായ ഈ കൂട്ടായിമയിലൂടെ നമ്മുക്ക് സാധിച്ചു.പ്രയള ദുരന്തമുഖത്ത് കേരളത്തിന്‌ താങ്ങും തണലുമായി നിന്ൻ ധീരവും ശ്ലാഘനീയവുമായ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ വാർത്താ മാധ്യമങ്ങളെ അഭിനന്ദിച്ചു കൊണ്ട് ശ്രീ.P.T സന്തോഷ്‌ മാസ്റ്റർ,അഭിനന്ദിച്ചുകൊണ്ട്,ശ്രീ.M അജയികുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ചുമരുകളിൽ നാം തീർത്ത പത്രവിസ്മയം നമ്മുടെ വിദ്യാലയത്തിന് ലോക പ്രശസ്തി നേടിത്തന്നു.കൂട്ടായ്മയുടെ സമ്മാനമായി എക്കാലത്തും  ഓർമിക്കാൻ ഒരു സുവനീറും തയ്യാറായി വരുന്നു.7-ആം ക്ലാസ്സിലെകുട്ടികൾക്കും ഒരു ബോധവൽകരണ ക്ലാസ്സും യാത്രയയപ്പും ഈ വർഷത്തെ അവസാന പ്രോഗ്രാമായി.
            ശുദ്ധജല വിതരണത്തിനായി പോരൂർ ഗ്രാമപഞ്ചായത്ത് സ്കൂളിനനുവദിച്ച WATER PURIFIER,സ്ത്രീ ശാക്തീകരണത്തിൻറെ ഭാഗമായി സ്കൂളിലെ പെൺകുട്ടികൾക്ക് പഞ്ചായത്ത്‌ നൽകുന്ന സൗജന്യ തൈകൊണ്ടോ പരിശീലനം വായനശീലം പരിപോഷിപ്പിക്കാൻ അധ്യാപകർ സജ്ജീകരിച്ച ക്ലാസ് ലൈബ്രറികൾ,ഉന്നത നിലവാരം പുലർത്തുന്ന പ്രീ പ്രൈമറി ക്ലാസ്സുകൾ തുടങ്ങി ഒട്ടേറെ നേട്ടങ്ങളും പുരോഗതികളും കൈവരിക്കാൻ ഈ അധ്യയന വർഷത്തിൽ നമുക്ക് സാധിച്ചു എന്നോർമ്മപ്പെടുത്തിക്കൊണ്ട് ഇതിനെല്ലാം സഹായിച്ചു സഹകരിച്ച ശക്തമായ PTA,MTA പൂർവ വിദ്യാർത്ഥി-അധ്യാപക കൂട്ടായ്മ എന്നിവരോടെല്ലാമുള്ള നിസ്സീമമായ നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട് റിപ്പോർട്ട് ചുരുക്കുന്നു.
പ്രമാണം:ക്മ്മ൩.jpg
പ്രളയം
 
pralayam
 
pralayam
 
pralayam
 
pralayam
പ്രമാണം:Kmm7
chithram cherthu

മാധ്യമങ്ങളുടെ പ്രളയകാല സേവനങ്ങൾക്ക് സ്കൂളിൻറെ ആദരം

പ്രമാണം:Kmm6

ഓണാഘോഷം - 2017

       25-08-2017 വെള്ളിയാഴ്ച വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഓണാഘോഷപരിപാടി നടന്നു. ക്ലാസ്തല പൂക്കളമത്സരം വളരെ ആകർഷകമായി. കുട്ടികൾ ശേഖരിച്ച പൂക്കൾ മാത്രം ഉപയോഗിച്ച് തീർത്ത പൂക്കളം ഒന്നിനൊന്ൻ മെച്ചപ്പെട്ടതായിരുന്നു. 9:15 മുതൽ 11:30 വരെയാണ് പൂക്കളം ഒരുക്കാൻ സമയം നൽകിയത്. ക്ലാസ് തല മൂല്യനിർണ്ണയം 11:30 ന് ആരംഭിച്ചു.
    ശേഷം കുട്ടികളിൽ നിന്നു ശേഖരിച്ച പച്ചക്കറികൾ ഉൾപെടെയുള്ള ഓണസദ്യയായിരുന്നു. പായസമുൾപെടെയുള്ള ഓണസദ്യ കുട്ടികളിൽ ആഹ്ലാദവും ആത്മസംതൃപതിയും നിറച്ചു. 
    ഓണക്കളികളിൽ ഏറ്റവും ആകർഷകമായത് കസേരകളിയാണ്. ചിലർ വീണും ഉരുണ്ടും കസേരകളി ആസ്വദിച്ചു. ഒരു നല്ല ഓണഓർമ്മകളുമായി കുട്ടികൾ വീട്ടുകളിലെക്ക് മടങ്ങി.

