കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 28 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം      
ലോകം മുഴുവനും ഒരു രോഗത്തെ പ്രതിരോധിക്കാനുള്ള ചിന്തകളും പഠനങ്ങളും നടത്തിവരുന്നു.കോവിഡ് 19 അല്ലെങ്കിൽ കൊറോണ വൈറസ് എന്നറിയപ്പെടുന്ന ഈ രോഗത്തിന് മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ രോഗം വരാതിരിക്കാൻ എന്ത് ചെയ്യണം എന്നതിന്റെ പ്രസക്തി കൂടുന്നു. ജലദോഷം,ന്യൂമോണിയ,രക്തസമ്മർദ്ദത്തിനുള്ള വ്യതിയാനം എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. വൈറസ് പടരുന്നത് മറ്റുള്ളവരുടെ ശരീരങ്ങളിൽ നിന്നാണ്. അതുപോലെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. അനാവശ്യമായി കണ്ണിലേക്കൊ  മൂക്കിലേക്കൊ  വായിലേക്കൊ  കൈകൊണ്ടുപോകാതിരിക്കുക. പ്രതിരോധത്തിനായി മാസ്ക് ധരിക്കുക. രോഗപ്രതിരോധ നടപടികളിൽ നമ്മുടെ കൊച്ചു കേരളം വളരെ മുന്നിലാണ്. ലോകരാജ്യങ്ങൾ നമ്മുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ ശ്രമിക്കുന്നു. ഇത്  നമ്മുടെ സർക്കാരിന്റെ  സമയോചിതമായ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ്. അതിന് ചുക്കാൻ പിടിക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ആരോഗ്യമന്ത്രി ആരോഗ്യ പ്രവർത്തകർക്ക് എന്റെ  അഭിവാദ്യങ്ങൾ. "പ്രതിരോധത്തിലൂടെ തകർക്കാം ഈ  കൊറോണയെ  ഈ മരണ ഭീതിയെ"
         
        
ജാനറ്റ്.ജെ.ജോർജ്
8 A കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം