കെടാതെ ചില കനലുകൾ- കുട്ടികൾ ചരിത്രാന്വേഷികളായപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്

സമൂഹ പുരോഗതിക്കായി ജീവിതം ഉഴി‍ഞ്ഞുവച്ച നിരവധി മഹത് വ്യക്തികൾ നമുക്കിടയിൽ ജീവിച്ചു കടന്നു പോയിക്കൊണ്ടിരിക്കുന്നു. പ്രശസ്തി ആഗ്രഹിക്കാത്തവരോ ചരിത്രം രേഖപ്പടുത്താതെ മൺമറഞ്ഞവരോ ആയ വ്യക്തിത്വങ്ങളെക്കുറിച്ചുള്ള അറിവ് പ്രാദേശിക ചരിത്ര രചനക്കും പഴമയുടെ-കഠിനാദ്വാനങ്ങളുടെ വിലയേറിയ ഓർമപ്പെടുത്തലുകളായി മാറാം. ചെമ്മനാട് ഗ്രാമത്തിലെ ചില വ്യക്തിത്വങ്ങളെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്.

ഉസ്താദ് ഹസ്സൻ ഭായ്

'നീ ഞാനായിക്കൊള്ളുക'

ശാന്തമ്മ

ചട്ടീം കലം സമരം

പോലീസ് അതിക്രമങ്ങൾക്കെതിരെയുളള സ്ത്രീകളുടെ പ്രതിരോധ സമരമായിരുന്നു കേവലം 15 വയസ്സ് മാത്രം പ്രായമായ ശാന്തമ്മ എന്ന പെൺകുട്ടിയുടെ നേതൃത്വത്തിലുളള ഈ സമരം. പിൽക്കാലത്ത് സ്ത്രീ മുന്നേറ്റത്തിന് തുടക്കംകുറിച്ച ഒരു സമരമായിരുന്നു 1948 ൽ പെരുമ്പളയിലെ സ്ത്രീകൾ നടത്തിയ ഈ പോരാട്ടം.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവർത്തകരെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി പെരുമ്പളയിലും പരിസരപ്രദേശങ്ങളിലും പോലീസ് നടത്തിയ ഭീകരമായഅക്രമത്തിന്റെ തുടർച്ചയായി കർഷകനേതാവ് കൃഷ്ണ മനോളിത്തായരുടെ വീട് പോലീസ് വളഞ്ഞു. വീടിനകത്തു കടന്ന് വീട്ടിലെ മുഴുവൻ സാധനങ്ങളും വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചാക്കുകളിൽകെട്ടി സൂക്ഷിച്ചിരുന്ന നെല്ലും മറ്റും ഭക്ഷ്യസാധനങ്ങളും മണ്ണെണ്ണയൊഴിച്ച് ഭക്ഷ്യയോഗ്യമല്ലാതാക്കുകയും വീട്ടുമുറ്റത്തെ വാഴകളും കമുകുകളും വെട്ടിനശിപ്പിക്കുകയും ചെയ്തു. കലിയടങ്ങാത്ത ഏമാന്മാർ മകളുടെ പ്രിയപ്പെട്ട ഹാർമോണിയം തല്ലിത്തകർക്കുകയും വീട്ടിലെ സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്ത് ഭീകരത സൃഷ്ടിച്ചു. ഒട്ടുമിക്ക ഭവനങ്ങളിലും സമാനമായ അതിക്രമങ്ങൾ നടത്തുകയും കണ്ണിൽകണ്ടതെല്ലാം നശിപ്പിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് കൃഷ്ണ മനോളിത്തായരുടെ മൂത്തമകൾ 15 കാരിയായ ശാന്തമ്മയുടെ നേതൃത്വത്തിൽ പോലീസ് നശിപ്പിച്ച വീട്ടുസാധനങ്ങളുടെ അവശിഷ്ടങ്ങളുമായി ഗ്രാമത്തിലെ മുഴുവൻ അമ്മമാരും കാസറഗോഡ് പോലീസ് സ്റ്റേഷനിലും നഗരത്തിലും പ്രതിഷേധ പ്രകടനം നടത്തുകയും ഉടഞ്ഞ പാത്രങ്ങളും കലങ്ങളും മജിസ്ട്രേ‍ട്ട് കോടതിക്ക് മുമ്പിൽ നിരത്തിവെക്കുകയും ചെയ്തു.

ആവേശകരമായ ചെറുത്തുനില്പിന് പെരുമ്പളയിലെ സ്ത്രീകൾ കാണിച്ച കരുത്ത് പിൽക്കാലത്ത് ജില്ലയിലെ സ്ത്രീകളുടെ മുന്നേറ്റത്തിനും ചെറുത്തു നില്പുകൾക്കും ഊർജ്ജം പകരുന്നതായി മാറി. ശാന്തമ്മയുടെ നേതൃത്വത്തിൽ ഇരുപത്തിയാറ് സ്ത്രീകൾ ആ പ്രതിഷേധത്തിലും പ്രകടനത്തിലും പങ്കെടുത്തതായി ശാന്തമ്മ ഓർത്തു പറയുന്നതായി വിവരങ്ങൾ ലഭ്യമാക്കിയ വ്യക്തി വിവരിക്കുന്നു. 64 വയസ്സ് കഴിഞ്ഞ വൃദ്ധമാതാവായ പുല്ലായ്ക്കൊടി ചിരുതേയി അമ്മ അടക്കം ആ ജാഥയിൽ പങ്കെടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശാന്തമ്മയെക്കുറിച്ച് പറയുകയാണെങ്കിൽ പെരുമ്പളയിലെ കമ്മ്യൂണിസ്റ്റു കർഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച കൃഷ്ണമ നോളിത്തായരുടെ മകളാണ് ജന്മികുടുംബത്തിൽ ജനിച്ചു വളർന്ന ശാന്തമ്മ. താൻ അനുഭവിക്കുന്ന ജന്മിത്തത്തിന്റെ സുഖലോലുപത വലിച്ചെറിഞ്ഞ് പാവപ്പെട്ട കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും ഇടയിൽ അവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിച്ചു വന്നു

കാസറഗോഡ് ജില്ലയിലെ സ്ത്രീ മുന്നേറ്റത്തിന്റെയും തൊഴിലാളി സമരത്തിന്റെയും എക്കാലത്തേയും നേതാവായി ശാന്തമ്മ അവരോധിക്കപ്പെട്ട സമരമായി ചട്ടീം കലം സമരം മാറിയിരുന്നു.

2016 ജുൺ 10 ന് അന്തരിച്ച ശാന്തമ്മയുടെ അമ്മ ലളിത മനോളിത്തായ, ഭർത്താവ് ടി.കെ. സദാശിവയുമായിരുന്നു. അവർക്ക് നാലു മക്കളുണ്ടായിരുന്നു.

ഇ.കെ.നായർ

എഴുത്തുവീട്

മൻസൂർ ആലിച്ചേരി

ഡോ. മൻസൂർ ആലിച്ചേരി