എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/വാക്‌സിനേഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 7 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ) (''''വാക്‌സിനേഷൻ''' ഒരു വ്യക്തിയുടെ രോഗപ്രതിരോധശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വാക്‌സിനേഷൻ

ഒരു വ്യക്തിയുടെ രോഗപ്രതിരോധശക്തിവർദ്ധിപ്പിക്കുന്നതിനായി നൽകുന്ന പ്രവൃത്തിയെയാണ് വാക്‌സിനേഷൻ എന്നു പറയുന്നത്. രോഗം പകർന്നുകിട്ടുന്നതിൽ നിന്നും സംരക്ഷണം നൽകാനോ അതിന്റെ ശക്തിയുടെ അളവു കുറായ്ക്കാനോ വാക്‌സിനേഷനു കഴിയും. ഒരു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ വാക്‌സിനേഷൻ എടുത്താൽ ആ സമൂഹത്തിനു മൊത്തമായി ഒരു പ്രതിരോധശേഷി ലഭിക്കുന്നതാണ്. വാക്‌സിനേഷന്റെ ഫലപ്രാപ്തിയെപ്പറ്റി വലിയരീതിയിൽ പഠനം നടത്തുകയും ശരിയെന്നു മനസ്സിലായതുമാണ്.