എസ്.വി.എച്ച്.എസ്. പൊങ്ങലടി

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.വി.എച്ച്.എസ്. പൊങ്ങലടി
വിലാസം
പൊങ്ങലടി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തന0തിട്ട
വിദ്യാഭ്യാസ ജില്ല പത്തന0തിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-07-2010Svhspongalady




സ്കൂള്‍ ചരിത്രം

പത്തനംതിട്ട ജില്ല്യില്‍ അടൂര്‍ താലൂക്കില്‍ പന്തളം തെക്കേക്കര പഞ്ചായത്തില്‍ പൊങ്ങലടി കരയില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയംമലയില്‍ സ്ക്കൂള്‍ എന്നും അറിയപ്പെടുന്നു.ചരിത്രവും ഐതിഹ്യ്വും കൈകോര്‍ക്കുന്നപ്രസിദ്ധമായ തട്ടയില്‍ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം ഈ വിദ്യാലയത്തിന്ന് സമീപത്താണ്. പൊങ്ങലടിയുടേയും സമീപ പ്രദേശങ്ങളുടേയും വിദ്യാഭ്യാസ സാംസ്കാരിക മേഖലകളില്‍ നവചൈതന്യം പകര്‍ന്നു കൊണ്ട് 1-06-1976 ല്‍ശ്രീ കെ.എസ് ഗോപകുമാര്‍ അവറകളുടെ മാനേജ്മെന്‍റില്‍ ഈ സരസ്വതിക്ഷേത്രം ആരംഭിച്ചു. രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ കെ എസ്സ് ഗോപകുമാറിന്ടെ ദീര്‍ഘദര്‍ശനത്തിന് നിദര്‍ശനമാണ് ഈ വിദ്യാലയം. 1979ല്‍ പൂര്‍ണ്ണ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ലാബുകളിലുമായി ഏകദേശം 6 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

¤ ക്ലാസ് മാഗസിന്‍. ¤ വിദ്യാരംഗം കലാ സാഹിത്യ വേദി. ¤ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍,എക്കൊക്ലബ്ബ്,ഹരിതസേന, ¤ സയന്‍സ് ക്ള്ബ്ബ് ¤ ഗണിത ക്ലബ്ബ് ¤ ഗാന്ധി ദര്‍ശന്‍

മാനേജ്മെന്റ്

സ്കൂള്‍ സ്ഥാപകന്‍ ശ്രീ കെ എസ് ഗോപകുമാറിന്‍റെ സഹധര്‍മ്മിണിയും മുന്‍ പ്രധാനാധ്യാപികയുമായ ശ്രീമതി പി സോയ മാനേജരായി സ്കൂള്‍ പ്രവര്‍തിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1976-1979...............ശ്രീമതി പി .സോയ 1979-1989...............ശ്രീ.കെ.പി .രാമചന്ദ്രന്‍ നായര്‍ 1989-2007................ശ്രീമതി പി .സോയ 2007-2010................ശ്രീ.എം ശ്രീധരന്‍ പിളള 2010-തുടരുന്നു..............ശ്രീമതി .കെ.എന്‍.വിമല

വഴികാട്ടി

|

  • അടൂര്‍ നഗരത്തില്‍ നിന്നും 4 കി.മി. അകലെ അടൂര്‍-തട്ട-പത്തനംതിട്ട റോഡില്‍ ആനന്ദപ്പള്ളിയില്‍ നിന്നും 1 കി.മി വടക്കായി സ്ഥിതിചെയ്യുന്നു.

|}

"https://schoolwiki.in/index.php?title=എസ്.വി.എച്ച്.എസ്._പൊങ്ങലടി&oldid=94099" എന്ന താളിൽനിന്ന് ശേഖരിച്ചത്