എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 18 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sghsskattappana (സംവാദം | സംഭാവനകൾ)
എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന
വിലാസം
കട്ടപ്പന
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[ഇടുക്കി‌ സ്കൂള്‍ കോഡ്=30020]]
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-11-2009Sghsskattappana

[[Category:ഇടുക്കി‌

സ്കൂള്‍ കോഡ്=30020 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]



കട്ടപ്പന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1959-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാര്‍ത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു.

ചരിത്രം

ഇടുക്കി ജില്ല-യില്‍ കട്ടപ്പന ഗ്രാമപഞ്ചായത്തില്‍ കട്ടപ്പന ഗ്രാമത്തിലാണ്‌ സുവര്‍ണ്ണജൂബിലിയിലേയ്‌ക്കെത്തുന്ന കട്ടപ്പന സെന്റ്. ജോര്‍ജ്ജ്. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്‌. 1959 ല്‍ ഒരു യു.പി. സ്‌കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന്‌ വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ്‌ എന്ന ആവശ്യബോധമാണ്‌ സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്‌.ബഹു. ഫാ. അലക്സാണ്ടര്‍ വയലുങ്കല്‍ ആണ് സ്കൂളിന്റെ സ്ഥാപകന്‍.ആദ്യത്തെ പ്രഥമാധ്യാപകന്‍ ശ്രീ. കെ.എ.ജോസഫ് ആയിരുന്നു.യു.പി. സ്‌കൂള്‍ എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്‌ചവെച്ച ഈ സ്‌കൂള്‍ പിന്നീട്‌ 1962 ല്‍ ഹൈസ്‌കൂളായും 1998-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു.യു.പി വിഭാഗത്തില്‍ 10 ഡിവിഷനുകളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 22 ഡിവിഷനുകളുമുണ്ട്.പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍ ശ്രീ. തോമസ്സ് വര്‍ഗ്ഗീസും,ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍. ശ്രീ. ജോസഫ് കുര്യ.നുമാണ്. യു.പി വിഭാഗത്തില്‍ 433 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 926 കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 300 കുട്ടികളുമുണ്ട്. ഈ വര്‍ഷം സുവര്‍ണ്ണ ജൂബിലി വര്‍ഷമാണ്. 2009ജൂണ്‍ 17ന് ജൂബിലി ഉദ്ഘാടനം കാഞ്ഞിരപ്പളളി രൂപതാദ്ധ്യ.ക്ഷന്‍ മാര്‍. മാത്യു. അറയ്ക്കല്‍ നിര്‍വഹിച്ചു. ജൂബിലിയോടനുബന്ധിച്ച് ക്വിസ് മത്സരം, പെയിന്റിംങ്ങ് മത്സരം,ഡിബേറ്റ്,സാംസ്ക്കാരിക റാലി ,പ്രതിഭകളെ ആദരിക്കല്‍ മുതലായവ നടത്തി. ജൂബിലി സമാപനം മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാം നിര്‍വഹിക്കും.പാഠ്യ പാഠ്യേതര രംഗങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌ ഈ സ്‌കൂളിന്റെ സവിശേഷത. ഇക്കഴിഞ്ഞ എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 98% വിജയം കൈവരിച്ചത്‌ ഒരു ഉദാഹരണം മാത്രം. കലാ-കായിക രംഗങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ട്.കഴിഞ്ഞ സംസ്ഥാന കായികമേളയില്‍ മൂന്ന് ഇനങ്ങളില്‍ സമ്മാനം നേടി. കലോത്സവം, ഐ.റ്റി, സയന്‍സ്, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളില്‍ സംസ്ഥാന തലത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്ത്‌ പ്രസിദ്ധരായ നിരവധി വ്യക്തികളെ സംഭാവന ചെയ്യുവാന്‍ ഈ സ്‌കൂളിന്‌ കഴിഞ്ഞിട്ടുണ്ട്.ഒളിപ്യ.ന്‍ ഷൈനി.വില്‍സണ്‍ഈസ്കൂളിലെപൂര്‍വ്വവിദ്യാര്‍ത്ഥിയാണ്.ശ്രീ.ഇ.എം.ആഗസ്തി എക്സ് എം.എല്‍.എ.പൂര്‍വ്വ വിദ്യാര്‍ത്ഥിയും ശ്രീ. തോമസ്സ് ജോസഫ്. എക്സ് എം.എല്‍.എ മുന്‍ ഹെഡ്‌മാസ്റ്ററുമാണ്.ഈ സ്കൂളിലെ മുന്‍ ഹെഡ്മാസ്റ്റര്‍മാരായ .ശ്രീ .വി .കെ.പോള്‍ 2007-ല്‍ മികച്ച അധ്യാപകനുളള നാഷണല്‍ അവാര്‍ഡും ശ്രീ.എം.സി.ചാണ്ടി 2005ല്‍ സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്.മുന്‍ അധ്യാപികയായ ശ്രീമതി.അന്നമ്മ.കെ.ജെ.യും നാഷണല്‍ അവാര്‍ഡ് നേടി. ഒരു നല്ല ലൈബ്രറിയും എല്‍.സി.ഡി പ്രൊജക്‌ടര്‍ ഉള്‍പ്പെടെയുള്ള പഠനസഹായികളും സ്‌കൂളിന്‌ സ്വന്തമായുണ്ട്. പ്രദേശത്തിന്റെ വികസനത്തില്‍ അതുല്യ.മായ പങ്കു വഹിച്ചുകൊണ്ട് സമഭാവനയും സൗഹാര്‍ദ്ദവും പങ്കിട്ടുകൊണ്ട് ഈ സ്ഥാപനം സുവര്‍ണ്ണ ജൂബിലിയുടെ നിറവിലാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആര്‍.സി
  • നേച്ചര്‍ ക്ല.ബ്
  • ട്രാഫിക് ക്ല.ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="9.830184" lon="77.148743" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.765228, 77.098618 </googlemap>