എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം‌


വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വ‍‍‍‍‍ർഷത്തെ പ്രവർത്തനങ്ങൾ ജൂൺ 19 ആം തിയതി ആരംഭിച്ചു. വിദ്യാരംഗം ക്ലബിന്റെ നേതൃത്ത്വത്തിൽ 2017-18 അദ്ധ്യായന വര്ഷത്തെ വായനാവാരപ്രവർത്തനങ്ങൾ വാനാശാലയുടെ സ്ഥാപകനായ പി,എന് പണിക്കരുടെ ജന്മദിമനമായ ജൂൺ 19 ആം തിയതി മുതൽ ഒരാഴ്ച വരെ വിവിധ പ്രവർത്തനങ്ങളോടെ നടത്തുകയുണ്ടായി.19-6-2017 നടത്തിയ സ്പെഷ്യൽ അസംബ്ലി- യിൽ ഈ സ്കൂളിലെതന്നെ പ്രഥമ അധ്യാപിക ബഹു.സുജയ ജസ്റ്റസ് അവർകൾ വായനാവാരവും വിദ്യാരംഗം ക്ലബും ഉത്ഘാടനം ചെയ്തു.വായനാ പ്രതിജ്ഞ, ക്ലാസ് തല വായന, ക്ലബ് രൂപീകരണം,പുസ്തക പ്രദർശനം, ഒരു മണിക്കൂർ വായന, വായന കൂട്ടായ്മ സംഘടിപ്പിക്കൽ,വായനാവാരാചരണം,സമാപനം, ലൈബ്രറി ബുക്ക് വിതരണം എന്നീ പ്രവർത്തനങ്ങളും സാഹിത്യ ക്വിസ്, ഉപന്യാസ രചന, കഥാരചന, ആസ്വാദനകുറിപ്പ് തയ്യാറാക്കൽ, പോസ്റ്റർ പ്രദർശനം എന്നീ മത്സരങ്ങളും നടത്തി. മത്സരാർത്ഥികൾക്ക് സമ്മാനം നൽകുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട പോസ്റ്ററുകൾ ചുമരുകളിൽ പതിപ്പിച്ചു.സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് 1.00 മണിക്ക് ലൈബ്രറി ഹാളിൽ വച്ച് വിദ്യാരംഗം ക്ലബ് കൂടുന്നു. കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തിയെടുക്കാനുതകുന്ന വിധത്തിൽ ക്വിസ് മത്സരം, കടങ്കഥാ മത്സരം, നാടൻ പാട്ടുകൾ, കവിതാ പാരായണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ഭാഷാധ്യാപകർ ഈ ക്ലാസുകൾക്ക് നേതൃ- ത്ത്വം നൽകിവരുന്നു.വായനകൂട്ടായ്മ സംഘടിപ്പിച്ച് മികച്ച വായനക്കാരെ കണ്ടെത്തി ബി.ആർ.സി തലമത്സരത്തിൽ പങ്കെടുപ്പിച്ചു.



44070 IMG 20170601 094311.jpg 44070 20170619 112159.jpg 44070 IMG 20170601 095741.jpg 44070 IMG 20170619 093043.jpg 44070 IMG 20170619 093313.jpg 44070 IMG 20170711 151260.jpg