"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 14: വരി 14:
താലൂക്ക്:ചാവക്കാട്
താലൂക്ക്:ചാവക്കാട്
ബ്ലോക്ക്:ചാവക്കാട്
ബ്ലോക്ക്:ചാവക്കാട്
=='''ഉള്ളടക്കം'''==
'''ഉള്ളടക്കം'''





12:46, 9 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം



വേരുകൾ തേടി

നമ്മുടെ ദേശം തയ്യാറാക്കിയത് എൽ. എഫ്. സി. ജി. എച്ച്. എസ്. എസ് മമ്മിയൂർ

പ്രദേശത്തിന്റെ പേര്:മമ്മിയൂർ മുൻസിപ്പാലിറ്റി:ചാവക്കാട് താലൂക്ക്:ചാവക്കാട് ബ്ലോക്ക്:ചാവക്കാട് ഉള്ളടക്കം


  • സാമൂഹികം

*വിദ്യാഭ്യാസം *ഗതാതഗതം *തൊഴിൽ *കൃഷി *വൃക്ഷങ്ങൾ *ഭരണം

  • വാങ്മയം

*നാടൻകഥകൾ *നാടൻപാട്ടുകൾ *ഫലിതങ്ങൾ *നാടൻചൊല്ലുകൾ *നാടൻശൈലികൾ *കടങ്കഥകൾ

  • ഭൗതികം

*വൈദ്യം *ആരോഗ്യം *ഭക്ഷണം *നാടൻകിളികൾ *വസ്ത്രങ്ങൾ *ഗൃഹനിർമ്മാണം

  • സാംസ്കാരികം

*ഉത്സവങ്ങൾ *ആഘോഷങ്ങൾ *പെരുന്നാളുകൾ *നേർച്ചകൾ *ചടങ്ങുകൾ *ആചാരങ്ങൾ *അനുഷ്ഠാനുങ്ങൾ *ചിത്രമെഴുത്ത് *ഐതിഹ്യം *മിത്ത് നാടൻകലകൾ *നാടൻസാഹിത്യം *കാവുകൾ

സാമൂഹികം

വിദ്യാഭ്യാസം:

