എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/രോഗ പ്രതിരോധവും ആരോഗ്യ ശീലങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധവും ആരോഗ്യ ശീലങ്ങളും

ലോകരാജ്യങ്ങൾ ഇന്ന് covid 19 എന്ന രോഗത്തിൻറെ ഭയാനകവും വേദനാജനകവുമായ അവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. രോഗിയും രോഗികളുമായി ഇടപെടുന്ന വ്യക്തികളും, അവരെ ശുശ്രുഷിക്കുന്ന വരും, അറിഞ്ഞോ അറിയാതെയോ രോഗത്തിനടിമയായി കൊണ്ടിരിക്കുന്നു.രോഗപ്പകർച്ചയും മരണ നിരക്കുകളും ലോകജനത ഞെട്ടലോടെയാണ് നോക്കിക്കൊണ്ടിരിക്കുന്നത് . നമ്മുടെ കൊച്ചു കേരളവും ഈ രോഗത്തിൻറെ പിടിയിൽ പെട്ടപ്പോൾ രോഗപ്പകർച്ച തടയാനുള്ള പരമാവധി ശ്രമങ്ങൾ എല്ലാ ഭാഗത്തുനിന്നും ഉണ്ടായത് അഭിമാനകരമായ ഒരു നേട്ടമായി കരുതാം.ഗവൺമെൻറിൻറെ ഭാഗത്തുനിന്നും ,ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും മറ്റും അവസരോചിതമായ ഇടപെടലുകളും കർശന നിയന്ത്രണങ്ങളും ഈ രോഗത്തെ പരമാവധി ചെറുക്കുവാൻ നമ്മെ പ്രാപ്തരാക്കുക ഉണ്ടായി. ഒരു രോഗം വരുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള സുസജ്ജമായ മാർഗ്ഗം നമ്മുടെ ശരീരം തന്നെ ഏറ്റെടുക്കുന്നുണ്ട് . എന്നാൽ കൊറോണ എന്ന വൈറസിനെ പ്രതിരോധിക്കാൻ പലരുടെയും ശരീരത്തിന് പ്രതിരോധശേഷി കുറവും പുതിയ രോഗത്തെ ചെറുക്കാനുള്ള മരുന്ന് കണ്ടുപിടിക്കാത്തത് നമ്മെ പുതിയൊരു ദൗത്യത്തിലേക്ക് നയിക്കുക തന്നെ ചെയ്യും. ആരോഗ്യകരമായ ശീലങ്ങളും ശുചിത്വവും രോഗപ്രതിരോധത്തിനുള്ള ഫലപ്രദമായ ഒരു മാനദണ്ഡമാണ് എന്നുള്ളത് ഏവരും അറിഞ്ഞ സത്യം തന്നെ. എവിടെയോ താളപ്പിഴ സംഭവിച്ച നമ്മുടെ ശീലങ്ങൾ മാറേണ്ടിയിരിക്കുന്നു. വ്യക്തി ശുചിത്വവും സമൂഹ ശുചിത്വവും അനിവാര്യമായ ഘടകങ്ങൾ തന്നെയാണ്.രോഗം വരുവാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് ആവശ്യമായ മുൻകരുതലുകൾ കുട്ടികൾ തുടങ്ങി പ്രായമായവർ വരെ ഏറ്റെടുക്കേണ്ടിയിരിക്കുന്നു. കൈകൾ രോഗാണു വിമുക്തമാക്കാൻ, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ,ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറക്കുന്നത് തുടങ്ങിയ നിസ്സാരമായ കാര്യങ്ങൾ ശ്രദ്ധിക്കാതെ പോയത് എത്രയോ ഭയാനകമായ അവസ്ഥയിലേക്ക് നമ്മെ കൊണ്ടെത്തിച്ചു എന്ന് നാം വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു.ലോക് ഡൗൺ break the chain യജ്ഞങ്ങൾ ഉൾക്കൊള്ളുവാൻ ഇന്ന് നാം പര്യാപ്തമായി മാറിയിരിക്കുന്നു. സാഹചര്യങ്ങൾ എന്തുതന്നെയായാലും അതിനെ ആരോഗ്യപരമായ രീതിയിലേക്ക് മാറ്റിയെടുക്കാൻ വിദ്യാർത്ഥികൾ മുതൽ മുതിർന്ന പൗരൻ വരെ പ്രയത്നിക്കുന്നത് നാം വിവിധ മാധ്യമങ്ങളിലൂടെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു. വിദ്യാർത്ഥി എന്ന നിലയിൽ പഠിച്ച കാര്യങ്ങൾ പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരുവാനുള്ള നല്ല അവസരമായി ഇതിനെ ഉപയോഗപ്പെടുത്താം. ബോധവൽക്കരണ പരിപാടികൾ ആഹാരശീലങ്ങൾ, ആരോഗ്യശീലങ്ങൾ, ശുചിത്വശീലങ്ങൾ തുടങ്ങി രോഗപ്രതിരോധത്തെ നേരിടാൻ പര്യാപ്തമായ വിവിധ മാർഗങ്ങൾ ഒരു തുടർ പ്രക്രിയ എന്ന നിലയിൽ ഒരു ശീലമാക്കി മാറ്റിയാൽ നാം നേരിടുന്ന ഈ പ്രതിസന്ധികൾ തരണം ചെയ്യുവാൻ ഏവരെയും പ്രാപ്തരാക്കും. ആരോഗ്യപരമായ ശീലങ്ങൾ ക്കായി ആരോഗ്യമുള്ള മനസ്സും ശരീരവും ഉയർത്തപ്പെട്ടു രോഗപ്രതിരോധശേഷി വളർത്തിയെടുക്കാം. സ്വഭാവത്തിലും ജീവിതത്തിലും ശീലങ്ങളിലും ഒരു പുതുമ നിറഞ്ഞ അനുഭവമായി നമുക്ക് പുറത്തു വരാം. നാളെയുടെ നല്ല പ്രതീക്ഷകൾ ക്കായി നമുക്ക് കൈകോർക്കാം

ജെമി റേച്ചൽ എബ്രഹാം
10 A എൻ എസ് എസ് എച്ച് എസ് എസ് ചിങ്ങവനം
കോ‌‍ട്ടയം ഈസ്റ്റ് ഉപജില്ല
കോ‌‍ട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം