"എ.എം.യു.പി.സ്കൂൾ അയ്യായ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:


മൺപാത്ര നിർമ്മാണത്തിൽ വീടുകളിലെ സ്ത്രീകളും പുരുഷന്മാരും പങ്കാളികൾ ആകുന്നുണ്ട്. നിർമ്മിച്ച പാത്രങ്ങളുടെ വിൽപ്പനയിലും ഈ പ്രാധിനിത്യം പ്രകടമാണ്. സ്ത്രീപുരുഷ സമത്വം ഇവിടെ ദർശിക്കാൻ കഴിയും.
മൺപാത്ര നിർമ്മാണത്തിൽ വീടുകളിലെ സ്ത്രീകളും പുരുഷന്മാരും പങ്കാളികൾ ആകുന്നുണ്ട്. നിർമ്മിച്ച പാത്രങ്ങളുടെ വിൽപ്പനയിലും ഈ പ്രാധിനിത്യം പ്രകടമാണ്. സ്ത്രീപുരുഷ സമത്വം ഇവിടെ ദർശിക്കാൻ കഴിയും.
ഇപ്പോൾ മൺപാത്രത്തിന് ആവശ്യക്കാരേറെ ഉണ്ടെങ്കിലും നിർമ്മാണത്തിനാവശ്യമായ കളിമൺ ലഭ്യതക്കുറവ് ഒരു ബുദ്ധിമുട്ടാണ്. അഞ്ച് മുതൽ പത്തു സെന്റ് ഭൂമി മാത്രം സ്വന്തമായുള്ളവരാണ് ഇവിടെ ഭൂരിഭാഗവും. പാത്ര നിർമ്മാണത്തിനുള്ള മണ്ണ് സംഭരണം, നിർമ്മാണ ഷെഡ്ഡ്, ചൂള, വീടും അനുബന്ധ സംഗതികളും എല്ലാം ഇതിനുള്ളിൽ ക്രമീകരിച്ചാണ് ഇവരുടെ ജീവിതം. അധ്വാനത്തിനു ആനുപാതികമായ കൂലിയോ ലാഭമോ ലഭിക്കാത്തതിനാൽ പലരും ഈ തൊഴിൽ ഉപേക്ഷിച്ചു കഴിഞ്ഞു. മലയാളം കൂടാതെ കൊങ്കിണിയും സംസാരിക്കാൻ അറിയുന്നവരാണ് ഇവിടെ ഉള്ളവർ.


ഇപ്പോൾ മൺപാത്രത്തിന് ആവശ്യക്കാരേറെ ഉണ്ടെങ്കിലും നിർമ്മാണത്തിനാവശ്യമായ കളിമൺ ലഭ്യതക്കുറവ് ഒരു ബുദ്ധിമുട്ടാണ്. അഞ്ച് മുതൽ പത്തു സെന്റ് ഭൂമി മാത്രം സ്വന്തമായുള്ളവരാണ് ഇവിടെ ഭൂരിഭാഗവും. പാത്ര നിർമ്മാണത്തിനുള്ള മണ്ണ് സംഭരണം, നിർമ്മാണ ഷെഡ്ഡ്, ചൂള, വീടും അനുബന്ധ സംഗതികളും എല്ലാം ഇതിനുള്ളിൽ ക്രമീകരിച്ചാണ് ഇവരുടെ ജീവിതം. അധ്വാനത്തിനു ആനുപാതികമായ കൂലിയോ ലാഭമോ ലഭിക്കാത്തതിനാൽ പലരും ഈ തൊഴിൽ ഉപേക്ഷിച്ചു കഴിഞ്ഞു. മലയാളം കൂടാതെ കൊങ്കിണിയും സംസാരിക്കാൻ അറിയുന്നവരാണ് ഇവിടെ ഉള്ളവർ.
== ചിത്രശാല ==
[[പ്രമാണം:19681-manpaathram2.jpg|ലഘുചിത്രം|മൺപാത്ര നിർമ്മാണം എന്റെ  ഗ്രാമത്തിൽ]]
[[പ്രമാണം:19681-manpaathram.jpg|ലഘുചിത്രം|മൺപാത്ര നിർമ്മാണം എന്റെ  ഗ്രാമത്തിൽ]]

03:14, 18 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

അയ്യായ

മലപ്പുുറം ജില്ലയിലെ ഒഴൂർ പഞ്ചായത്തിലെ അയ്യായ എന്ന പ്രകൃതി രമണീയമായ ഗ്രാമത്തിലാണ് എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത്.നിറയെ ചെറുകുന്നുകളും പച്ചപിടിച്ച വയലേലകളും അയ്യായയുടെ ഭംഗി കൂട്ടുന്നു.എത്ര വർണിച്ചാലും പങ്കുവെച്ചാലും ഒരിക്കലും മതിവരാത്ത സൗന്ദര്യം നിറഞവയാണവ. ശുദ്ധവായു നിറഞ എങ്ങും ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ സുഗന്ധം പൊഴിച്ച് നിൽക്കുന്ന സ്വന്തം ഗ്രാമമാണ് അത്.ജില്ലയിലെ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചിട്ടില്ലാത്ത ഒരു നരിമടയും അയ്യായയുടെ ഒരു പ്രധാന ആകർഷണ ഘടകമാണ്.ഈ നാടിൻറെ ഹരിതാഭമായ മറ്റൊരു വശം, പച്ചപ്പു നിറഞ്ഞ മനോഹരമായ ഈ ഗ്രാമം കർഷകരാൽ നിറഞ്ഞു നിൽക്കുന്നു.