´എല്ലാവർക്കും വിദ്യാഭ്യാസം´ എന്ന ലക്ഷ്യം സാക്ഷാത്കരിച്ച ഒരു സംസ്ഥാനമാണ് കേരളം. ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനം എന്ന ബഹുമതിക്കർഹമായതും കേരളം തന്നെ. മനു‍ഷ്യാവകാശങ്ങൾ നിഷേധിക്കപ്പെയടുന്നവരെ അറിവിന്റെയും സംസ്കാരത്തിന്റെയും പ്രകാശമേഖലകളിലേയ്ക്ക് വിദ്യാഭ്യാസം കൈപിടിച്ചുയർത്തി. പള്ലിയോടുകൂടിയത് പള്ളികൂടം. കേരളത്തിലെ പള്ളികൂടങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും ചരിത്രെഴുതുമ്പോൾ പള്ളിയുടെയും അകിന്റെ പ്രചാരകരായെത്തിയ മിഷനറിമാരുടേയും സേവനം അതിപ്രധാനമാകുന്നു. ജാതിചിന്തകളുടെയും മതഭേദങ്ങളുടെയും അന്ധകാരമാർന്ന ഒരു സമൂഹത്തിൽ ഉന്നതകൂലങ്ങളുടെയും അധീശവർഗത്തിന്റെയും കുത്തകയായിരുന്ന വിദ്യാഭ്യാസത്തെ ജനാധിപത്യവത്കരിക്കുന്നതിൽ ക്രൈസ്തവ മിഷനറിമാർ നിസ്തുലമായ പങ്കു വഹിച്ചു. മതപരിവർത്തനം ലാക്കാക്കി കേരളത്തിലെത്തിയ ജസ്യൂട്ട് മി‍ഷനറിമാരാണ് പാശ്ചാത്യ വിദ്യാഭ്യാസത്തിനുള്ള പാതയൊരുക്കിയത്. ആദ്യകാലത്ത് പെൺകുട്ടികൾ വിദ്യാഭ്യാസരംഗത്തുനിന്നും ഒഴിഞ്ഞുനിന്നു. ക്രമേണ അവരും ജ്ഞസമ്പാദന മാർഗ്ഗത്തിലേക്കുയർത്തപ്പെട്ടു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംരംഭങ്ങൾക്കെല്ലാം ഗവൺമെന്റ് എല്ലാവിധ സഹായവും നൽകിയിരുന്നു. സെക്കന്ററി സ്കൂളുകൾ അക്കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ, ഏഴാം ക്ലാസ്സിലെ സർക്കാർ പരീക്ഷ കഴിഞ്ഞാൽ ഏടുകെട്ടി വീട്ടിലിരിക്കാം എന്ന വിദ്യാർത്ഥികളുടെ മനോഭാവത്തെ മിഷനറിമാർ തിരുത്തികുറിച്ചു. കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും സംഘടിതമായൊരു സംവിധാനം ഇല്ലാതിരുന്ന കാലത്താണ് സി.എം.എസ് മിഷനറിമാർ കോട്ടയത്ത് ഒരു സെക്കന്ററി സ്ക്കൂൾ ആരംഭിക്കുന്നത്. എങ്കിലും ജോസഫ് മുണ്ടശ്ശേരി തുടങ്ങിയ പാവപ്പെട്ടവർക്ക് സെക്കന്ററി സ്കൂളുകളിൽ ചേരുവാനുള്ള പണം ലഭിച്ചിരുന്നില്ല. എങ്കിലും, അവരുടെ ഉത്സാഹം കണ്ട് ഒരുപക്ഷേ, അവർക്ക് മറ്റു പലരും പണം നൽകി സഹായിച്ചുകാണും. ബുദ്ധിയുണ്ടായാൽ ആർക്കും എവിടെ കയറിയും പഠിച്ചു പാസാവാൻ ഒക്കണം എന്നുള്ള ഒരു പുതിയ നീതിക്കുവേണ്ടി ഭാവിയിൽ ചെയ്യാവുന്നതൊക്കെ ചെയ്യണം എന്നു പ്രതിജ്ഞയെടുത്ത മുണ്ടശ്ശേരി ബുദ്ധിയുണ്ടെങ്കിലും പണമില്ലാത്തതുകൊണ്ട് വിദ്യ അഭ്യസിക്കാനാവാത്തവർക്ക് ഒരു താങ്ങും തണലുമായും മാറുകയും ചെയ്തു. കേരളം നിലവിരിക്കെ ആദ്യത്തെ കത്തോലിക്കാ കലാലയമായ സെന്റ് തോമാസ് കോളേജിലെ ബി. എ ക്ലാസിലെത്താൻ ഒല്ലൂരിൽ നിന്നുപോലും കുട്ടികൾ നടന്നു തൃശ്ശൂരെത്തുന്ന കാലമുണ്ടായിരുന്നു. അവസാന പിരീജമാകുമ്പോഴേക്കും ക്ലാസ് മിക്കവാറും കാലിയാകും. ദൂരെ നിന്നു വരുന്നവർക്ക് രാത്രിക്കു മുൻപ് വീട്ടിലെത്താൻ നടപ്പാരംഭിച്ചിരിക്കും. ഇത്തരമൊരു സംരംഭമാണ് കേരളത്തിന്റെ ആദ്യകാലങ്ങളിൽ നിലനിന്നിരുന്നത്.

