എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണ വൈറസ് '''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ലോകം ഇന്ന് നേരിടുന്ന മഹാമാരിയാണ് കൊറോണ വൈറസ്.നമ്മളിൽ പലരും കോറോണയെന്ന് ആദ്യമായായിരിക്കും കേട്ടിട്ടുണ്ടാവുക.എന്നാൽ 1937-ലെ ഈ വൈറസിനെ മനുഷ്യർ തിരിച്ചറിഞ്ഞു.സാധാരണ ജലദോഷത്തിന് പതിനഞ്ചു മുതൽ മുപ്പതു ശതമാനം വരെ കാരണം ഈ വൈറസുകളാണ്.മൃഗങ്ങൾക്കിടയിൽ പൊതുവെ ഇത് കണ്ടുവരുന്നു.സൂട്ടോണിക്ക് എന്നാണ് ശാസ്ത്രജ്ഞർ ഇവയെ വിശേഷിപ്പിക്കുന്നത്.അതായത്‌ ഇത്തരം വൈറസുകൾ മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം. ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച നോവൽ കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് കോവിഡ് - 19. .ഫെബ്രുവരി 11-ന് ലോകാരോഗ്യ സംഘടന ഈ രോഗത്തിന് കോവിഡ് - 19എന്ന് പേരിട്ടു.കോവിഡ് - 19 തും കോറോണയും തമ്മിൽ എന്താണ് വ്യത്യാസമെന്ന് ഒരുപാടുപേർക്കും അറിയില്ല കൊറോണ എന്ന വൈറസ് പകർത്തുന്ന ഒരു രോഗമാണ് കോവിഡ് -19.വൈറസുകൾക്കും അവ ഉണ്ടാക്കുന്ന രോഗങ്ങൾക്കും പലപ്പോഴും വ്യത്യസ്ത പേരുകളുണ്ട് എന്നതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം.ചൈനയിലെ ഗുഹാനിൽ ഉത്ഭവിച്ച കോവിഡ് -19 എന്ന ഈ വൈറസ് ജനങ്ങളിൽ പരിഭ്രാന്തി പരത്തി.അന്ന് ഒരുപാടു പേർക്ക് രോഗം പകരുകയും ഒരുപാടു മരണം സംഭവിക്കുകയും ചെയ്തു.ഈ വൈറസ് എവിടെനിന്നാണ് ഉത്ഭവിച്ചതെന്ന് ഇന്നും വ്യക്തമല്ല. ചൈനയിലെ വുഹാനിൽ കണ്ടെത്തിയ വൈറസ് വളരെ പെട്ടന്നാണ് മറ്റു രാജ്യങ്ങളിലേക്ക് പകരുകയും മരണനിരക്ക് ഉയരുകയും ചെയ്തത്.ഇതൊരു പകർച്ചവ്യാധിയാണ്.എന്ന് ലോകമെമ്പാടും ഏകദേശം ഇരുന്നൂറ്റിപ്പത്തോളം രാജ്യങ്ങളിൽ ഈ വൈറസ് വ്യാപിച്ചിരിക്കുന്നു.ലക്ഷക്കണക്കിന് മരണങ്ങൾ സംഭവിക്കുന്നു.ലോകരാജ്യമായ അമേരിക്കയാണ് ഇന്ന് മരണനിരക്കിലും രോഗബാധിതരിലും ഒന്നാമത് നിൽക്കുന്നത്.അതിനർത്ഥം കേമന്മാരായ ലോകരാജ്യങ്ങൾ വരെ ഇന്ന് കോറോണക്ക് മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു.ഇന്ന് കേരളത്തിലും വൈറസ് എത്തി.ഇതുവരെ മരുന്നുപോലും കണ്ടുപിടിക്കാത്ത ഈ വൈറസിനെ തടയാൻ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.നാം ഒറ്റക്കെട്ടായി നിന്നാലേ ഈ രോഗത്തിനെ നമുക്ക് പ്രതിരോധിക്കാൻ കഴിയുകയുള്ളൂ.എത്രയും മരണങ്ങൾക്കു കാരണമാകുന്ന ഈ അസുഖം ശ്വസനത്തെയും ശ്വാസകോശത്തെയുമാണ് വേഗം ബാധിക്കുക.