ചരിത്രം

       1948 ൽ ആണ് ചെറുകോട്  ലോവർപ്റൈമറി സ്കൂൾ സ്ഥാപിതമാകുന്നത്.1948 ഒക്ടോബർ 20 ാംതിയതി മുതൽ നവംബർ17 ാംതിയ്യതിവരെ1 മുതൽ 5 വരെ ക്ലാസുകളിലേക്ക് നടത്തിയ(പവേശനത്തിൽ 65 കുട്ടികളാണ് (പവേശനം നേടിയത്. 

ശ്രീ മമ്മു മൊല്ലയാണ് ഈ ഒരാശയത്തിന് അന്ന് നേതൃത്വം നൽകിയത്.അദ്ദേഹത്തിന് താത്കാലികമായി ഉണ്ടായ ചില പ്രയാസങ്ങൾ കാരണം, അധ്യാപക പരിശീലനം കഴിഞ്ഞിറങ്ങിയ വീതനശ്ശേരിക്കാരനായ ശ്രീ മുഹമ്മദ് മാസ്റ്ററെ വിദ്യാലയം ഏൽപ്പിച്ചു.വളരെ താത്പര്യത്തോടെ അദ്ദേഹം സ്കൂളിൻെറ മാനേജരായി.

     പിന്നീടുള്ള അദ്ദേഹത്തിൻെറ ജിവീതം സ്കൂളിന് വേണ്ടിയായിരുന്നു. മാനേജരുടെ നിരന്തരമായ ഇടപെടലുകൾ കാരണം 1964-ൽ, 

അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പി.പി ഉമ്മർ കോയ വിദ്യാലയം അപ്പർ പ്രൈമറിയാക്കി ഉത്തരവിട്ടു. അധ്യാപകൻ സമൂഹത്തിൻെറ തലച്ചോറായി പ്രവർത്തിച്ചിരുന്ന ആ കാലഘട്ടത്തിൽ മാനേജർ പഞ്ചായത്തംഗമായി.1982-ൽ അദ്ദേഹം ഈ ലോകത്തോട് വിടപറയുന്നത് വരെ സ്കൂളിൻെറ ഉന്നമനം മാത്രമായിരുന്നു ലക്ഷ്യം

1998-99-ൽ സ്കൂളിൻെറ സുവർണ്ണ ജൂബിലി വിപുലമായി ആഘോഷിച്ചു. അന്ന് ഇന്ത്യൻ പാർലെമെൻെറിൻെറ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ശ്രീ പി.എം സയിദ് ആയിരുന്നു മുഖ്യാതിഥി. 40-ഓളം അധ്യാപകരും ഒരു പ്യൂണും 2 കംപ്യൂട്ടർ സ്റ്റാഫും 2 നൂൺഫീഡിംഗ് സ്റ്റാഫും ഉള്ള ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം 1300 കവിഞ്ഞിരുന്നു

നാടിൻെറ സർവോത്മുഖമായ വികസനത്തിന് കാരണമാകുന്ന ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും പഠിച്ചിറങ്ങിയവർ സമൂഹത്തിൽ ഉന്നത -പദവികൾ അലങ്കരിക്കുന്നതിൽ മാനേജ്മെൻെറിന് ചാരിതാർത്ഥ്യമുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ജൂൺ മൂന്നാം തിയ്യതി വിദ്യാരംഗത്തിന്റെ അദ്ധ്യാപകയോഗം നടന്നു . എല്ലാ ക്ലാസിലും മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളിച്ച് വിദ്യാരംഗം യൂണിറ്റ് രൂപീകരിക്കാൻ തീരുമാനിച്ചു . സ്ക്കൂൾ പത്രവിതരണം , വാർത്തവായന , സർഗ്ഗവേളകൾ എന്നിവ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു . ജൂൺ 19 വായനാദിനം - മുസബ്ബഹ് വായനാദിന പ്രതിജ്ഞയക്ക് നേതൃത്വം നൽകി . ക്ലാസ്തല വായനാമത്സരം , ഒന്നാം ക്ലാസിൽ നാലാം തരത്തിലെ നേഹ , അജ്ഞന , ഇഷ്റ , ഷുഹൈല എന്നിവർ കഥ പറഞ്ഞും പാട്ടുപാടിയും വായനാസാമഗ്രികൾ ഉദ്ഘാടനം ചെയ്തു . ജൂൺ 22 ന് എല്ലാ ക്ലാസിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു . റീ‌ഡിംഗ് ക്ലബ്ബ്‌ പ്രവർത്തനമാരംഭിച്ചു . വായനാവാരത്തിൻറെ സമാപനമായ 27 തിയ്യതി കാവാലം നാരായണ പ്പണിക്കരെ അനുസ്മരിച്ചു . 20 – അംഗങ്ങളുള്ള "തളിർ വായനാക്കൂട്ടം " ഈ വർഷവും വരിക്കാരായി കൃത്യമായി വായിക്കുന്നു . 04-07-2016 നു ചേർന്ന വിദ്ധ്യാലയത്തിൽ 7-F ലെ മുസബ്ബഹിനെ കൺവീനറായും 7-Eയിലെ നക്ഷത്ര . കെ ജോയിന്റ്റ് കൺവീനറായും തെരെഞ്ഞെടുത്തു . ജൂലൈ 5 ബഷീർ ദിനത്തോ‌ടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങൾ - ചുമർപത്രികാ നിർമ്മാണം , ജീവചരിത്രക്കുറിപ്പ് പ്രദർശനം , ബഷീർകൃതികൾ ക്കുറിപ്പ് എന്നിവ 27-08-2016 ന് വാണിയമ്പലത്തു വച്ചു നടന്ന ക്യാമ്പിൽ നാലുകുട്ടികളെ പങ്കെടുപ്പിച്ചു . ഓണപ്പൂക്കള മത്സരം സപ്തംബർ 9 ന് സംഘടിപ്പിച്ചു . വിദ്യാരംഗം സ്ക്കൂൾ തല സാഹിത്യോത്സവം നടന്നു . കാപ്പിൽ കാരാട് വച്ചു നടന്ന വിദ്യാരംഗം സാഹിത്യോത്സവത്തിൽ ആറ് കുട്ടികളെ പങ്കെടുപ്പിച്ചു . അക്ഷരമുറ്റം ക്വിസ് , ജില്ലാ ലൈബ്രറി കൗൺസലിന്റെ ആഭിമുഖ്യത്തിലെ വായനാമത്സരം എന്നിവ വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു . വിദ്യാരംഗം ക്ലാസ്തല മാസികാ നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ നൽകി . അടുത്ത ആഴ്ചയിൽ അതിൻറെ മൂല്യനിർണ്ണയം നടത്തുന്നതായിരിക്കും

