"എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 50: വരി 50:


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
            സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. ഉണ്ണിയപ്പൻ മാസ്റ്റർ ആയിരുന്നു. പിന്നീട് കല്യാണി ടീച്ചർ, മാർത്ത ടീച്ചർ തുടങ്ങിയവരും എവിടെ പ്രധാന അധ്യാപകരായി സേവനം അനുഷ്ടിച്ചു. അതിനുശേഷം പി.ആർ.ശങ്കരനാരായണൻ മാസ്റ്റർ, പി.എം.രാമകൃഷ്ണൻ മാസ്റ്റർ, പി.എ.നാരായണൻകുട്ടി മാസ്റ്റർ, കെ.കെ. വിലാസിനി ടീച്ചർ, കെ.യു.സുബ്രമഹ്ണ്യൻ മാസ്റ്റർ, സി.വി.ഷീല ടീച്ചർ, വി. രാഘുനാഥൻ മാസ്റ്റർ, എം.വി. ലത ടീച്ചർ തുടങ്ങിയവരും സ്കൂളിന്റെ പ്രധാന അധ്യാപകരായിരുന്നു.


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==

17:22, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം
വിലാസം
പെരിഞ്ഞനം
സ്ഥാപിതം01 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-201724568





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

           കൈതക്കൂടുകൾ,കശുമാവിന്തോപ്പുകൾ ,കൊന്നത്തെങ്ങുകൾ, വേനക്കാലത്തു വരണ്ടുണങ്ങുന്ന പാടങ്ങളും തോടുകളും. വർഷം പിറന്നാൽ നിലയില്ലാക്കയങ്ങളായി മാറുന്ന അറപ്പകൾ, കുളങ്ങൾ ,പശമയമില്ലാത്ത മണൽ,95% ഓലമേഞ്ഞ കുടിലുകളിൽ താമസിക്കുന്ന സാധുജനങ്ങൾ. ഒരു നേരത്തെ ആഹാരം കഴിക്കാൻ കിട്ടാത്ത കർഷകത്തൊഴിലാളികൾ, രാപ്പകലില്ലാതെ കടലിനോടു മല്ലടിച്ചു കിട്ടുന്നത് കൊണ്ട് ജീവിക്കുന്ന മൽസ്യത്തൊഴിലാളികൾ ,നൂറ്റാണ്ടു പഴക്കമുള്ള ഈ കടലോര പ്രദേശത്തിന്റെ ഏകദേശ രൂപം അതായിരുന്നു.
           രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മദിരാശിയുടെ ഭാഗമായിരുന്ന മലബാറിന്റെ വിദ്യാഭാസ പ്രചാരണത്തിനായി ബ്രിട്ടീഷ് ഗവണ്മെന്റ് സ്കൂളുകൾ തുടങ്ങുവാൻ അനുവാദം നൽകിയപ്പോൾ പീടികപ്പറമ്പിൽ ശ്രീ. രാമൻ എന്ന മാമ അവർകളും സ്കൂൾ തുടങ്ങുകയും ചെയ്തപ്പോൾ അതിനുവേണ്ടി അദ്ദേഹത്തെ സഹായിച്ചതും പ്രോത്സാഹിപ്പിച്ചതും അദ്ദേഹത്തിന്റെ അനുജൻ അപ്പു മാസ്റ്ററും ഭാര്യാസഹോദരനായ ഉണ്ണിയപ്പൻ മാസ്റ്ററും ആയിരുന്നു. അങ്ങനെ 1928 ൽ സ്കൂൾ തുടങ്ങുവാൻ അവർക്കു സാധിച്ചു.പല ദുർഘടങ്ങളെയും പിന്നിട്ടുകൊണ്ടു 1936 ൽ ഏതു എസ്. എൻ.സ്മാരകം ഗേൾസ് ഹയർ എലിമെന്ററി സ്കൂൾ ആക്കി ഉയർത്താൻ കഴിഞ്ഞു .
          വിമോചന സമരം സ്മാരകത്തെ സംബന്ധിച്ചിടത്തോളം എന്നും, അവിസ്മരണീയമാണ്.അടപ്പിക്കുവാൻ വിമോചന സമരക്കാരിൽ നിന്നും തീവ്രമായ ശ്രമം ഉണ്ടായെങ്കിലും സഖാവ് വി. കെ. ഗോപാലന്റെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷിതാക്കളും സംഘടിച്ചു അതിനെ എതിർത്ത് തോൽപ്പിക്കുകയും ചെയ്തു.
          രാമൻ എന്ന മാമക്കുശേഷം ശ്രീമതി കെ.സി.ലക്ഷ്മി,പി.ആർ.ശങ്കരനാരായണൻ മാസ്റ്റർ,പി.എം.രാമകൃഷ്ണൻ    മാസ്റ്റർ,കെ.കെ. വിലാസിനി ടീച്ചർ,ടി.സി.ചന്ദ്രമതി ടീച്ചർ എന്നിവർ മാനേജർമാരായിരുന്നു. ഇപ്പോഴത്തെ മാനേജർമാരായി പി.ആർ. വത്സ, പ്രൊഫ.പി.എസ്.ശ്രീജിത്ത് എന്നിവർ പ്രവർത്തിക്കുന്നു.
         സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സർവവിധ സഹായസഹകരണങ്ങളും എപ്പോഴും കിട്ടിയിട്ടുണ്ട്. പുതിയ ബോധന സമ്പ്രദായത്തിനായി അവിശ്രമം പരിശ്രമിക്കുന്ന അധ്യാപകരുടെ കൂട്ടത്തിൽ സ്മാരകം സ്കൂളിലെ അധ്യാപകരും മുൻനിരയിൽ തന്നെയുണ്ടെന്നുള്ളത് സ്കൂളിന് അഭിമാനകരമാണ്.

ഭൗതികസൗകര്യങ്ങള്‍

           17 ക്ലാസ് മുറികളുള്ള രണ്ടുനില കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.കൂടാതെ എൽ.കെ.ജി, യു.കെ.ജി.എന്നിവക്ക് പ്രത്യേകം ക്ലാസ്സ്മുറികളും ഓപ്പൺ സ്റ്റേജും ഉണ്ട്. ചുറ്റുമതിൽ, കളിസ്ഥലം, പച്ചക്കറിത്തോട്ടം, കമ്പ്യൂട്ടർ റൂം, സ്മാർട്ട് ക്ലാസ് റൂം, ആവശ്യമായ വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവയും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

           സ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. ഉണ്ണിയപ്പൻ മാസ്റ്റർ ആയിരുന്നു. പിന്നീട് കല്യാണി ടീച്ചർ, മാർത്ത ടീച്ചർ തുടങ്ങിയവരും എവിടെ പ്രധാന അധ്യാപകരായി സേവനം അനുഷ്ടിച്ചു. അതിനുശേഷം പി.ആർ.ശങ്കരനാരായണൻ മാസ്റ്റർ, പി.എം.രാമകൃഷ്ണൻ മാസ്റ്റർ, പി.എ.നാരായണൻകുട്ടി മാസ്റ്റർ, കെ.കെ. വിലാസിനി ടീച്ചർ, കെ.യു.സുബ്രമഹ്ണ്യൻ മാസ്റ്റർ, സി.വി.ഷീല ടീച്ചർ, വി. രാഘുനാഥൻ മാസ്റ്റർ, എം.വി. ലത ടീച്ചർ തുടങ്ങിയവരും സ്കൂളിന്റെ പ്രധാന അധ്യാപകരായിരുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി