എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ്ബ്

ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം ഉണ്ടാക്കുക, ശാസ്ത്രീയ മനോഭാവം വളർത്തുക എന്നിവയ്ക്കാണ് സയൻസ് ക്ലബ്ബ് പ്രാധാന്യം കൊടുക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ അക്കാദമിക മാസ്റ്റർപ്ലാനിൽ അവകാശപ്പെട്ടതു പ്രകാരം സയൻസ് വിഷയങ്ങളിൽ അഭിരുചി വർദ്ധിപ്പിക്കുന്നതിനായി 2018 ഏപ്രിൽ 5 ന് ഒരു ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ കുട്ടികൾക്കായി എൽ ഇ ഡി ബൾബ് നിർമ്മാണവും വാനനിരീക്ഷണവുമാണ് സംഘടിപ്പിച്ചത്. ഏകദേശം മുപ്പത് കുട്ടികൾ പങ്കെടുക്കുകയുണ്ടായി. എനർജി മാനേജ്‌മെന്റ് സെന്റർ ജില്ലാ കോർഡിനേറ്റർ കെ ജി ജയരാജൻ സാറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വാണിയംകുളം ശാസ്ത്ര സാഹിത്യ പരിഷത്തിലെ ഇ വി ഗോപി സാറാണ് ക്ലാസ്സ് നയിച്ചത്. രസകരമായ തിയറി ക്ലാസ്സോയെയാണ് അദ്ദേഹം കുട്ടികളെ ‌‌‌എൽ ഇ ഡി ബൾബ് ഉണ്ടാക്കാൻ പഠിപ്പിച്ചത്. ഭൂരിഭാഗം കുട്ടികളും അവർ ഉണ്ടാക്കിയ എൽ ഇ ഡി ബൾബ് സ്വന്തമായെടുത്തു
ഏകദേശം ആറു മണിയോടെയാണ് നക്ഷത്രങ്ങളെ കുറിച്ചുള്ള ക്ലാസ്സ് ആരംഭിച്ചത്. ചേർപ്പ് ശാസ്ത്ര സാഹിത്യ പരിഷത്തിലെ സുബ്രഹ്മണ്യൻ സാർ ആയിരുന്നു ക്ലാസ്സ് നയിച്ചത്. കാലാവസ്ഥ അനുകൂലമല്ലാത്തതു കാരണം സ്ലൈഡ് പ്രസന്റേഷനോടു കൂടിയാണ് ക്ലാസ്സ് അവതരിപ്പിച്ചത്. നേരിട്ടു കാണാൻ പറ്റാത്തതിന്റെ വൈഷമ്യമുണ്ടായിരുന്നു എങ്കിലും കുട്ടികൾ നാൾ, ഞാറ്റുവേല, രാശി, ഗ്രഹനില എന്നിവയെ കുറിച്ച് മനസ്സിലാക്കി.രാത്രി 1 .30 വരെ കാത്തിരുന്നുവെങ്കിലും പ്രകൃതി കനിയാത്തതു കൊണ്ട് നേരിട്ടുള്ള വാന നിരീക്ഷണം സാധിച്ചില്ല.യു പി ക്ലാസ്സിലെ കുട്ടികളെ ഉൾപ്പെടുത്തി 2018 ഏപ്രിൽ 4 ന് പഠനയാത്ര സംഘടിപ്പിച്ചു.ഫാം സന്ദർശനമാണ് നടത്തിയത്.
പരിസ്ഥിതി ദിനാചരണത്തോടെ സയൻസ് ക്ലബ്ബ് ഈ അക്കാദമിക വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കൺവീനർ - ശ്രീമതി മിനി പി എം
ലീഡർ - പുണ്യ എസ്, അർച്ചന എം എസ്. സയൻസുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ കുട്ടികൾ തന്നെ ചെയ്യുന്നു.ചൊവ്വാഴ്ചകളിലാണ് ക്ലബ്ബ് മീറ്റിംഗ്. ചാന്ദ്രദിനത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനവും ക്വിസ് മത്സരവും കൊളാഷ് മത്സരവും നടത്തി.ജൂലൈ 27ന് സയൻസ് എക്സിബിഷൻ നടത്തി. എൽ ഇ ഡി ബൾബ് നിർമ്മാണം , നക്ഷത്ര നിരീക്ഷണം ക്ലാസ്സ് & ഫാം സന്ദർശനം

2023 24 വർഷത്തെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

ആദ്യ യോഗം ജൂൺ 27ന് സയൻസ് ലാബിൽ വച്ച് നടന്നു. എച്ച് എസ് വിഭാഗം ലീഡറായി ആവണി എം എസിനെയും യു പി

