എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ കാട്ടുതീ പോലെ പടരുന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nija9456 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാട്ടുതീ പോലെ പടരുന്ന മഹാമാരി


പോരാടുവാൻ നേരമായിന്നു കൂട്ടരേ....
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി-
നലയടികളിൽ നിന്ന് മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം..
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്‌പകാലം നാമകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട

പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലേ?
ആരോഗ്യരക്ഷയ്ക്കു നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മയ്ക്ക് വേണ്ടി......

 

അൻസില
6B എ എം യു പി എസ് പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത