"എ വി എം എച്ച് എസ്, ചുനങ്ങാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}സ്ഥാപകൻ, തൻറെ മാതുലൻറെ വഴിത്താര പിൻതുടർന്നാണ് ഹൈസ്കുൾ‍ വിദ്യാദ്യാസത്തിനായി ഈ വിദ്യാലയം സ്ഥാപിച്ചത്. ഷൊർണൂർ ഹൈസ്കുളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കവേയാണ് ഒരു നിയോഗം  പോലെ ഈ വിദ്യാലയാരംഭത്തിന് സന്നദ്ധനായത്. അദ്ദേഹം 1951-ൽ പ്രസ്തുതവിദ്യാലയത്തിൽ നിന്നും വിടുതൽ വാങ്ങി ഈ വിദ്യാലയത്തിൽ‍ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റു. ആദ്യബാച്ചിൽ 93 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായി പ്രവർ‍ത്തനമാരംഭിച്ച വിദ്യാലയത്തിൽ പിന്നീട് ആവശ്യാനുസരണമുള്ള സ്റ്റാഫ് അംഗങ്ങൾ കുട്ടിച്ചേർക്കപ്പെട്ടു. അന്നത്തെ ജില്ലാ വിദ്യാദ്യാസ ഓഫിസറുടെ സാന്നിധ്യത്തിൽ സ്വാതന്ത്രസമരത്തിൽ പങ്കാളിയായിരുന്ന ശ്രീമതി.സി. കുഞ്ഞിക്കാവമ്മ ദേശീയപതാക ഉയർത്തിക്കൊണ്ട് ആ ധന്യമുഹുർത്തതിൻറെ ഭാഗഭാക്കായി. അക്കാലത്ത് ഈ ഭാഗത്ത് ഒരു ഹൈസ്കുൾ‍ അത്യാവശ്യമായിരുന്നു ഏന്ന് കാലം തെളിയിച്ച വസ്തുതയാണ്. അമ്പലപ്പാറ, മേലൂർ, കീഴൂർ, കടമ്പൂർ, വേങ്ങശ്ശേരി,ഏന്നീ പ്രദേശങ്ങളിൽ നിന്നെല്ലാം ധാരാളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ എത്തിയിരുന്നു.ഒരു ബഹുമുഖപ്രതിഭയായിരുന്ന സ്ഥാപകൻ അക്കാദമിക്ക് നിലവാരം ശ്രദ്ധിച്ചതോടൊപ്പംതന്നെ വിദ്യാർത്ഥികളുടെ കലാകായിക രംഗങ്ങളിൽ മെച്ചപ്പെടുത്തുന്നതിനും ദത്തശ്രദ്ധനായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും പ്രസ്തുത രംഗങ്ങളിൽ വിദ്യാലയത്തിൻറെ മികവ് വ്യക്തമാക്കപ്പെട്ടിരുന്നു.
 
ചുനങ്ങാട് ഹൈസ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനം സ്ഥാപകൻറെ വിയോഗത്തിനുശേഷം അച്ചുതവാരിയർ മെമ്മോറിയൽ ഹൈസ്കുൾ (AVM HIGH SCHOOL) ഏന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. 2014-ൽ കേരളാഗവണ്മെൻറിൽ നിന്നും ഹയർസെക്കണ്ടറി വിദ്യാലയമാക്കി ഉയർത്തിക്കൊണ്ട് ഉത്തരവ് ലഭിച്ചതോടെ വിദ്യാദ്യാസ പുരോഗതിക്കുള്ള ഒരു ചുവടുകൂടി ഈ വിദ്യാലയം പിന്നിട്ടിരിക്കുന്നു. അറിവിൻറെ കേന്ദ്രമായി വർത്തിച്ചുകൊണ്ട് ഈ നാടിൻറെ പുരോഗതിയിൽ ഈ സ്ഥാപനം എന്നും കാലാതിവർത്തിയായി നിലകൊള്ളട്ടെ.

