എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണ വൈറസ് '''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ലോകം ഇന്ന് നേരിടുന്ന മഹാമാരിയാണ് കൊറോണ വൈറസ്.നമ്മളിൽ പലരും കോറോണയെന്ന് ആദ്യമായായിരിക്കും കേട്ടിട്ടുണ്ടാവുക.എന്നാൽ 1937-ലേ ഈ വൈറസിനെ മനുഷ്യർ തിരിച്ചറിഞ്ഞു.സാധാരണ ജലദോഷത്തിന് പതിനഞ്ചു മുതൽ മുപ്പതു ശതമാനം വരെ കാരണം ഈ വൈറസുകളാണ്.മൃഗങ്ങൾക്കിടയിൽ പൊതുവെ ഇത് കണ്ടുവരുന്നു.സൂട്ടോണിക്ക് എന്നാണ് ശാസ്ത്രജ്ഞർ ഇവയെ വിശേഷിപ്പിക്കുന്നത്.അതായത്‌ ഇത്തരം വൈറസുകൾ മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം. ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച നോവൽ കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് കോവിഡ് - 19. .ഫെബ്രുവരി 11-ന് ലോകാരോഗ്യ സംഘടന ഈ രോഗത്തിന് കോവിഡ് - 19എന്ന് പേരിട്ടു.കോവിഡ് - 19 തും കോറോണയും തമ്മിൽ എന്താണ് വ്യത്യാസമെന്ന് ഒരുപാടുപേർക്കും അറിയില്ല.കൊറോണ എന്ന വൈറസ് പകർത്തുന്ന ഒരു രോഗമാണ് കോവിഡ് -19.വൈറസുകൾക്കും അവ ഉണ്ടാക്കുന്ന രോഗങ്ങൾക്കും പലപ്പോഴും വ്യത്യസ്ത പേരുകളുണ്ട് എന്നതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം.ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച കോവിഡ് -19 എന്ന ഈ വൈറസ് ജനങ്ങളിൽ പരിഭ്രാന്തി പരത്തി.അന്ന് ഒരുപാടു പേർക്ക് രോഗം പകരുകയും ഒരുപാടു മരണം സംഭവിക്കുകയും ചെയ്തു.ഈ വൈറസ് എവിടെനിന്നാണ് ഉത്ഭവിച്ചതെന്ന് ഇന്നും വ്യക്തമല്ല. ചൈനയിലെ വുഹാനിൽ കണ്ടെത്തിയ വൈറസ് വളരെ പെട്ടന്നാണ് മറ്റു രാജ്യങ്ങളിലേക്ക് പകരുകയും മരണനിരക്ക് ഉയരുകയും ചെയ്തത്.ഇതൊരു പകർച്ചവ്യാധിയാണ്. ഇന്ന് ലോകമെമ്പാടും ഏകദേശം ഇരുന്നൂറ്റിപ്പത്തോളം രാജ്യങ്ങളിൽ ഈ വൈറസ് വ്യാപിച്ചിരിക്കുന്നു.ലക്ഷക്കണക്കിന് മരണങ്ങൾ സംഭവിക്കുന്നു.ലോകരാജ്യമായ അമേരിക്കയാണ് ഇന്ന് മരണനിരക്കിലും രോഗബാധിതരിലും ഒന്നാമത് നിൽക്കുന്നത്.അതിനർത്ഥം കേമന്മാരായ ലോകരാജ്യങ്ങൾ വരെ ഇന്ന് കോറോണയ്ക്ക് മുന്നിൽ മുട്ടുകുത്തിയിരിക്കുന്നു.ഇന്ന് കേരളത്തിലും വൈറസ് എത്തി.ഇതുവരെ മരുന്നുപോലും കണ്ടുപിടിക്കാത്ത ഈ വൈറസിനെ തടയാൻ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്.നാം ഒറ്റക്കെട്ടായി നിന്നാലേ ഈ രോഗത്തിനെ നമുക്ക് പ്രതിരോധിക്കാൻ കഴിയുകയുള്ളൂ.ഇത്രയും മരണങ്ങൾക്കു കാരണമാകുന്ന ഈ അസുഖം ശ്വസനത്തെയും ശ്വാസകോശത്തെയുമാണ് വേഗം ബാധിക്കുക.