വിഭാഗം ലീഡറായി കെ ആർ ആരാധനയെയും തെരഞ്ഞെടുത്തു. ക്ലൂബ്ബ് കൺവീനർ - കവിത രാധാകൃഷ്ണൻ. എല്ലാ ബുധനാഴ്ചകളിലും സയൻസ് ക്ലബ്ബ് അംഗങ്ങൾ ഒന്നിച്ചുകൂടാനും തീരുമാനമായി. തൊട്ടടുത്ത യോഗത്തിൽ ഈ വർഷത്തെ മുഴുനീള പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ മാസവും ശാസ്ത്ര വാർത്തകൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പത്രം തയ്യാറാക്കാൻ തീരുമാനിച്ചു. പത്രത്തിന് ശാസ്ത്ര വീഥി എന്ന പേര് നൽകി. ആദ്യ എഡിഷൻ ജൂലൈ 15ന് ഹെഡ്മിസ്ട്രസ്സിന് കൈമാറി പ്രകാശനം ചെയ്തു. പത്രം ഇറക്കുന്നതോടൊപ്പം അതിലെ വാർത്തകൾ  കുട്ടികളിലേക്ക് എത്തിക്കാവായി വാർത്തകളിൽ നിന്ന് ഒരു ചോദ്യം സ്കൂൾ അസംബ്ലിയിൽ ചോദിക്കുകയും ശരി ഉത്തരം പറയുന്നവരിൽ നിന്ന് നറുക്കെടുത്ത സമ്മാനം നൽകുകയും ചെയ്തു. ജൂലൈ 21ന് ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരവും ക്ലാസ് തലത്തിൽ കൊളാഷ് മത്സരവും സംഘടിപ്പിച്ചു. പ്രസംഗം മത്സരത്തിലെ വിജയികൾ ചാന്ദ്രദിനത്തിൽ സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു. സയൻസ് ക്വിസ് മത്സരത്തിൽ എച്ച് എസ് വിഭാഗത്തിൽ ആദ്യലക്ഷ്മി കെ എസ് (9ബി) ഒന്നാം സ്ഥാനം നേടുകയും യുപി വിഭാഗത്തിൽ പൂജിത ടി പി (7എ) ഒന്നാം സ്ഥാനം നേടി സബ്ജില്ലാതലത്തിൽ പങ്കെടുത്തു. സയൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളുടെ അഭിരുചി പ്രകാരം ബഹിരാകാശ നിലയത്തിലെ യാത്രികരുടെ ജീവിതശൈലികൾ വിവരിക്കുന്ന വീഡിയോ പ്രദർശനം നടന്നു. സെപ്റ്റംബർ മാസത്തിൽ ഓസോൺ ദിനാചരണം അനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ പ്രസംഗവും കുട്ടികൾക്കായി അതേ ആഴ്ചയിൽ കാർട്ടൂൺ, ഡ്രോയിങ് മത്സരവും നടത്തി എല്ലാവർഷത്തെയും പോലെ ശാസ്ത്രമേളയിൽ പ്രോജക്ട് ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്, മാഗസിൻ വിഭാഗങ്ങളിൽകുട്ടികൾ പങ്കെടുക്കുകയും മികച്ച ഗ്രേഡുകൾ നേടുകയും ചെയ്തു. സെമിനാർ വിഭാഗത്തിൽ അലേഖ്യ ഹരികൃഷ്ണൻ ജില്ലാതലത്തിൽ മത്സരിക്കാൻ അർഹത നേടി.

ഒക്ടോബർ മാസം വന്യജീവിവാരം ആഘോഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് സയൻസ് ക്ലബ്ബ് അംഗങ്ങൾ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ലഘുക്കുറിപ്പുകൾ തയ്യാറാക്കി ക്ലബ്ബിൽ അവതരിപ്പിച്ചു. ഒക്ടോബർ നവംബർ മാസങ്ങളിലെ ശാസ്ത്ര വേദി പത്രവും പ്രശ്നോത്തരിയും അർദ്ധ വാർഷിക പരീക്ഷയ്ക്ക് മുൻപേയുള്ള ക്ലബ്ബ് പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചു. പഞ്ചായത്ത് തല വിജ്ഞാനോത്സവം നടന്നതിൽ അനുഗ്രഹ ജോഷി അഭിയ മേരി സി ജെഎന്നീ കുട്ടികൾ ജില്ലാതലത്തിലേക്ക് പങ്കെടുക്കാൻ അർഹത നേടുകയുണ്ടായി

സയൻസ് എക്സിബിഷൻ