എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
                                                  വിദ്യാരംഗം‌

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വ‍‍‍‍‍ര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 19 ആം തിയതി ആരംഭിച്ചു. വിദ്യാരംഗം ക്ലബിന്റെ നേതൃത്ത്വത്തില്‍ 2017-18 അദ്ധ്യായന വര്ഷത്തെ വായനാവാരപ്രവര്‍ത്തനങ്ങള്‍ വാ- നാശാലയുടെ സ്ഥാപകനായ പി,എന് പണിക്കരുടെ ജന്മദിമനമായ ജൂണ്‍ 19 ആം തിയതി മുതല്‍ ഒരാഴ്ച വ രെ വിവിധ പ്രവര്‍ത്തനങ്ങളോടെ നടത്തുകയുണ്ടായി.19-6-2017 നടത്തിയ സ്പെഷ്യല്‍ അസംബ്ലി- യില്‍ ഈ സ്കൂളിലെതന്നെ പ്രഥമ അധ്യാപിക ബഹു.സുജയ ജസ്റ്റസ് അവര്‍കള്‍ വായനാവാരവും വിദ്യാരംഗം ക്ലബും ഉത്ഘാടനം ചെയ്തു.വായനാ പ്രതിജ്ഞ, ക്ലാസ് തല വായന, ക്ലബ് രൂപീകരണം,പുസ്തക പ്രദര്‍ശനം, ഒരു മണിക്കൂര്‍ വായന, വായന കൂട്ടായ്മ സംഘടിപ്പിക്കല്‍,വായനാവാരാചരണം,സമാപനം, ലൈബ്രറി ബുക്ക് വിതരണം എന്നീ പ്രവര്‍ത്തനങ്ങളും സാഹിത്യ ക്വിസ്, ഉപന്യാസ രചന, കഥാരചന, ആസ്വാദനകുറിപ്പ് തയ്യാറാക്കല്‍, പോസ്റ്റര്‍ പ്രദര്‍ശനം എന്നീ മത്സരങ്ങളും നടത്തി. മത്സരാര്‍ത്ഥികള്‍ക്ക് സമ്മാനം നല്‍കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകള്‍ ചുമരുകളില്‍ പതിപ്പിച്ചു.സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളും വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 1.00 മണിക്ക് ലൈബ്രറി ഹാളില്‍ വച്ച് വിദ്യാരംഗം ക്ലബ് കൂടുന്നു. കുട്ടികളുടെ സാഹിത്യാഭിരുചി വളര്‍ത്തിയെടുക്കാനുതകുന്ന വിധത്തില്‍ ക്വിസ് മത്സരം, കടങ്കഥാ മത്സരം, നാടന്‍ പാട്ടുകള്‍, കവിതാ പാരായണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഭാഷാധ്യാപകര്‍ ഈ ക്ലാസുകള്‍ക്ക് നേതൃ- ത്ത്വം നല്‍കിവരുന്നു.വായനകൂട്ടായ്മ സംഘടിപ്പിച്ച് മികച്ച വായനക്കാരെ കണ്ടെത്തി ബി.ആര്‍.സി തലമത്സരത്തില്‍ പങ്കെടുപ്പിച്ചു.