ഗതാഗതം

ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഒന്നാണ് ഗതാഗതം. പക്ഷേ, പണ്ടു കാലത്ത് കാൽനടയിലാണ് മിക്കവരും യാത്ര ചെയ്തിരുന്നത്. കാളവണ്ടികൾ യാത്ര ചെയ്യാനും ചരക്കുകൾ കൊണ്ടുപോകാനും ഉപയോഗിച്ചിരുന്നു. കുതിരവണ്ടിയിൽ കയറിയും കുതിര പുറത്ത് കയറിയും യാത്ര ചെയ്തിരുന്നു. രാജാക്കന്മാർ കുതിരകൾ വലിക്കുന്ന രഥം ഉപയോഗിച്ചിരുന്നു. സമ്പന്നരായ ആളുകൾ പല്ലക്ക്, മഞ്ചൽ തുടങ്ങിയ വാഹനങ്ങൾ യാത്രയ്ക്ക് പ്രയോജനപ്പെടുത്തി. ആദ്യ കാലത്ത് കനംകുറഞ്ഞ മരത്തടികൾ ജലയാത്രയ്ക്ക് ഉപയോഗിച്ചിരുന്നു. പിന്നീട്, മരങ്ങളും മുളയും കൂടികെട്ടിയ ചങ്ങാടങ്ങളിൽ യാത്രചെയ്തു. വള്ളം, കെട്ടുവള്ളം തുടങ്ങിയവ പിന്നീട് ഉപയോഗിച്ചു. എഴുപത് വർഷങ്ങൾക്കു മുൻപ് ബസ്സുകൾ‍ നമ്മുടെ നാട്ടില്‌‍ അപൂർവ്വമായിരുന്നു. മൂന്നോ നാലോ മണിക്കൂർ കാത്തുനിൽക്കുമ്പോഴാണ് ഒരു ബസ്സു കിട്ടുക. പണ്ടു കാലങ്ങളിൽ കൂടുതൽ നടപ്പാതങ്ങളും ആയിരുന്നു കൂടുതൽ. പണ്ടു കാലങ്ങളിൽ മനുഷ്യൻ ഗതാഗതത്തിനു വേണ്ടി അത്രയധികം പണം ചെലവഴിച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ വേണ്ടതിനും വേണ്ടാത്തതിനും കോടികൾ ചിലവഴിക്കുന്നു. കുറച്ചു മുൻപുള്ള മനുഷ്യൻ വാഹനങ്ങൾ ഉണ്ടാക്കാൻ തടി, ഉളി, ചുറ്റിക, ആണികൾ മുതലായവയാണ് ഉപയോഗിച്ചിരുന്നത്. പക്ഷേ, ചക്രം കണ്ടുപിടിച്ചതിനുശേ‍ഷം വാഹനങ്ങൾ നിർമ്മിച്ചിരുന്നത് മെഷീനുകൾ ഉപയോഗിച്ചാണ്. ഈ കാലഘട്ടത്തിൽ ഗവൺമെന്റിന്റെ മറ്റം ആളുകളെ നിയമിച്ചിട്ടുണ്ട്. പക്ഷേ, പണ്ടുകാലങ്ങളിൽ ഇതിനൊന്നും മുതിർന്ന് നിൽക്കാൻ ആളുകൾ ഉണ്ടായിരുന്നില്ല. നമുക്ക് ഗതാഗതത്തിന്റെ കാര്യത്തിൽ വളരെധികം പുരോഗതി ഉണ്ടെന്നുതന്നെ പറയാം.

