എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ
വിലാസം
കല്ലാനിക്കല്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2011Ignatious


SGHS Kallanickal
SGHS Kallanickal

ആമുഖം

വെളിച്ചമെ നയിചാലും
വെളിച്ചമെ നയിചാലും
തൊടുപുഴ താലൂക്കിലെ കാരീക്കോട് വില്ലേജിലെ ഇടവെട്ടി പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ. ഫാ.ജോര്ജ്ജ് നിരപ്പത്തും,ഹെഡ്മാസ്ടര് ശ്രീ.ടി.ജെ.ടി.ജെ.വര്ഗീസും ആണ് ഹൈസ്‌കൂള്‍ വിഭാഗത്തിലായി 9 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌. 2009-2010 വര്‍ഷത്തില്‍ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 327വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നു.
Manager-Fr.George_Nirappath
"ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ റവ. ഫാ.ജോര്ജ്ജ് നിരപ്പത്തും, ഹെഡ്മാസ്ടര് ശ്രീ.ടി.ജെ.വര്ഗീസ്മാണ് . ഹൈസ്‌കൂള്‍ വിഭാഗത്തിലായി 9 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌ "

ഈ പ്രദേശത്തുള്ള സ്‌ത്രീ പുരുഷന്മാര്‍ക്ക്‌ വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ 1918-ല്‍ എല്‍.പി. സ്‌കൂള്‍ സ്ഥാപിതമായി. തുടര്‍ന്ന്‌ 1942-ല്‍ ഫാ. പൗലോസ്‌ കാക്കനാട്ടിന്റെ നേതൃത്വത്തില്‍ യു.പി. സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം നേടുന്നതിന്‌ ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളില്‍ കാല്‍നടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും ഇത്‌ പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികള്‍ മനസ്സിലാക്കി 1964-ല്‍ മാത്യു മഞ്ചേരില്‍ അച്ചന്റെ നേതൃത്വത്തില്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. തല്‍ഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാന്‍ തുടങ്ങി. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളില്‍ നിസ്‌തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികള്‍ക്കു ജന്മം നല്‍കാന്‍ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികര്‍, സന്യസ്‌തര്‍, ഡോക്‌ടര്‍മാര്‍, എഞ്ചിനീയേഴ്‌സ്‌, ദേശീയ കായിക താരങ്ങള്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, നിയമജ്ഞര്‍, രാഷ്‌ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍...ഇങ്ങനെ നീളുന്നു ആ പട്ടിക.

സ്കൂള്‍ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ ‍സ്ഥിതി ചെയ്യുന്നത്. 1936 ല് ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം .

കല്ലാനിക്കല് സെന്റ് ജോര്ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്ന്ന് 1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള് മാനേജര് റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട് ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില് 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര് റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു

ഭൗതികസൗകര്യങ്ങള്‍

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ്

റൂമും,

COMPUTER LAB

സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.കുട്ടികളുടെ കായിക വാസന വികസിപ്പിക്കാനുതകുന്ന വിധത്തില് അതിവിശാലമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് സുസജ്ജമായ ഒരു സ്മാര്‍ട്ട് ക്ലാസ് റൂമും ഉണ്ട്.

പ്രമാണം:സ്മാര്‍ട്ട് ക്ലാസ് റൂമ് ഉദ്ഘാടനം.jpg
സ്മാര്‍ട്ട് ക്ലാസ് റൂമ് ഉദ്ഘാടനം
പ്രമാണം:സ്മാര്‍ട്ട് ക്ലാസ് റൂമ് ഉദ്ഘാടനം2.jpg
സ്മാര്‍ട്ട് ക്ലാസ് റൂമ് ഉദ്ഘാടനം
രംഗപൂജ -സ്കൂള്‍ വര്‍ഷികം-2011

പ്രധാന അധ്യാപകന്‍

പ്രധാന അധ്യാപകന്‍ :ശ്രീ ടി .ജെ.വര്ഗീസ്
ഹെഡ്മാസ്ടര് ശ്രീ ടീ ജെ വര്ഗ്ഗീസ്

നിലവിലുള്ള അധ്യാപകര് ‍ ‍

വിഭാഗം അധ്യാപകര് ‍
മലയാളം ലിസി ജോസഫ് ,
സന്ജു ജോസ്
ഇംഗ്ലീഷ് ഷൈനി ജോസഫ് ,
ജിബിന്‍ മാത്യൂ
സാമൂഹ്യ ശാസ്ത്രം പുഷ്പാംഗദന് ഒ കെ,
സിസ്റ്റെര്‍ ബെല്‍സി
ഗണിതശാസ്ത്രം ജോസ് ടി പി,
ആനന്ദവല്ലി ബി
ഹിന്ദി ജോളി ജോസ്
ഫിസിക്കല്‍ സയന്‍സ് ഐവാന് സെബാസ്ട്യന്,
ആന്സി വി ഐ
നാച്ചുറല്‍ സയന്‍സ് സെലിന് മാത്യൂ
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ജോസ് തോമസ്
ചിത്ര രചന സാബു ജോസ്
പ്രധന അധ്യപകന്‍ ശ്രീ വര്ഗ്ഗീസ് ടി ജെ.

സ്കൂള്‍ വെബ്‌ സൈറ്റ് ‍

' (ഞങ്ങളുടെ വെബ്‌ ബ്ലോഗ്‌ കാണുവാന്‍ http://sghsk.blogspot.com ക്ലിക്ക് ചെയ്യുക)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ‍

***വിദ്യാരംഗം കലാസാഹിത്യവേദി
***ക്ലാസ് മാഗസിനുകള്
***പച്ചക്കറിതോട്ടം
***പൂന്തോട്ടം
***പരിസ്ഥിതി ക്ലബ്‌
Nature_Club

പരിസ്ഥിതി ക്ലബ്‌

Footballtrophy2010

ഫുട്ട്ബൊള്‍ ട്റോഫി 2010

മാനേജ്മെന്റ് ‍

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

രൂപതാ വിദ്യാഭ്യാസസെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍

മുന്‍ സാരഥികള്‍ ‍

റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളി(സ്ഥാപക മാനേജര്‍)

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര് ‍

1970-1971 ശ്രീ.എം എ അബ്റാഹം
1971-1979 ശ്രീമതി പി ജെ തങ്കമ്മ
1979-1980 ശ്രീ.പി.എല് ജോസഫ്
1980-1981 ശ്രീമതി എം ജെ അന്നം
1981-1981 ശ്രീ പോള് പി ജെ
1982-1982) ശ്രീമതി പി ജെ ത്രേസ്യാ
1982-1988 ശ്രീ പോള് പി ജെ
1988-1990) ശ്രീഎ പൌലോസ്
1991-1995 ശ്രീ ജോസ് വി മാവറ
1995-2002 ശ്രീ എന് വി മാത്യൂ
2002-2005 ശ്രീമതി അന്നക്കുട്ടി സി ജെ
2005-2006 ശ്രീ ഒ സി ജോര്ജ്ജ്
2006-2010 ശ്രീ ജോയി മാത്യൂ
2010- ശ്രീ വര്ഗ്ഗീസ് ടി ജെ.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ‍

വഴികാട്ടി ‍

<googlemap version="0.9" lat="9.879918" lon="76.733032" type="satellite" zoom="18" width="375" height="375" controls="large"> (K) 9.880008, 76.73265 St.George's H S Kallanickal </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക

ചിത്രശാല‍

|
എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍- ഓണസദ്യ എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ -ഓണസദ്യ
എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍- Ranga Pooja എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍ -Ranga Pooja
എസ്.ജി.എച്ച് .എസ് കല്ലാനിക്കല്‍