എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ജൂനിയർ റെഡ് ക്രോസ്
ജുനിയർ റെഡ് ക്രോസ്
2008-09 അദ്ധ്യയന വർഷം മുതൽ ജുനിയർ റെഡ് ക്രോസിന്റെ ചുമതല ശ്രീമതി അഞ്ജലി ദേവി എസ് നിർവഹിക്കുന്നു. 30 കുട്ടികൾ യൂണിറ്റിൽ അംഗങ്ങളായിടിട്ടുണ്ട്. സമത്വം, സഹോദര്യം , സമഭാവന എന്നിങ്ങനെയുള്ള മാനവിക മുല്യങ്ങൾക്ക് പ്രാധാന്യം നൽകി വിദ്യാർത്ഥികളെ സജ്ജമാക്കാനുള്ള ഒരു ലോക സംഘടനയാണ് ജുനിയർ റെഡ് ക്രോസ്. ഈ സ്ക്കൂളിലും 2008 മുതൽ ജുനിയർ റെഡ് ക്രോസ് യുണിറ്റ് പ്രവർത്തിക്കുന്നു .കൗൺസിലർ അഞ്ജലി ദേവി എസ്. 2019-20 മുതൽ സന്ധ്യ ജി നായർ നേതൃത്വം വഹിക്കുന്നു.
പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ ജെ ആർ സി യുടെ ആഭിമുഖ്യത്തിൽ ആഗോള കൈകഴുകൽ ദിനമായ ഒക്ടോബർ 15 കൈകഴുകലിന്റെ പ്രാധാന്യം സംബന്ധിച്ച അവബോധം കുട്ടികളിൽ ഉണ്ടാക്കുന്നതിന്റെ ചിത്രരചന മൽസരം സംഘടിപ്പിച്ചു.