തൊഴിൽ

കൃഷിയായിരുന്നു പഴയകാല ജനങ്ങളുടെ തൊഴിൽ . കൃഷിയിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ആയിരുന്നു പണ്ടുള്ളവർ ജീവിച്ചിരുന്നത്. പണ്ട് കാലങ്ങളിൽ മാസകൂലിക്കുള്ളവർ വളരെ കുറവായിരുന്നു. ദിവസക്കൂലിക്കുളളവരായിരുന്നു അന്നുകൂടുതലും. പണ്ടുകാലങ്ങളിലുള്ളവർ തൊഴിലിനോട് ആത്മാർത്ഥത പുലർത്തുന്നവരായിരുന്നു. ഇന്നത്തെ അവസ്ഥയിൽ ജോലി ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പണ്ടുള്ളതുപോലെ കൃഷിചെയ്യാൻ ആളുകളെ കിട്ടാത്ത അവസ്ഥയാണ്. എല്ലാവരും വിദ്യാഭ്യാസം കൈവരിച്ചവരാണ്. പലരും ഗവൺമെന്റ് ഉദ്യോഗസ്ഥരും വ്യാപാരികളുമാണ്. പണ്ടുകാലങ്ങളിൽ സ്ത്രീകളാണ് കൊയ്ത്തുനടത്തിയിരുന്നത്. ഇന്ന് തമിഴ്‌നാട്ടിൽ നിന്ന് തമിഴന്മാരെ നിർത്തി കൊയ്ത്തു നടത്തേണ്ടിവരുന്ന അവസ്ഥയാണ് കേരളത്തിന്റേത്. അഭ്യസ്തവിദ്യരായ അനേകം യുവതിയുവാക്കൾ തൊഴിലില്ലാതെ വേദനിക്കുകയാണ്.ജനസംഖ്യ കൂടുന്നതിനാൽ നെൽപാടങ്ങളെല്ലാം നികത്തി വലിയ കെട്ടിടങ്ങളും വ്യവസായശാലകളും വീടുകളും മറ്റും പണിയുകയാണ്. തൊഴിൽ സമരങ്ങൾമൂലം കേരളത്തിലിന്ന് വ്യവസായശാലകൾക്കുപോലും നിലനിൽപില്ലാതെയായിരിക്കുന്നു. പണ്ടുകാലത്തുള്ളവർ കൂലിയുടെ അടിസ്ഥാനത്തിലല്ല ജോലി ചെയ്തിരുന്നത്. എന്നാൽ ഇന്ന് ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ജോലിക്ക് പ്രവേശിക്കുന്നത്. സർക്കാർ ഓഫീസുകളിൽ ചെന്നാൽ കസാരകൾ ഒഴിവായി കിടക്കുന്നതു കാണാം. ഇന്നത്തെ കാലത്ത് ആദായം എന്നത് പറയാനാവില്ല. എല്ലാവരും ശമ്പളക്കാരാണ്. പണ്ടുകാലങ്ങളിൽ തൊഴിലുടമയും തൊഴിലാളിയുമായി ഒരു നല്ല് മാനസികബന്ധമുണ്ടായിരുന്നു. ഇക്കാലത്ത് പണം മോഹിച്ച് ജോലി ചെയ്യുന്നവരായതുകൊണ്ട് ആ മാനസികബന്ധം മാഞ്ഞുപോയിരിക്കുന്നു.

കൃഷി

കേരളത്തിലെ ആദ്യ ഭൂമിയുടെ കൃത്യമായി പറഞ്ഞാൽ 57.82% കൃഷിഭൂമിയാണ്. കൂടാതെ 27.83% വനഭൂമിയും. അങ്ങനെ സംസ്ഥാനത്തിലെ മൊത്തം 85.65% ഭൂമി കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഇതിനർത്ഥം ബഹുഭൂരിപക്ഷം ജനങ്ങളും കർഷകരാണെന്നല്ലേ. എന്നാൽ സ്ഥിതി അതല്ല കേരളം പൂർണമായും ഒരു ഉപഭോക്തൃസംസ്ഥാനമായി മാറികൊണ്ടിരിക്കുകയാണ്. കൃഷി ഇന്ന് ആദായകരമായ ഒരു ഉപജീവന മാർഗ്ഗമായി പലരും കാണുന്നില്ല. കേന്ദ്രീകൃത കാർ‍ഷിക പദ്ധതികൾ പരാജയപ്പെട്ട ചരിത്രമാണ് നമ്മുക്കുള്ളത്. എഴുപതുകളുടെ രണ്ടാം പകുതിയിലും എൺപതുകളിലും ഏറെ കൊട്ടിഘോഷിച്ച ഹരിതവിപ്ലവം തന്നെ ഇതിനുദാഹരണമാണ്. വൻകിട ജലസേചന പദ്ധതികളും യന്ത്രവല്കൃത സംരംഭങ്ങളും പൂർത്തിയാക്കികൊണ്ട് വൻമൂലധനം മുടക്കിയല്ലേ നാം ഈ വിപ്ലവത്തിന് ഒരുങ്ങിയത്. ഫലമോ, നിരാശാജനകം. കർഷകരുടെ നിഘണ്ടുവിൽ ഇന്നീ പദം തന്നെ ഇല്ലാതായിരിക്കുന്നു. കർഷകാത്മഹത്യ പെരുകുന്ന ഈ കാലഘട്ടത്തിൽ കേരളത്തിലെ കാർ‍ഷിക മേഘല നേരിടുന്ന പ്രശ്നങ്ങൾ വിശഖലനം ചെയ്തേ മതിയാവൂ. നെല്ല്, തെങ്ങ്, വാഴ, മരച്ചീനി, റബ്ബർ, ഏലം, കാപ്പി, തേയില, എന്നിവയെല്ലാം നമ്മുടെ മണ്ണിൽ കനകം വിളയിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് സ്ഥിതി എന്താണ്? കേരളത്തിന്റെ നെല്ലറകളായ കുട്ടനാടും പാലക്കാടും നിർജ്ജീവമായികൊണ്ടിരിക്കുന്നു. മരച്ചീനി, നാളികേരം തുടങ്ങയവയ്ക്കുപോലും അന്യനാടുകളെ ആശ്രയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പ്രിയങ്കരമായ നേന്ത്രപ്പഴം പോലും തമിഴ്‌നാട്ടിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പച്ചക്കറികളുടെ അവസ്ഥ പറയാനുമില്ല. കൃഷിക്ക് ജലം അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ ജനങ്ങൽ ജലാശയങ്ങൾക്കു സമീപം കൃഷി ചെയ്യുവാൻ തുടങ്ങി. ജനസംഖ്യ വർദ്ധിച്ചതോടെ നദീ തീരത്തിൽനിന്ന് അകന്ന് ദൂരെ സ്ഥലങ്ങളിൽ പാർക്കുവാന‍്‍ തുടങ്ങി. അവിടേക്ക് വെള്ളം എത്തിക്കുവാനായി പുഴകളിൽനിന്നും മറ്റും തോടുകൾ വെട്ടി ആവശ്യം നിറവേറ്റി . പിന്നീട് കിണറുകളും കുളങ്ങളും കുഴിച്ച് ജലത്തിന്റെ ആവശ്യം നിവർത്തിക്കപ്പെട്ടു. കൃഷിക്കാവശ്യമായ വെള്ളം കോരിയും തേവിയും എടുത്ത് തോടുകളിലൂടെയും ചാലുകളിലൂടെയും കൃഷിയിടങ്ങളിലേക്ക് എത്തിക്കുക പതിവായി. മഴയെ ആശ്രയിച്ചായിരുന്നു കൃഷി നടത്തിയിരുന്നത്. പിന്നീട് വികസനത്തിന്റെ ഭാഗമായി നദികളിലാണ് കെട്ടുകൾ നിർമ്മിക്കപ്പെട്ടു. ഇതുമൂലം നദിയിലെവെള്ളം പാഴായി പോകാതെ തടഞ്ഞുനിർത്തി ആവശ്യാനുസരണം ആവശ്യമുള്ള ദിക്കിലേക്ക് തോടുകളിലൂടെ തുറന്നുവിടും. കേരളത്തിലെ കർഷകരെ സംബന്ധിച്ചിടത്തോളം കൃഷി ഒരു ഭാഗ്യപരീക്ഷണമായി മാറികൊണ്ടിരിക്കുകയാണ്. നമ്മുടെ കാലാവസ്ഥയിൽ കാണുന്ന അസന്തുലിതാവസ്ഥ വലിയ പ്രശ്നമാണ്. നാളികേരത്തിനും വെളിച്ചെണ്ണക്കും വില കുറയുക. എന്നാൽ അവ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പ്, മറ്റു സൗന്ദര്യവസ്തുക്കൾ ഇവയുടെ വില പതിൻമടങ്ങ് ഉയരുക എന്ന അത്ഭുതം ഇന്നും നടന്നുകൊണ്ടിരിക്കുന്നു. കൃഷിചെലവ് വർദ്ധിക്കുന്നുവെങ്കിലും ഉത്പനത്തിന് വിലയില്ല. കൃഷി പണിക്കുപോലും ആളെ കിട്ടാതെ പലരും ഈ രംഗം വിടുന്നു. ഫലമോ, പാഴ്‌ചെടികൾ നിറഞ്ഞ തരിശു ഭൂമികൾ നല്ല ഉത്പന്നങ്ങൾ ലഭിക്കുന്നതിന് വേണ്ടി കർഷകർ കൂടുതൽ രാസവളങ്ങൾ ഉപയോഗിക്കുന്നു. കീടങ്ങൾ വർദ്ധിച്ചപ്പോൾ അതിശക്തമായ കീടനാശിനികൾ ഉപയോഗിക്കുന്നു. ഇത് കൃ‍ഷിചെലവ് വർദ്ധിപ്പിക്കുന്നു. ഒപ്പം പരിസരമലിനീകരണം ഉണ്ടാകുന്നു. കാർഷികോത്പനങ്ങൾക്ക് ന്യായമായ വില നൽകുക കാർഷികോപകരണങ്ങൾക്കടക്കം സബ്സിഡി ഏർപ്പെടുത്തുക, ഉത്പനങ്ങൾക്ക് ശരിയായ വില അർപ്പിക്കുക എന്നീ കാര്യങ്ങളിലൂടെ മാത്രമേ കാർഷികരംഗത്തേക്ക് കർഷകരെ തിരിച്ചുകൊണ്ടുവരാൻ പറ്റുകയുള്ളൂ. നമ്മുടെ കയറ്റു ഇറക്കുമതി നയം പുനർവിചിന്തനത്തിന് വിഷയമാകേണ്ടതാണ്. കർഷകർക്ക് ജീവിതഭദ്രത ഉറപ്പുവരുത്തുക പുതിയോരു കാർഷികാവബോധം നമ്മൾ സ്വയം ഉണ്ടാക്കുക. എന്നാൽ മാത്രമേ നമ്മുടെ കാർഷികരംഗം രക്ഷപ്പെടുകയുള്ളൂ.