ക്ലബ് ഉദ്ഘാടനം എല്ലാ ക്ലബ്ബുകൾക്കും പൊതുവായി നടന്നു. 11.07.2016 ന് ഗണിത ക്വിസ് മത്സരം നടത്തി. 7D ക്ലാസിലെ അക്ഷയ് കൃഷ്ണ .കെ ഒന്നാം സ്ഥാനം നേടി . സബ്ബ് ജില്ലാ തല ഗണിത ക്വിസ് മത്സരത്തിൽ നാലാം സ്ഥാനം നേടി . 12.08.2016 ന് സ്കൂൾ തല ഗണിതമേള നടത്തി . സബ്ബ് ജില്ലാ തല ഗണിതമേളയിൽ 6G യിലെ അൻഷിദ പി ഗണിത ജോമട്രിക്കൽ ചാർട്ട് മത്സരത്തിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി. ജില്ലാ ഗണിത മേളയിൽ പങ്കെടുക്കാൻ അർഹത നേടി . ജില്ലാ മേളയിൽ A ഗ്രേഡ് കരസ്ഥമാക്കി. ഗണിത മാഗസിൻ സബ്ബ് ജില്ലാ ഗണിത മേളയിൽ രണ്ടാം സ്ഥാനം നേടി . സ്കൂൾ തല ഗണിത മാഗസിൻ നിർമാണ മത്സരം നടത്തി. ഓരോ ക്ലാസിൽ നിന്നും 1,2,3 സ്ഥാനങ്ങൾ നേടിയ മാഗസിനുകൾ കണ്ടെത്തി .

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പിഷാരടി മാസ്ററർ
  2. ജാനകി ടീച്ചർ
  3. ജനാർദ്ദനൻ മാസ്ററർ
  4. മറിയാമ ടീച്ചർ
  5. ഉണ്ണികൃഷ്ണൻ മാസ്ററർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.കെ.എം.ആർ.നമ്പൂതിരി (ഫിസിഷ്യൻ)
  2. ഡോ. കണ്ണിയൻ റഹീല ബീഗം
  3. ഡോ. വി.എം സുലൈഖ ബീവി
  4. ഉമ്മർകുട്ടി കുന്നുമ്മൽ (എം.ബി.എ) (അഡ്മിനിസ്ട്രേറ്റർ റാസ് ഗ്യാസ്, ഖത്തർ) (അലീഗഡ് യുണിവേഴ്സിറ്റി മുൻ ഫുട്ബോൾ ക്യാപ്റ്റൻ)
  5. ഡോ പി..മമ്മു (നിലമ്പൂർ താലൂക്ക് ആശുപത്രി മെഡിക്കൽ സുപ്രണ്ട്)
  6. കുഞ്ഞാമ്മു.കെ (എം.ടെക്)
  7. സക്കീർ.സി.ടി (ഐ.ആർ.എഫ്)
  8. പൂവത്തി സക്കീർ (സി.എ)
  9. ഡോ. ഫിറോസ് ഖാൻ (ഞരമ്പുരോഗ വിദ്ഗദ്ധൻ)
  10. ഡോ.കന്നങ്കാടാൻ ജലാലുദ്ദീൻ (കുട്ടികളുടെ സ്പെഷലിസ്റ്റ്)
  11. ഡോ. ദീപു (കുട്ടികളുടെ സ്പെഷലിസ്റ്റ്)

വഴികാട്ടി

{{#multimaps:11.161750, 76.228788 |zoom=13}}