നിവർത്തിയിട്ടവിരിയിൽ അറിയാതെ
ഇന്നലെ വിരിഞ്ഞ കവിതയാണ് കൊറോണ.
പടരുന്നമഹായുദ്ധത്താൽ
വിറക്കുന്നലോകം ചരിത്രതാളിൽ കുറിക്കും
എന്റെ കവിതതൻ പ്രമേയം.
പൊഴിയുന്ന ജീവിതം പറയാതെ പോവുന്നു
മഹാമാരിതൻ ജന്മവും കർമ്മവും.
ഭൂമിതൻ മാറിൽ വിരിച്ച വിരിയിൽ
മുളപൊട്ടി വന്ന വിത്താണ് കവിത.
മുളപൊട്ടാതെ നോക്കാം
പരക്കാതെ നോക്കാം
കൊറോണയാം ഈ കവിതയെ
നിവർത്തിയിട്ട വിരിയിൽ.