വൃക്ഷങ്ങൾ

തെങ്ങ്

കേരളത്തിന്റെ കല്പവൃക്ഷം എന്ന് തെങ്ങിനെ വിശേ‍ഷിപ്പിക്കാറുണ്ട്. കേരളത്തിന്റെ ഹരിതഭംഗി എന്ന് തെങ്ങിനെ പണ്ടത്തെ ആളുകൾ വിശേ‍ഷിപ്പിക്കാറുണ്ട്. തെങ്ങിന്റെ കഥയും അതീവ രസകരമാണ്. പണ്ട് സൂര്യവംശത്തിലെ പ്രസിദ്ധനായ ഒരു രാജാവായിരുന്നു ത്രിശങ്കു. അദ്ദേഹത്തിന്റെ കാലത്ത് നാട്ടിൽ ഭയങ്കരമായ ക്ഷാമമുണ്ടായി. സാധാരണക്കാരായ ജനങ്ങൾ വളരെ കഷ്ടത്തിലായി. ഈ നേരത്താണ് വിശ്വാമിത്രൻ എന്ന മഹർ‍ഷിയുടെ വീട്ടുകാരെല്ലാം പട്ടിണിയാണെന്നറിഞ്ഞ ത്രിശങ്കു അവരെ സംരക്ഷിച്ചത്. ഇതിൽ സന്തുഷ്ടനായ മഹർഷി വേണ്ടതെന്താണെന്ന് ചോദിച്ചപ്പോൾ തനിക്ക് ഉടലോടെ സ്വർഗത്തിലെത്തണം എന്ന് ആവശ്യപ്പെട്ടു. എന്നാൽ ദേവേന്ദ്രന് ഇതിഷ്ടമായില്ല. അങ്ങനെ ദേവേന്ദ്രൻ ത്രിശങ്കു ഒരു മരമാകട്ടെ എന്ന് ശപിച്ചു. ഇങ്ങനെയാണ് തെങ്ങ് രൂപപ്പെട്ടത്. പണ്ട് വളരെയേറെ വിദേശ നാണ്യവിള നേടിതരുന്ന ഒരു വൃക്ഷമായിരുന്നു തെങ്ങ്. അതുകൊണ്ട് പണ്ടുള്ളവർ തെങ്ങിനെ വളരെയേറെ ആരാധിച്ചിരുന്നു. തെങ്ങിൽ നിന്നും പലവിധ ഉപയോഗങ്ങൾ നമ്മുക്കുണ്ട്.

അരയാല്

അരയാലിന്റെ ഇല എപ്പോഴും വിറച്ചുകൊണ്ടിരിക്കുന്നത് കാണാം. വൃക്ഷങ്ങളഉടെ കവൽക്കാരനാണഅ അരയാല്. അതിനു പിന്നിൽ ഒരു കഥയുണ്ട്. പണ്ടുപണ്ട് ദൈവം മനുഷ്യർക്കും മൃഗങ്ങൾക്കും രാജാവും മന്ത്രിയും ഉണ്ടായിരുന്നു. എന്നാൽ വൃക്ഷങ്ങൾക്ക് രാജാവോ മന്ത്രിയോ കാവല‍്‍ക്കാരനോ ഉണ്ടായിരുന്നില്ല. തങ്ങൾക്കും ഒരു സംരക്ഷണം വേണമെന്നു തോന്നിയ മരങ്ങൾ എല്ലാവരും ഒത്തുചേർന്ന് ദൈവത്തിനോട് പരാതി പറഞ്ഞു. ഈ സമയത്താണ് ഭീമസേനൻ അതുവഴി വന്നത്. കാര്യങ്ങൾ മനസ്സിലാക്കിയ ഭീമസേനൻ നിമിഷങ്ങൾക്കകം ശക്തരായ പുളി, അരയാല്, പേരാല് തുടങ്ങഇയ വൃക്ഷങ്ങളെ കണ്ടുപിടിച്ചു. പുളിയെ രാജാവായും പേരാലിനെ മന്ത്രിയായും നിയമ്മിച്ചു. അരയാലിനെ കാവൽക്കാരനാക്കി നിയമിച്ചു. അമ്പലത്തിൽ കാണുന്ന അരയാലിൽ തൊട്ടിൽ താലി തുടങ്ങിയ അമൂല്യവസ്തുക്കൾ പ്രാർത്ഥിച്ചുകെട്ടിയാൽ ആ കാര്യം നടക്കുമെന്ന വിശ്വാലം തമിഴ്‌നാട്ടിലുണ്ട്. പണ്ട് ഗ്രാമപഞ്ചായത്ത് വിളിച്ചു കൂട്ടിയിരുന്നതും അരയാലിനു താഴെയാണ്.

ഇലവ്

വളരെ മുള്ളുകളുള്ള ഒരു മരമാണ് ഇലവുമരം. ഒരിക്കൽ ഭീമസേനൻ കാണിച്ച് കുസൃതി മൂലമാണ് ഇലവുമരത്തിൽ മുള്ളുകളുണ്ടായത്. പഞ്ചപാണ്ഡവർ വനവാസത്തിന് പോയിരുന്നപ്പോൾ ആ കാലത്ത് ഒരു ദിവസം ഭീമൻ ഒരു ഇലവുമരം വെട്ടി അതിന്റെ തടി വീട്ടിനുള്ളിൽ കൊണ്ടുപോയി. എന്നിട്ട് ഒരു പായിൽ ഭംഗിയായി കിടത്തി ഭീമസേനൻ തന്റെ അനുജന്മാരോട് തനിക്ക് പനിയാണെന്നും ശുശ്രൂ‍ഷിക്കാനായി എത്തണമെന്നും പറയാൻ പറഞ്ഞുവിട്ടു. പാഞ്ചാലി ഓടി വന്ന് നോക്കുമ്പോഴതാ കിടക്കുന്നു തന്റെ ഭർത്താവ് എന്ന് പറഞ്ഞ് ശുശ്രൂ‍ഷിക്കാൻ തുടങ്ങി. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ഭീമസേനന് ചിരി അടക്കാനായില്ല. എന്നാലും ഇനി എന്തു നടക്കും എന്നറിയാൻ ഭീമൻ കാത്തുനിന്നു. കുറച്ച് കഴിഞ്ഞപ്പോൾ എന്താ ആശ്വാസം തോന്നുന്നുണ്ടോ എന്ന് പാഞ്ചാലി ചോദിച്ചപ്പോൾ ഭീമസേനന് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഭീമൻ ഉറക്കെ പൊട്ടിച്ചിരിച്ചു. തന്റെ ഭർത്താവായതുകൊണ്ട് പാഞ്ചാലി ക്ഷമിച്ചു. എന്നാൽ ഇതിനുകൂട്ടുനിന്ന ഇലവുമരം അവൾ വിട്ടില്ല. അവൾ ശപിച്ചതുകൊണ്ട് ഇലവുമരം നിറയെ മുള്ളുകളായി തീർന്നു.