കണ്ടോത്ത് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഹോ ഭാഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഹോ ഭാഗ്യം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹോ ഭാഗ്യം

ഇന്നലെയാണ് അയാളുടെ മകൾക്കും ഭർത്താവിനും രോഗം സ്ഥിരീകരിച്ചത് .പരിഭ്രമത്തോടെ ആശുപത്രിയിലേക്ക് ഓടിയെത്തിയ അയാളെ ഡോക്ടമാരും നേഴ്സ്മാരും ആശ്വസിപ്പിച്ചു . പൂർണ ആരോഗ്യത്തോടെ രണ്ടുപേരെയും തിരിച്ച നൽകുമെന്ന് ഉറപ്പുകൊടുത്തു .പക്ഷെ ആശുപത്രി ചെലവ് !!!!!!!!!!!!!!!!!!!!!!! അയാൾ വേവലാതിപ്പെട്ടു .അതോർത്തും വിഷമിക്കേണ്ട കേട്ടോ . ഇവിടെ ചികിത്സ എല്ലാം സൗജന്യമായിട്ടാ നൽകുന്നത് . ഹോ, ഭാഗ്യം ! അയാൾ ആശ്വസിച്ചു . മടക്ക യാത്രയിൽ അയാളെ അലട്ടിയത് മറ്റൊരു പ്രശ്നമായിരുന്നു . ആറ് ദിവസത്തെ ശമ്പളം !!!!!! ഈശ്വരാ കൊടുക്കേണ്ടി വരുമോ ? "മാഷേ ". അദ്ധ്യാപക സുഹൃത്തിന്റെ വിളിയാണ് .അറിഞ്ഞില്ലേ മാഷേ . നമ്മളെ ശമ്പളം നമ്മക്കന്നെ കിട്ടും ട്ടാ ..... കോടതി പറഞ്ഞിനോലും. ഇപ്പം നമ്മുടെ കാര്യങ്ങളെല്ലാം കോടതി ഗൗരവമായി തന്നെ കാണുന്നുണ്ട് . ഹോ ഭാഗ്യം !. ആശുപത്രി ചെലവില്ല .ശമ്പളം നഷ്ടമില്ല .ഏറെ ആശ്വാസത്തോടെ അയാൾ യാത്ര തുടർന്നു .പക്ഷെ അപ്പോഴേക്കും അയാൾ നന്നായി ചുമച്ചുകൊണ്ടിരിക്കുകയാണ് .

അനന്യ കെ വി
നാലാം തരം കണ്ടോത്ത് എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