എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണ വൈറസ് '''

Schoolwiki സംരംഭത്തിൽ നിന്ന്
19:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42001 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

ലോകം ഇന്ന് നേരിടുന്ന മഹാമാരിയാണ് കൊറോണ വൈറസ്.നമ്മളിൽ പലരും കോറോണയെന്ന് ആദ്യമായായിരിക്കും കേട്ടിട്ടുണ്ടാവുക.എന്നാൽ 1937-ലെ ഈ വൈറസിനെ മനുഷ്യർ തിരിച്ചറിഞ്ഞു.സാധാരണ ജലദോഷത്തിന് പതിനഞ്ചു മുതൽ മുപ്പതു ശതമാനം വരെ കാരണം ഈ വൈറസുകളാണ്.മൃഗങ്ങൾക്കിടയിൽ പൊതുവെ ഇത് കണ്ടുവരുന്നു.സൂട്ടോണിക്ക് എന്നാണ് ശാസ്ത്രജ്ഞർ ഇവയെ വിശേഷിപ്പിക്കുന്നത്.അതായത്‌ ഇത്തരം വൈറസുകൾ മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർത്ഥം. ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച നോവൽ കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് കോവിഡ് - 19. .ഫെബ്രുവരി 11-ന് ലോകാരോഗ്യ സംഘടന ഈ രോഗത്തിന് കോവിഡ് - 19എന്ന് പേരിട്ടു.കോവിഡ് - 19 തും കോറോണയും തമ്മിൽ എന്താണ് വ്യത്യാസമെന്ന് ഒരുപാടുപേർക്കും അറിയില്ല കൊറോണ എന്ന വൈറസ് പകർത്തുന്ന ഒരു രോഗമാണ് കോവിഡ് -19.വൈറസുകൾക്കും അവ ഉണ്ടാക്കുന്ന രോഗങ്ങൾക്കും പലപ്പോഴും വ്യത്യസ്ത പേരുകളുണ്ട് എന്നതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം.ചൈനയിലെ ഗുഹാനിൽ ഉത്ഭവിച്ച കോവിഡ് -19 എന്ന ഈ വൈറസ് ജനങ്ങളിൽ പരിഭ്രാന്തി പരത്തി.അന്ന് ഒരുപാടു പേർക്ക് രോഗം പകരുകയും ഒരുപാടു മരണം സംഭവിക്കുകയും ചെയ്തു.