"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
യോഗ ദിനത്തോടൊപ്പം ജൂൺ 21 ലോകസംഗീത ദിനവുമായും ആചരിച്ചു. സംഗീതാധ്യാപിക ജീജ ടീച്ചർ കീർത്തനം ആലപിച്ചു. ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും അന്നേ ദിവസം നടക്കുകയുണ്ടായി.
യോഗ ദിനത്തോടൊപ്പം ജൂൺ 21 ലോകസംഗീത ദിനവുമായും ആചരിച്ചു. സംഗീതാധ്യാപിക ജീജ ടീച്ചർ കീർത്തനം ആലപിച്ചു. ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും അന്നേ ദിവസം നടക്കുകയുണ്ടായി.

== <b><font size="5" color=" #1425f3 ">ജൂൺ-25 അദ്ധ്യാപക രക്ഷാകർത്തൃ പൊതുയോഗം</font></b> ==
== <b><font size="5" color=" #1425f3 ">ജൂൺ-28 അദ്ധ്യാപക രക്ഷാകർത്തൃ പൊതുയോഗം</font></b> ==
ജൂൺ -28 അദ്ധ്യാപക രക്ഷാകർത്തൃപൊതുയോഗം പി. ടി. എ പ്രസി‍ഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം - സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക വിമല പ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട് വാസുദേവൻ,എം.പി.ടി.എ. പ്രസിഡണ്ട് ബിജി ജെയിംസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡ്ജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.

22:41, 29 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജൂൺ 6 പ്രവേശനോൽസവം

ഈശ്വരപ്രാർത്ഥനയോടുകൂടി 2019 അധ്യായന വർഷത്തിലെ പ്രവേശനോൽസവത്തോടനുബന്ധിച്ചുള്ള യോഗം പി.ടി.എ പ്രസിഡൻറ് ശ്രീ ഷാജു അവർകളുടെ അധ്യക്ഷതയിൽ ആരംഭിച്ച ബഹു. അടാട്ട് പ‍‍ഞ്ചായത്ത് പ്രസിഡണ്ട് ടി ആർ ജയചന്ദ്രൻ അവർകൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. .വിദ്യാഭ്യാസ വകുപ്പിൻെറ സന്ദേശം ഹെഡ്‌മിസ്‌ട്രസ് സുമ ടീച്ചർ വായിച്ചു. പ്രവേശനോൽസവഗാനം വിദ്യാർഥികൾ ആലപിച്ചു.. U S S സ്കോളർഷിപ്പ് നേടിയ 10 വിദ്യാർത്ഥിനികളെ അനുമോദിച്ചു. രാജ്യ പുരസ്കാർ നേടിയ വിദ്യാർത്ഥിനികളേയും അനുമോദിച്ചു. അധ്യാപന രംഗത്തെ(മലയാളം) സമഗ്ര സംഭാവനകൾക്ക് മലയാളി സാംസ്ക്കാരികത്തിന്റെ "മലയാളി മുദ്ര" ലഭിച്ച വി പി ഓമനകുമാരിയെ ആദരിച്ചു. നവാഗതർക്ക് പേന, പെൻസിൽ, റബ്ബർ അടങ്ങിയ സമ്മാനപ്പൊതി വിതരണം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു. പി. ടി. എ വൈസ് പ്രസി‍ണ്ട് വാസുദേവൻ, അടാട്ട് ഗ്രാമ പ‍‍ഞ്ചായത്ത് മെമ്പർ ശ്രീമതി ഷൈലജ ശ്രീനിവാസൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പാൾ സുനന്ദടീച്ചർ സ്വാഗതവും, ഗീത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. നിള എം എം കവിത ആലപിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദേശാനുസാരം പ്ലാസ്റ്റി്ക്ക് ബോട്ടിലിന്റെ ഉപയോഗം നിരുപാധികം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടത്തെ സ്റ്റാഫ് അംഗങ്ങൾ 30 സ്റ്റീൽ ബോട്ടിലുകൾ വാങ്ങി കുട്ടികൾക്കു നൽകി. . ഉച്ചഭക്ഷണ ഉൽഘാടനം പ്രവേശനോൽസവ ദിനത്തിൽ നിർവഹിച്ചു.

ഉദ്ഘാടനം

ജൂൺ 19 വായന ദിനം

ജൂൺ-19 വായന ദിനമായി ആചരിച്ചു. ഹയർ സെക്കന്ററി വിഭാഗം മലയാളം അധ്യാപിക പി സുധ ടീച്ചർ വായന ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കവിതാലാപനവും വായനക്കുറിപ്പ് അവതരണവുമുണ്ടായി. ജൂൺ-19 മുതൽ ജൂലൈ-7 വരെ വായന പക്ഷമായി ആചരിച്ചു. അതിന്റെ ഭാഗമായി അസംബ്ലിയിലെന്നും കുട്ടികൾ വായനക്കുറിപ്പ് അവതരിപ്പിക്കുകയും കവിതകളാലപിക്കുകയും ചെയ്തു. വായനാ മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. ജൂലൈ-5 ന് ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരം നടത്തി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ച സമയത്ത് ലൈബ്രറി പുസ്തകങ്ങൾ ​എടുക്കുവാനും വായിക്കാനുമുള്ള സാകര്യങ്ങൾ ഒരുക്കുകയുണ്ടായി. ക്ലാസ്സ് ലൈബ്രറി ​എന്ന ആശയം നടപ്പിലാക്കി. കുട്ടികൾ ജന്മദിനത്തിനും മറ്റും കൊണ്ടു വരുന്ന പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിലേയ്ക്കായി ഉപയോഗിക്കുന്നു.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ശ്രീ ശാരദയിൽ ഈ വർഷവും അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിച്ചു. പി ടി എ അംഗം ശ്രീമതി ഷിജിയുടെ നേതൃത്വത്തിൽ ​എല്ലാ കുട്ടികളും രാവിലെ ഒരു മണിക്കുർ യോഗ പരിശീലനത്തിലേർപ്പെട്ടു. കുട്ടികൾക്ക് നിത്യേന ചെയ്യാൻ സാധിക്കുന്ന ലഘു ആസനങ്ങൾ വിശദീകരിച്ചു കൊടുത്തു. താല്പര്യമുള്ള കുട്ടികൾക്ക് ആഴ്ചയിലൊരു ദിവസം പരിശീലനം നൽകുകയും ചെയ്തു വരുന്നു.
യോഗ ദിനത്തോടൊപ്പം ജൂൺ 21 ലോകസംഗീത ദിനവുമായും ആചരിച്ചു. സംഗീതാധ്യാപിക ജീജ ടീച്ചർ കീർത്തനം ആലപിച്ചു. ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും അന്നേ ദിവസം നടക്കുകയുണ്ടായി.

ജൂൺ-28 അദ്ധ്യാപക രക്ഷാകർത്തൃ പൊതുയോഗം

ജൂൺ -28 അദ്ധ്യാപക രക്ഷാകർത്തൃപൊതുയോഗം പി. ടി. എ പ്രസി‍ഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം - സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക വിമല പ്രാണാ മാതാജി,ആശംസകൾ പി.ടി.എ.വൈസ് പ്രസിഡണ്ട് വാസുദേവൻ,എം.പി.ടി.എ. പ്രസിഡണ്ട് ബിജി ജെയിംസ്,റിപ്പോർട്ട്-സുനന്ദ ടീച്ചർ ,വരവ്-ചെലവ് കണക്ക്-ബഡ്ജറ്റ്-സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.

ജൂലൈ 11 ലോക ജനസംഖ്യാദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യാദിനം ആചരിച്ചു. ജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പത്താം ക്ലാസ്സിലെ രാധിക ഉദയ്‌കുമാർ നായർ, എട്ടാം ക്ലാസ്സിലെ ആർദ്ര വി ജയരാജ് എന്നിവർ അസംബ്ലിയിൽ സംസാരിച്ചു. 1987 ജൂലൈ 11 നാണ് ലോക ജനസംഖ്യ അഞ്ഞൂറു കോടിയിലെത്തിയത്. അടുത്ത അമ്പത് വർഷം കൊണ്ട് ജനസംഖ്യ ആയിരത്തി ഒരുനൂറ് കോടി കവിയും. ദാരിദ്ര്യവും പട്ടിണിയും വർദ്ധിക്കും. ജനസംഖ്യാവർദ്ധനവിന്റെ ദോഷ വശങ്ങളെ കുറിച്ചും തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവത്ക്കരണക്ലാസ്സ് നടത്തി.

ബോധവത്ക്കരണ ക്ലാസ്സ് - അഗ്നി ശമന രക്ഷാസേന

വീടുകളിലും മറ്റും നാം നിരന്തരം പലതരം അപകടങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം അപകടങ്ങളെ ധൈര്യപൂർവ്വം നേരിടാനും തരണം ചെയ്യാനും സഹായകമാകുന്ന രീതിയിലുള്ള ഒരു ബോധവത്ക്കരണ ക്ലാസ്സായിരുന്നു തൃശ്ശൂർ അഗ്നി ശമന രക്ഷാസേനയുടേത്.