എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല

Schoolwiki സംരംഭത്തിൽ നിന്ന്
17:37, 12 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ahs parelmampattumoola (സംവാദം | സംഭാവനകൾ)


ഫലകം:A.H.S PARALMAMPATTUMOOLA

എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല
വിലാസം
മഞ്ഞപ്പെട്ടി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-03-2010Ahs parelmampattumoola


പശ്ചിമ ഘട്ട മലനിരകളാല്‍ അതിരിട്ട്, പുഴകളും മലകളും വയലുകളും നിറഞ്ഞ പ്രകൃതി രമണീയമായ ഗ്രാമമാണ് മഞ്ഞപ്പെട്ടി. ഇവിടെയാണ് എ.എച്ച്.എസ് പാറല്‍ മമ്പാട്ടുമൂല എന്ന സരസ്വതി നിലയം നിലകൊള്ളുന്നത്.................

ചരിത്ര താളുകളിലൂടെ

വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ചോക്കാട് പഞ്ചായത്തിലെ ഈ പ്രദേശം അടുത്ത കാലം വരെ വിദ്യാഭ്യാസ രംഗത്ത് വളരെ പുറകിലായിരുന്നു. അങ്ങനെ അല്‍-മദ്റസത്തുല്‍ ഇസ്ലാമിയ്യ മനേജ്മെന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ ശ്രമഫലമായി 1984-ല്‍ ഈ പ്രദേശത്ത് ഒരു യു.പി. സ്കൂളായി ഈ സരസ്വതി നിലയം സ്ഥാപിക്കപ്പെട്ടു. 62 കുട്ടികള്‍ .... 5 അധ്യാപകര്‍ .... ആദ്യ അഞ്ചാം ക്ലാസ്......!!


വൈദ്യുതി , ഗതാഗതസൗകര്യം തുടങ്ങി ഒരു അടിസ്ഥാന സൗകര്യവുമില്ലാതിരുന്ന പ്രദേശത്തെ ഈ സ്കൂള്‍ ചുറ്റുപാടുള്ള സ്കൂളുകള്‍ ക്കൊപ്പം വളരാനിടയായത് പ്രഥമ പ്രധാനാധ്യാപകന്‍ കെ.സി. ബീരാന്‍കുട്ടിയുടെ ശ്രമം ഒന്ന് കൊണ്ട് മാത്രമാണ്. അദ്ധേഹത്തോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച KSA മുത്തുക്കോയ തങ്ങള്‍(പ്രസിഡ്ന്റ് , മാനേജ്മെന്റ്), TK അഹമ്മദ് കുട്ടി (സെക്രട്ടറി) എന്നിവരുടെ പേരുകളും എടുത്ത് പറയേണ്ടതാണ്.

2003-04 അദ്ധ്യയന വര്‍ഷത്തില്‍ ബീരാന്‍കുട്ടി അധ്യാപക പദവിയില്‍ നിന്ന് വിരമിച്ചപ്പോള്‍ കെ.പി. അബ്ദുള്‍ കബീര്‍ പ്രധാനാധ്യാപകനായി മാറി. 2006-07 അദ്ധ്യയന വര്‍ഷം സ്കൂള്‍ ചരിത്രത്തിലെ നഴികക്കല്ലാണ്. ഈ വര്‍ഷമാണ് ഈ വിധ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെടുന്നത് . 2008-09 അദ്ധ്യയന വര്‍ഷം തങ്ക ലിപികലളാല്‍ കുറിക്കപ്പെടേണ്ടതാണ് - ഇവിടുത്തെ പ്രഥമ SSLC ബാച്ച് ഉന്നത വിജയത്തോടെ പുറത്തിറങ്ങുന്നു.... 194 കുട്ടികള്‍ പരീക്ഷക്കിരുന്നു. 189 പേരും വിജയിച്ചു. 98% വിജയം - തികച്ചും അഭിമാനകരമായ നേട്ടം.

1984-ല്‍ 62 കുട്ടികളേയും കൊണ്ട് ജൈത്ര യാത്ര ആരംഭിച്ച ഈ യു പി സ്കൂള്‍ ഇന്ന് 2009-2010-ല്‍ 1939 കുട്ടികളും 45 ഡിവിഷനുകളും 67 അധ്യാപകരും 7 അനധ്യാപകരും അടങ്ങുന്ന മഹാ സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. കൂടാതെ എ.എച്ച്. എസ് പാറല്‍ മമ്പാട്ടുമൂലയുടെ നാമധേയം സംസ്ഥാനതലത്തില്‍ നടന്ന കലാ, കായിക, പ്രവ്യത്തി പരിചയ മേളകളില്‍ മുഴങ്ങിക്കേള്‍ക്കാന്‍ പര്യാപ്തമായ അസൂയവഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഇതിനു കാരണം ഈ വിദ്യാലയത്തിലെ നിസ്വാര്‍ത്ഥമതികളായ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഒന്നു മത്രമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു.പി ക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ്യ മാനേജ്മെന്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

അദ്ധ്യാപക സമിതി

പ്രധാനാദ്ധ്യാപകന്‍: കെ.പി. അബ്ദുല്‍കബീര്‍ ഡപ്യൂ‍ട്ടി ഹെഡ്മാസറ്റര്‍:സി. മുസദ്ദിഖ് സ്റ്റാഫ് സെക്രട്ടറി: വി.കെ അബ്ദുല്‍ സുബ്ഹാന്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.സി. ബീരാന്‍കുട്ടി

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.