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ താനൂരിലെ ഒഴൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് അയ്യായ.നിറയെ ചെറുകുന്നുകളുള്ള ഉയർന്ന പ്രദേശം.ഏകദേശം 70 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.താനൂർ ടൗണിൽ നിന്നും ഏകദേശം 9 കിലോമീറ്റർ അകലെയാണ് അയ്യായ സ്ഥിതി ചെയ്യുന്നത്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • സി.പി.പി.എച്ച്.എസ്.എസ് വെള്ളച്ചാൽ
  • എ.എം.എൽ.പി.എസ്.അയ്യായ
  • അയ്യായ പുത്തൻപള്ളി മസ്ജിദ്

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

വിദ്യഭ്യാസസ്ഥാപനങ്ങൾ

  1. എ.എം.എൽ.പി.എസ്.അയ്യായ
  2. എഎംയുപി സ്കൂൾ, അയ്യായ
  3. സി.പി.പോക്കർ ഹാജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ

മൺപാത്ര നിർമ്മാണം

മൺപാത്ര നിർമ്മാണം കുലത്തൊഴിലായി കൊണ്ടുനടക്കുന്ന കുറച്ചു മനുഷ്യർ ഒഴുർ ഗ്രാമത്തിലുണ്ട്. നവീന ശിലായുഗം മുതലേ മനുഷ്യൻ മൺ പാത്രങ്ങൾ ഉപയോഗിച്ചിരുന്നു എന്ന് തെളിവുകളുണ്ട്. കുലാലയ ചക്രങ്ങളുടെ കണ്ടുപിടുത്തം മൺപാത്ര നിർമ്മാണം എളുപ്പമുള്ളതും മികച്ചതുമാക്കി മാറ്റി. മൂന്നോ നാലോ തരം കളിമണ്ണും ചുവന്ന മണലും ചേർത്താണ് മൺപാത്ര നിർമ്മാണം. കുശവൻ, കുംഭാരൻ, കുലാല, വേളാൻ, ഓടൻ, ആന്ത്ര നായർ തുടങ്ങിയ ജാതി വിഭാഗങ്ങളിൽ ഉള്ളവരാണ് കേരളത്തിൽ മൺപാത്ര നിർമ്മാണം കുലത്തൊഴിൽ ആക്കിയവർ. അയ്യായ പാടശേഖരം മൺപാത്രനിർമ്മാണത്തിന് അനുയോജ്യമായ കളിമണ്ണിനാൽ സമൃദ്ധമായതിനാലാണ് പാടശേഖരണത്തിനോട്  ചേർന്ന് ഇല്ലത്തപടി ഭാഗത്തു മൺപാത്ര നിർമ്മാണം കുലത്തൊഴിലായ കുംഭാരന്മാർ താമസമാക്കിയത്‌. കൊങ്കൻ ഭാഗത്തു നിന്നും നൂറ്റാണ്ടുകൾക്കു മുൻപ് കുടിയേറിയവർ ആണ് ഇവരെന്ന് പറയപ്പെടുന്നത്. ഇപ്പോൾ ഏകദേശം 600 ഓളം പേർ ഇവിടെ താമസമാക്കിയിട്ടുണ്ട്.

കളിമണ്ണും ചുവന്ന മണലും ചേർത്ത് കുഴച്ചൊരുക്കുന്ന മിശ്രിതം കുലാലയ ചക്രത്തിൽവച്ചൂ മെനെഞ്ഞടുത്താണ് മൺപാത്രനിർമാണം. പരമ്പരാഗത ശൈലിയിൽ പാത്രങ്ങൾ കൈകൊണ്ടാണ് ഇവർ നിർമിക്കുന്നത്.

മൺപാത്ര നിർമ്മാണത്തിൽ വീടുകളിലെ സ്ത്രീകളും പുരുഷന്മാരും പങ്കാളികൾ ആകുന്നുണ്ട്. നിർമ്മിച്ച പാത്രങ്ങളുടെ വിൽപ്പനയിലും ഈ പ്രാധിനിത്യം പ്രകടമാണ്. സ്ത്രീപുരുഷ സമത്വം ഇവിടെ ദർശിക്കാൻ കഴിയും. ഇപ്പോൾ മൺപാത്രത്തിന് ആവശ്യക്കാരേറെ ഉണ്ടെങ്കിലും നിർമ്മാണത്തിനാവശ്യമായ കളിമൺ ലഭ്യതക്കുറവ് ഒരു ബുദ്ധിമുട്ടാണ്. അഞ്ച് മുതൽ പത്തു സെന്റ് ഭൂമി മാത്രം സ്വന്തമായുള്ളവരാണ് ഇവിടെ ഭൂരിഭാഗവും. പാത്ര നിർമ്മാണത്തിനുള്ള മണ്ണ് സംഭരണം, നിർമ്മാണ ഷെഡ്ഡ്, ചൂള, വീടും അനുബന്ധ സംഗതികളും എല്ലാം ഇതിനുള്ളിൽ ക്രമീകരിച്ചാണ് ഇവരുടെ ജീവിതം. അധ്വാനത്തിനു ആനുപാതികമായ കൂലിയോ ലാഭമോ ലഭിക്കാത്തതിനാൽ പലരും ഈ തൊഴിൽ ഉപേക്ഷിച്ചു കഴിഞ്ഞു. മലയാളം കൂടാതെ കൊങ്കിണിയും സംസാരിക്കാൻ അറിയുന്നവരാണ് ഇവിടെ ഉള്ളവർ.

ചിത്രശാല

മൺപാത്ര നിർമ്മാണം എന്റെ ഗ്രാമത്തിൽ
മൺപാത്ര നിർമ്മാണം എന്റെ ഗ്രാമത്തിൽ