എ എൽ പി എസ്സ് അമ്പായത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
01:30, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1215 (സംവാദം | സംഭാവനകൾ)
എ എൽ പി എസ്സ് അമ്പായത്തോട്
വിലാസം
അമ്പായത്തോട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-2017MT 1215




കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട്ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ പെട്ട കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അമ്പായത്തോട് ഗ്രാമത്തിൽ 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഇവിടത്തുകാർക്ക് വിദ്യാഭ്യാസം കിട്ടാക്കനിയായിരുന്ന അക്കാലത്ത് ഈ ദുരവസ്ഥ ബോധ്യപ്പെട്ട നാട്ടുകാരണവർ വി.കെ.അഹമ്മദ് കുട്ടി ഒരേക്കർ സ്ഥലം സ്കൂളിനായി നൽകി. അങ്ങനെ എ എൽ പി സ്കൂൾ അമ്പായത്തോട് എന്ന നാട്ടുകാരുടെ സ്വപ്നം പൂവണിഞ്ഞു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

സ്കൂള്‍ പൂന്തോട്ടം
സ്കൂള്‍ പൂന്തോട്ടം


ദിനാചരണങ്ങൾ

റിപ്പബ്ലിക് ദിനാഘോഷം - ദേശീയ പതാക ഉയര്‍ത്തുന്നു










പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നം

കേരള സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ സെമിനാര്‍, പൊതുവിദ്യാലയ സംരക്ഷണ വലയം, ജനകീയ പ്രതിജ്ഞ എന്നിവ രക്ഷിതാക്കളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വാര്‍ഡ് മെമ്പര്‍ ശ്രീ. എ.വി ലോഹിതാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറായ ശ്രീ. എടി ഹരീദാസന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീ എപി അപ്പുക്കുട്ടി, ശ്രീ. എടി ദാവൂദ്,ശ്രീ കെ ആര്‍ രാജന്‍, ശ്രീ എടി ഹാരിസ്, ശ്രീ. എടി റസാഖ്, ശ്രീ എടി സുധി എന്നിവര്‍ പ്രസംഗിച്ചു. പിടിഎ പ്രസിഡണ്ട് കെ ആര്‍ ബിജു അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഇ എ ലീല സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ശ്രീ. അബ്ദുല്‍ മുനീര്‍ കെകെ നന്ദിയും പറഞ്ഞു

പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം
പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം
പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം



അദ്ധ്യാപകർ

സുജാത എം.കെ, അബ്ദുൽ മുനീർ കെ.കെ, സിനി .പി, ഹാജറ വി, ജാസ്മിൻ കെ, ഷമീമ യു.എ

ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

കോഴിക്കോട് വയനാട് ഹൈവെയില്‍ (NH 212) താമരശ്ശേരി നിന്നും 1.5 കിമി സഞ്ചരിച്ച് അമ്പയത്തോട് അങ്ങാടിയില്‍ നിന്ന് വലതുഭാഗത്തേക്കുള്ള ഗ്രാമീണ റോഡിലൂടെ 900 മീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളില്‍ എത്തിച്ചേരാം {{#multimaps:11.430322,75.9442328|width=800px|zoom=13}}