11:15, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്ഥാപകൻ, തൻറെ മാതുലൻറെ വഴിത്താര പിൻതുടർന്നാണ് ഹൈസ്കുൾ‍ വിദ്യാദ്യാസത്തിനായി ഈ വിദ്യാലയം സ്ഥാപിച്ചത്. ഷൊർണൂർ ഹൈസ്കുളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കവേയാണ് ഒരു നിയോഗം പോലെ ഈ വിദ്യാലയാരംഭത്തിന് സന്നദ്ധനായത്. അദ്ദേഹം 1951-ൽ പ്രസ്തുതവിദ്യാലയത്തിൽ നിന്നും വിടുതൽ വാങ്ങി ഈ വിദ്യാലയത്തിൽ‍ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റു. ആദ്യബാച്ചിൽ 93 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായി പ്രവർ‍ത്തനമാരംഭിച്ച വിദ്യാലയത്തിൽ പിന്നീട് ആവശ്യാനുസരണമുള്ള സ്റ്റാഫ് അംഗങ്ങൾ കുട്ടിച്ചേർക്കപ്പെട്ടു. അന്നത്തെ ജില്ലാ വിദ്യാദ്യാസ ഓഫിസറുടെ സാന്നിധ്യത്തിൽ സ്വാതന്ത്രസമരത്തിൽ പങ്കാളിയായിരുന്ന ശ്രീമതി.സി. കുഞ്ഞിക്കാവമ്മ ദേശീയപതാക ഉയർത്തിക്കൊണ്ട് ആ ധന്യമുഹുർത്തതിൻറെ ഭാഗഭാക്കായി. അക്കാലത്ത് ഈ ഭാഗത്ത് ഒരു ഹൈസ്കുൾ‍ അത്യാവശ്യമായിരുന്നു ഏന്ന് കാലം തെളിയിച്ച വസ്തുതയാണ്. അമ്പലപ്പാറ, മേലൂർ, കീഴൂർ, കടമ്പൂർ, വേങ്ങശ്ശേരി,ഏന്നീ പ്രദേശങ്ങളിൽ നിന്നെല്ലാം ധാരാളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ എത്തിയിരുന്നു.ഒരു ബഹുമുഖപ്രതിഭയായിരുന്ന സ്ഥാപകൻ അക്കാദമിക്ക് നിലവാരം ശ്രദ്ധിച്ചതോടൊപ്പംതന്നെ വിദ്യാർത്ഥികളുടെ കലാകായിക രംഗങ്ങളിൽ മെച്ചപ്പെടുത്തുന്നതിനും ദത്തശ്രദ്ധനായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തും പ്രസ്തുത രംഗങ്ങളിൽ വിദ്യാലയത്തിൻറെ മികവ് വ്യക്തമാക്കപ്പെട്ടിരുന്നു.

ചുനങ്ങാട് ഹൈസ്ക്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥാപനം സ്ഥാപകൻറെ വിയോഗത്തിനുശേഷം അച്ചുതവാരിയർ മെമ്മോറിയൽ ഹൈസ്കുൾ (AVM HIGH SCHOOL) ഏന്ന് പുനർ നാമകരണം ചെയ്യപ്പെട്ടു. 2014-ൽ കേരളാഗവണ്മെൻറിൽ നിന്നും ഹയർസെക്കണ്ടറി വിദ്യാലയമാക്കി ഉയർത്തിക്കൊണ്ട് ഉത്തരവ് ലഭിച്ചതോടെ വിദ്യാദ്യാസ പുരോഗതിക്കുള്ള ഒരു ചുവടുകൂടി ഈ വിദ്യാലയം പിന്നിട്ടിരിക്കുന്നു. അറിവിൻറെ കേന്ദ്രമായി വർത്തിച്ചുകൊണ്ട് ഈ നാടിൻറെ പുരോഗതിയിൽ ഈ സ്ഥാപനം എന്നും കാലാതിവർത്തിയായി നിലകൊള്ളട്ടെ.