കണ്ടോത്ത് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഹോ ഭാഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ഹോ ഭാഗ്യം

ഇന്നലെയാണ് അയാളുടെ മകൾക്കും ഭർത്താവിനും രോഗം സ്ഥിരീകരിച്ചത്. പരിഭ്രമത്തോടെ ആശുപത്രിയിലേക്ക് ഓടിയെത്തിയ അയാളെ ഡോക്ടമാരും നേഴ്സ്മാരും ആശ്വസിപ്പിച്ചു. പൂർണ ആരോഗ്യത്തോടെ രണ്ടുപേരെയും തിരിച്ച നൽകുമെന്ന് ഉറപ്പുകൊടുത്തു. പക്ഷെ ആശുപത്രി ചെലവ് !!!!!!!!!!!!!!!!!!!!!!! അയാൾ വേവലാതിപ്പെട്ടു. അതോർത്തും വിഷമിക്കേണ്ട കേട്ടോ. ഇവിടെ ചികിത്സ എല്ലാം സൗജന്യമായിട്ടാ നൽകുന്നത് . ഹോ, ഭാഗ്യം ! അയാൾ ആശ്വസിച്ചു. മടക്ക യാത്രയിൽ അയാളെ അലട്ടിയത് മറ്റൊരു പ്രശ്നമായിരുന്നു.
ആറ് ദിവസത്തെ ശമ്പളം !!!!!!
ഈശ്വരാ കൊടുക്കേണ്ടി വരുമോ ?
"മാഷേ ". അദ്ധ്യാപക സുഹൃത്തിന്റെ വിളിയാണ് .അറിഞ്ഞില്ലേ മാഷേ .
നമ്മളെ ശമ്പളം നമ്മക്കന്നെ കിട്ടും ട്ടാ .....
കോടതി പറഞ്ഞിനോലും. ഇപ്പം നമ്മുടെ കാര്യങ്ങളെല്ലാം കോടതി ഗൗരവമായി തന്നെ കാണുന്നുണ്ട് . ഹോ ഭാഗ്യം !. ആശുപത്രി ചെലവില്ല .ശമ്പളം നഷ്ടമില്ല. ഏറെ ആശ്വാസത്തോടെ അയാൾ യാത്ര തുടർന്നു. പക്ഷെ അപ്പോഴേക്കും അയാൾ നന്നായി ചുമച്ചുകൊണ്ടിരിക്കുകയാണ് .

അനന്യ കെ വി
നാലാം തരം കണ്ടോത്ത് എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