എ യു പി എസ് ചൂലൂർ/അക്ഷരവൃക്ഷം/ലോക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ യു പി എസ് ചൂലൂർ/അക്ഷരവൃക്ഷം/ലോക് ഡൗൺ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തുക=...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക് ഡൗൺ

ഈ കൊറോണാക്കാലത്ത് വീട്ടിലിരുന്ന് എല്ലാവരും മടുത്തു പോയോ? എന്തിനാണ് ഇങ്ങനെ വീടുകളിൽ കഴിയണമെന്ന് പറയുന്നത്? ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന മഹാമാരിയെ പിടിച്ചു കെട്ടാൻ ഇതേ വഴിയുള്ളൂ. കൊറോണ അഥവാ കോവിഡ് 19 എന്ന വൈറസിന്റെ വ്യാപനം തടയുന്നതിന് ഉള്ള ഏക മാർഗം നമ്മൾ സാമൂഹിക അകലം പാലിക്കുക എന്നുള്ളതാണ്. രോഗം ബാധിച്ച ആളിൽ നിന്ന് മറ്റ് ആളുകളിലേക്ക് രോഗാണു പരക്കാതിരിക്കണം. ഇതിനാണ് സർക്കാർ ബ്രേക്ക് ദ ചെയിൻ പരിപാടി നടപ്പിൽ വരുത്തിയിട്ടുള്ളത്. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി അണു വിമുക്തമാക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് വായും മൂക്കും കെട്ടുക, ആൾക്കൂട്ടങ്ങളിൽ നിന്നും അകലം പാലിക്കുക എന്നീ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം.ഈ രോഗത്തിന് മരുന്നുകളോ പ്രതിരോധ വാക്സിനുകളോ കണ്ടെത്തിയിട്ടില്ല എന്നത് നമ്മൾ മനസിലാക്കണം. അതു കൊണ്ട് വൈറസ് വ്യാപനത്തെ തടയുക എന്നതാണ് നമുക്ക് ഓരോരുത്തർക്കും ചെയ്യാനുള്ളത്. നമ്മുടെ ഭാഗത്തു നിന്നുള്ള ചെറിയ ഒരു അശ്രദ്ധ പോലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദേശങ്ങൾ പാലിക്കണം. രോഗത്തെ പിടിച്ചു കെട്ടാൻ സ്വന്തം ജീവൻ പോലും മറന്ന് പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ, പോലീസ് തുടങ്ങിയവരുടെ സേവനങ്ങൾക്ക് നന്ദി പറയാം. നമുക്ക്എല്ലാവർക്കും കൈകൾ കോർക്കാം അകലത്തിരുന്നു കൊണ്ട്. നമ്മൾ അതിജീവിക്കും ഈ മഹാമാരിയെ...

സൂരജ് SR
3 എ എൽ പി എസ് ചൂലൂർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം