എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
അലി മാഷെന്ന അധ്യാപക വിസ്മയം

പാറക്കടവ് GMUP സ്കൂൾ 7th ക്ലാസ് കഴിഞ്ഞു ഉമ്മത്തൂർ ലെ 8 ആം ക്ലാസ്സിലേക്കുള്ള അഡ്മിഷൻ കഴിഞ്ഞു. സ്കൂൾ തുറക്കാനുള്ള കാത്തിരിപ്പ്

പുതിയ സ്കൂളും ,പുതിയ യൂണിഫോമും ,പുതിയ അദ്ധ്യാപകരും ......

ഞങ്ങളുടെ 8 ബി ക്ലാസ് മുകളിലത്തെ നിലയിലായിരുന്നു

അന്നത്തെ ക്ലാസ് അധ്യാപകനേക്കാൾ ഇഷ്ടവും ,പേടിയും ഉള്ള ഒരു അദ്ധ്യാപകനായിരുന്നു നമ്മുടെ പ്രിയപ്പെട്ട അലി മാഷ്

എല്ലാവരോടും ഒരേപോലെ ചിരിക്കുന്ന ,എല്ലാവരോടും ഒരേപോലെ ദേഷ്യപെടുന്ന , സ്കൂൾ അച്ചടക്കം എന്താണെന്നു പഠിപ്പിച്ച ,ദേശീയ ഗാനം കാണാതെ ചൊല്ലാൻ പഠിപ്പിച്ച ,(ദേശീയഗാനം ചൊല്ലുന്ന സമയത്തു ഒരു സൂചി നിലത്തു വീണാൽ കേൾക്കാൻ പറ്റുന്ന നിശബ്ദത..,അലി മാസ്റ്ററുടെ ദേശസ്നേഹത്തിന്റെ, കണിശതയുടെ ,ഒരു ഉദാഹരണം മാത്രം )

PET അധ്യാപകനാണെങ്കിലും കുട്ടികളോട് സ്നേഹത്തോടെ പെരുമാറി ,പൊതു വിജ്ഞാനം , ഇന്ത്യ യെ കുറിച്ച് ,സ്പോർട്സിനെ കുറിച്ച് ഒക്കെ ക്ലാസുകൾ തരുമായിരുന്നു

വർഷങ്ങൾക്ക് ശേഷം ഞാൻ sihss ൽ അദ്ധ്യാപികയായി വന്നപ്പോൾ അലി മാഷിന് വളരെ സന്തോഷമായിരുന്നു

ഞാൻ പഠിപ്പിച്ച കുട്ടി എന്ന് പരിചയപെടുത്തുമായിരിന്നു

അലി മാഷിന്റെ സർവീസിന്റെ അവസാന ഘട്ടം (2023-24)

അസുഖങ്ങൾ ഉണ്ടെങ്കിലും തികച്ചും ഊർജസ്വലനായി ,എല്ലാകാര്യങ്ങളില് ഇടപെട്ടു ,നമ്മുടെ കുട്ടികളെ സബ് ജില്ലാ തലത്തിൽനിന്നും നാഷണൽ തലം വരെ എത്തിച്ചു സ്കൂളിന്റെയും നാടിന്റെയും പേര് വാനോളമുയർത്തി കൊണ്ട്‌ നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും സ്വീകരണം ഏറ്റുവാങ്ങി പൊരിവെയിലത്തു തുറന്ന വാഹനത്തിൽ സന്തോഷത്തോടെ നിൽക്കുന്ന മാഷിന്റെ മുഖം മനസ്സിൽ നിന്നും മായുന്നില്ല

എഴുതിയാൽ അവസാനിക്കില്ലെന്നറിയാം

സ്കൂളിന്റെയും നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും മനസ്സിൽ അലി മാഷിന് പകരം അലിമാഷ് മാത്രമേ ഉള്ളൂവെന്ന് അടയാളപ്പെടുത്തി കൊണ്ട്‌ അനന്തമായ നിദ്രയിലേക് പോയ പ്രിയപ്പെട്ട ഗുരുനാഥന്

പരലോകത്തു എല്ലാ സൗഭാഗ്യങ്ങളും നൽകണമേ എന്ന് പ്രാത്ഥിച്ചു കൊണ്ട്‌

ശരീഫ ടീച്ചർ