പനി,ചുമ,കഫം,ശ്വാസംമുട്ടൽ,ശ്വസനബുദ്ധിമുട്ടുകൾ എന്നിവയാണ് അണുബാധയുടെ പ്രധാനലക്ഷണങ്ങൾ.കൂടുതൽ കഠിനമായ കേസുകളിൽ അണുബാധ ന്യൂമോണിയ,കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം,വൃക്കത്തകരാറുകൾ,മരണം എന്നിവയ്ക്ക് കാരണമാകുന്നു.പ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ അതായത്‌ പ്രായമായവരിലും ചെറിയ കുട്ടികളിലും രോഗം പിടിമുറുക്കും.വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ പതിനാലു ദിവസത്തിനുള്ളിൽ രോഗലക്ഷണം കാണും.കോറോണവൈറസിന് കൃത്യമായ ചികിത്സയും,പ്രധിരോധവാക്സിനും ഇല്ല.രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽനിന്നു മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്.ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേയ്ക്കു തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും.വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേയ്ക്ക് വൈറസുകൾ വ്യാപിക്കുകയും ചെയ്യും.വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക്‌ ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴോ രോഗം മറ്റൊരാളിലേക്ക് പകരാം.വൈറസ് ബാധിച്ചയാൾ സ്പർശിച്ച വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം.ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾകൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.എത്ര മാരകമായാലും കോറോണയെ നമുക്ക് പ്രതിരോധിച്ചേ മതിയാകൂ.അതിന്‌ ഇനിപ്പറയുന്ന കാര്യങ്ങൾ നിർബന്ധമായും പിന്തുടർന്നേ മതിയാകൂ.പരിസരം വൃദ്ധിയായി സൂക്ഷിക്കുക.അതോടൊപ്പം വ്യക്തിശുചിത്വവും പാലിച്ചേ മതിയാകൂ.പുറത്തുപോയി വന്നാലുടൻ കൈകാലുകളും ശരീരവും വൃത്തിയാക്കുക.ഒരു ഹാൻഡ്‌വാഷ് കരുതാം.ഇതുപയോഗിച്ചു കൈകൾ വൃത്തിയാക്കുക.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സ്രവങ്ങൾ വായുവിൽ പടരാതിരിക്കാൻ മൂക്കും വായും തൂവാലയുപയോഗിച്ചു മൂടുക.ജലദോഷം,പനി എന്നീ രോഗങ്ങളുള്ളവരിൽനിന്നും അകലം പാലിക്കുക.ശരിയായ രീതിയിൽ പാകം ചെയ്യാത്ത മാംസം ഭക്ഷിക്കരുത്.പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ധരിക്കുക എന്നിങ്ങനെ നിരവധി മുൻകരുതലുകൾ സ്വീകരിച്ചാൽ നമുക്ക് കോറോണയെ വളരെയെളുപ്പത്തിൽ തടയാൻ കഴിയും.കോറോണയെ പ്രതിരോധിക്കാൻ ഭൂരിപക്ഷം പേരും ധരിക്കുന്ന ഒന്നാണ് മാസ്ക്.രോഗികളും,ഡോക്ടർമാരും, നഴ്സുമാരും, രോഗിയെ ശുശ്രുഷിക്കുന്നവരുമൊക്കെ നിർബന്ധമായി ഇത് ധരിക്കണം.മാസ്ക് ധരിക്കുന്നതു മൂലം മുക്കിലേയ്ക്കും വായിലേയ്ക്കും വൈറസുകൾ പ്രവേശിക്കുന്നത് തടയാൻ കഴിയും.മാസ്കുപോലെ പ്രധാനമായ ഒന്നാണ് ഹാൻഡ്‌വാഷ്‌ അഥവാ സാനിറ്റൈസർ.ഇവകൊണ്ട് ഇടയ്ക്കിടക്ക് കൈ കഴുകുന്നത് മൂലം നമ്മുടെ കൈകളിലെയും മറ്റും രോഗാണുക്കളെ ഇല്ലാതാക്കാൻ കഴിയും.നാം പരമാവധി ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസറുകൾ ഉപയോഗിക്കേണ്ടതായുണ്ട്.വൈറസിന്റെ വ്യാപനം തടയാൻ നാം പൊതുസമ്പർക്കം ഒഴുവാക്കേണ്ടതുണ്ട്.അതിനാൽ ഇന്ന് പല രാജ്യങ്ങളും അടച്ചുപൂട്ടലിലാണ്.അവശ്യസർവീസുകളല്ലാതെ മറ്റൊന്നും പ്രവർത്തിക്കുന്നില്ല.ഇത് മൂലം നമുക്ക് രോഗവ്യാപനത്തെ തടയാൻ കഴിയും.നമ്മുടെ ജീവനുവേണ്ടി പ്രവർത്തിക്കുന്ന ഒരുപാട് പേർ നമ്മുടെ ചുറ്റുമുണ്ട്.ആരോഗ്യപ്രവർത്തകർ,പോലീസുകാർ എന്നിങ്ങനെ.പ്രതിരോധമരുന്നുപോലും കണ്ടുപിടിച്ചിട്ടില്ലാത്ത ഈ രോഗത്തെ തടയാൻ അവർ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അധ്വാനിക്കുന്നു.അവർക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.അതോടൊപ്പം തന്നെ ജനങ്ങൾ വീട്ടിലിരുന്നാൽ മാത്രമേ ഈ രോഗവ്യാപനത്തെ തടയാൻ കഴിയുകയുള്ളൂ.അതിനാൽ ഇപ്പോൾ വീടിനകത്തു ഇരിക്കുന്നവരാണ് യഥാർഥ ഹീറോസ്.ഇപ്പോൾ ഒരൽപം കഷ്ടപ്പെട്ടാൽ പിന്നീട് നമുക്ക് എന്നും സന്തോഷിച്ചു കഴിയാം.മറിച്ചാണെങ്കിൽ ഒരിക്കലും പുറംലോകം കാണാൻ കഴിയില്ല.ഇന്ത്യയിൽ ആദ്യം രോഗം സ്ഥിതീകരിച്ചത്‌ കേരളത്തിലാണ്.എന്നാൽ നമ്മുടെ കൊച്ചു കേരളം രോഗത്തെ ചെറുക്കുന്നതിൽ ഒന്നാമതാണ്.രോഗവ്യാപന നിരക്കിലും,മരണനിരക്കിലും ഇന്ന് കേരളത്തിന് കുറച്ചു ആശ്വാസമാണ്. ലോകരാജ്യങ്ങൾവരെ മുട്ടുകുത്തിയ കോറോണയ്ക്കു മുന്നിൽ കേരളം പിടിച്ചു നിൽക്കുന്നു.അത് ജനങ്ങളുടെയും,മറ്റുപ്രവർത്തകരുടെയും മിടുക്കാണ്. കേരളത്തെയും ഇന്ത്യയെയും മറ്റു രാജ്യങ്ങൾ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.കോറോണയെ ലോകം ഒറ്റക്കെട്ടായിനിന്ന് പ്രതിരോധിക്കണം.ഇതിനായാണ് ബ്രേക്ക് ദി ചെയിനും,ലോക് ഡൗണുമൊക്കെ ഏർപ്പെടുത്തിയിരിക്കുന്നത്.ഇത് എല്ലാ ജനങ്ങളും പാലിക്കേണ്ടതുണ്ട്.കോറോണവൈറസിനെ എല്ലാവരും ചേർന്ന് ചെറുക്കേണ്ടതുണ്ട്.

അച്ചു.ബി.അരുൺ
9B എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം