എ.ബി.യു.പി.എസ് മങ്കര വെസ്റ്റ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 5 }} <center> <poem> നിവർത്തിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

നിവർത്തിയിട്ടവിരിയിൽ അറിയാതെ
ഇന്നലെ വിരിഞ്ഞ കവിതയാണ് കൊറോണ.
പടരുന്നമഹായുദ്ധത്താൽ
വിറക്കുന്നലോകം ചരിത്രതാളിൽ കുറിക്കും
എന്റെ കവിതതൻ പ്രമേയം.

പൊഴിയുന്ന ജീവിതം പറയാതെ പോവുന്നു
മഹാമാരിതൻ ജന്മവും കർമ്മവും.
ഭൂമിതൻ മാറിൽ വിരിച്ച വിരിയിൽ
മുളപൊട്ടി വന്ന വിത്താണ് കവിത.

മുളപൊട്ടാതെ നോക്കാം
പരക്കാതെ നോക്കാം
കൊറോണയാം ഈ കവിതയെ
നിവർത്തിയിട്ട വിരിയിൽ.

            
            

അജിത്‌ എം
6 എ.ബി.യു.പി.എസ്_മങ്കര_വെസ്റ്റ്
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത