"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:


'''പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മലബാറിലെ തീരപ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയ പോർച്ചുഗീസുകാരുടെ കടന്നാക്രമണം നിമിത്തം ഭൂരിപക്ഷം മുസ്ലീങ്ങൾ ഉൾപ്പെടുന്ന മലബാർ ജനതയിൽ ചില കുടുംബങ്ങൾ എടവണ്ണ പോലുള്ള പ്രദേശങ്ങളിലേക്ക് കുടിയേറുകയായിരുന്നു. എടവണ്ണയുടെ വക്കത്തുള്ള കോലോത്തും പാറയ്ക്ക് ചേർന്നുള്ള സ്ഥലത്തുണ്ടായിരുന്ന കോവിലകവും ക്ഷേത്രവും , ഒതായി പ്രദേശത്ത് നിലവിലുണ്ടായിരുന്ന ക്ഷേത്രവും എല്ലാം നാല് നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന ഹൈന്ദവ നാകരികയുടെ അവശിഷ്ടങ്ങളാണ്. ശ്രീരംഗപട്ടണത്തെ കേന്ദ്രമാക്കി ടിപ്പു നിർമ്മിച്ച റോഡുകളുടെ ശൃംഖല പ്രസിദ്ധമാണ്. അതിലെ പ്രധാന റോഡുകൾ എടവണ്ണയിലൂടെ കടന്നുപോകുന്നുണ്ട്.'''
'''പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മലബാറിലെ തീരപ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയ പോർച്ചുഗീസുകാരുടെ കടന്നാക്രമണം നിമിത്തം ഭൂരിപക്ഷം മുസ്ലീങ്ങൾ ഉൾപ്പെടുന്ന മലബാർ ജനതയിൽ ചില കുടുംബങ്ങൾ എടവണ്ണ പോലുള്ള പ്രദേശങ്ങളിലേക്ക് കുടിയേറുകയായിരുന്നു. എടവണ്ണയുടെ വക്കത്തുള്ള കോലോത്തും പാറയ്ക്ക് ചേർന്നുള്ള സ്ഥലത്തുണ്ടായിരുന്ന കോവിലകവും ക്ഷേത്രവും , ഒതായി പ്രദേശത്ത് നിലവിലുണ്ടായിരുന്ന ക്ഷേത്രവും എല്ലാം നാല് നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന ഹൈന്ദവ നാകരികയുടെ അവശിഷ്ടങ്ങളാണ്. ശ്രീരംഗപട്ടണത്തെ കേന്ദ്രമാക്കി ടിപ്പു നിർമ്മിച്ച റോഡുകളുടെ ശൃംഖല പ്രസിദ്ധമാണ്. അതിലെ പ്രധാന റോഡുകൾ എടവണ്ണയിലൂടെ കടന്നുപോകുന്നുണ്ട്.'''
=== '''എടവണ്ണയുടെ പ്രത്യേകതകൾ''' ===
* '''കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന യത്തീംഖാന.'''
* '''സർക്കാർ സി .എച്ച്.സിചെമ്പക്കുത്ത്.'''
* '''സീതിഹാജി സ്റ്റേഡിയം .'''
* '''എടവണ്ണ പള്ളി .'''
* '''ചാലിയാർ പുഴ.'''
* '''എടവണ്ണ ഓട്ടുകമ്പനി.'''
* '''ആശുപത്രികൾ.'''
* '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ .'''
* '''ബാങ്കുുകൾ.'''
* '''പറങ്ങോടൻ പാറ .'''
* '''എടവണ്ണ കെ എസ് ഇ ബി .'''
* '''തടിമില്ലുകൾ.'''

21:34, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

എടവണ്ണ

seethihaji bridge
Edavanna KSEB
Parangodan Rock

ചരിത്രം

പശ്ചിമഘട്ട മലമടക്കുകളിൽ നിന്നും ഉത്ഭവിച്ചൊഴുകുന്ന ചാലിയാറിന്റെ തീരത്തുള്ള ഇടമണ്ണാണ് എടവണ്ണയായി തീർന്നത്.’കൊണ്ട് വെട്ടി ‘ തങ്ങളുടെ പ്രപിതാമഹനായിരുന്നു ഷൈഖ് മുസ്താഖ് ശാഹാ വലിയ തങ്ങൾ 130 വർഷം മുമ്പ് എടവണ്ണ രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത ആധാരത്തിൽ ‘എടമണ്ണ് നഗരം” എന്ന പേരിലാണ് ഈ പ്രദേശത്തെ പരാമർശിക്കുന്നത്.

പെരുണ്ണിനും പെരകന്റെ മണ്ണായ പെരക മണ്ണിനും ഇടയ്ക്കുള്ള മണ്ണിന് ഇടമണ്ണ് എന്ന സ്വാഭാവിക നാമം ലഭിച്ചു എന്നും വേണം ഊഹിക്കാൻ .പഴയ പല റിക്കാർഡുകളിലും പേര് ഇതു തന്നെയായിരുന്നെങ്കിലും എടമണ്ണും എടവണ്ണയും വാമൊഴിയായും വരമൊഴിയായും ഒരേ സമയം നിലനിന്നിരുന്നു.എടവണ്ണയെ നവീന ശിലായുഗവുമായി ബന്ധപ്പെടുത്തുന്നു. ബിമ്പും കുഴി , തണ്ടി കുഴി ,മൈലാടിക്കുന്ന്, ചോലാറ എന്നീ ഭാഗങ്ങളിലെ ആദിവാസികളുടെ സാന്നിധ്യം പുരാതനശിലായുഗത്തിൽ എടവണ്ണയിൽ മനുഷ്യവാസം ഉണ്ടായിരുന്നു. ഐന്തൂർ, ചാത്തല്ലൂർ .മറ്റത്തൂർ ,ഏഴു കളരി ,കുന്ന് നായാടികുന്ന് എന്നീ സ്ഥലനാമങ്ങൾ വലിയൊരു സംസ്കാരത്തിൻറെ തിരുശേഷിപ്പുകൾ ആയി വേണം കരുതാൻ.

ചാത്തല്ലൂർ ശാസ്താവിന്റെ ഊരായതിനാൽ പഴയ ബുദ്ധമത കേന്ദ്രം ആയിരിക്കണം ! ഈ പ്രദേശത്തെ പ്രാദേശിക സ്ഥലം, നാമങ്ങളും ഇതിലേക്ക് വെളിച്ചം വീശുന്നു .കൃഷിയും അനുബന്ധ തൊഴിലുകളുമായിരുന്നു ജനങ്ങളുടെ ഉപജീവനമാർഗ്ഗം. മൂന്നര രൂപയായിരുന്നു ഒരു അടിമ പെൺകുട്ടിയുടെ ശരാശരി വില. അതുപോലെതന്നെ അടിമകളെ ജന്മമായും കണമായും പണമായും കൈവശം വെക്കാമായിരുന്നു. അവർക്കിടയിൽ ഉണ്ടായിരുന്ന അയിത്തവും തീണ്ടലും അത്ര വിചിത്രമായിരുന്നു.

ഇസ്ലാം മതം സ്വീകരിച്ചാൽ സിദ്ധിക്കുന്ന സാമൂഹ്യമായ ഉയർച്ചയ്ക്ക് പുറമെ മുസ്ലിംകളിൽ നിന്ന് ലഭിക്കുന്ന സംരക്ഷണ മൂലം ജന്മിമാരുടെ പീഡനങ്ങൾ ഒരു പരിധിവരെ പ്രതിരോധിക്കാൻ സാധിച്ചതും വമ്പിച്ച മതപരിവർത്തനത്തിന് ദളിതരെ പ്രേരിപ്പിച്ചു. ഈ പ്രദേശം മുസ്ലിം ഭൂരിപക്ഷ കേന്ദ്രമാക്കാനുള്ള പ്രധാന കാരണമായാണ് മലബാറിലെ ഭരണം മൈസൂർ സുൽത്താൻ മാരുടെ കീഴിലായതും പിന്നീട് ബ്രിട്ടീഷ് ആധിപത്യത്തിൽ ആയതും. മലബാറിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ കാർഷിക മതരംഗങ്ങളിലുണ്ടാക്കിയ ചലനങ്ങൾക്കനുസൃതമായ മാറ്റങ്ങൾ എടവണ്ണയിൽ ഒരു കോളിളക്കമുണ്ടാക്കിയിരുന്നു.

150 വർഷം മുമ്പ് എടവണ്ണയിൽ നിന്ന് തടികൾ ശേഖരിച്ച് ചാലിയാർ വഴി കോഴിക്കോട് എത്തിക്കുന്ന വ്യാപാരികൾ ഉണ്ടായിരുന്നു. അതേപോലെ കോഴിക്കോട്ട് നിന്ന് പലചരക്ക് സാധനങ്ങൾ വഞ്ചിയിൽ നിന്ന് വണ്ടൂർ ,തിരുവാലി ,മമ്പാട് ,നിലമ്പൂർ ഭാഗത്തെയും കാളവണ്ടിയിൽ ചരക്കെത്തിക്കുന്ന ധാരാളം വ്യാപാരികൾ ഉണ്ടായിരുന്നു.എടവണ്ണയുടെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ ഇവരും ഇവരുടെ സന്തതികളും നിർണായക പങ്കുവഹിച്ചു.

ഏതൊരു നാടിനും ഉള്ളതുപോലെ എടവണ്ണയ്ക്കും സംഭവബഹുലമായ ഒരു ഭൂതകാലം ഉണ്ട് . അതിൻറെ ഉയർച്ചയും പരിണാമവും സംഭവിച്ചുകൊണ്ട് പിന്നിട്ട് വഴിത്താരകളിലൂടെ ഒന്ന് കണ്ണു പോയിക്കുകയാണ് ഇവിടെ ചെയ്യുന്നത്. പ്രാചീനകാലം മുതലേ ഇവിടെ മനുഷ്യവാസം ഉണ്ടായിരുന്നു. എടവണ്ണയുടെ സ്ഥലങ്ങളിൽ നിന്ന് കിട്ടുന്ന ചരിത്രാവശിഷ്ടങ്ങൾ അത്തരം ഒരു സൂചന നൽകുന്നു .

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മലബാറിലെ തീരപ്രദേശങ്ങളിൽ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയ പോർച്ചുഗീസുകാരുടെ കടന്നാക്രമണം നിമിത്തം ഭൂരിപക്ഷം മുസ്ലീങ്ങൾ ഉൾപ്പെടുന്ന മലബാർ ജനതയിൽ ചില കുടുംബങ്ങൾ എടവണ്ണ പോലുള്ള പ്രദേശങ്ങളിലേക്ക് കുടിയേറുകയായിരുന്നു. എടവണ്ണയുടെ വക്കത്തുള്ള കോലോത്തും പാറയ്ക്ക് ചേർന്നുള്ള സ്ഥലത്തുണ്ടായിരുന്ന കോവിലകവും ക്ഷേത്രവും , ഒതായി പ്രദേശത്ത് നിലവിലുണ്ടായിരുന്ന ക്ഷേത്രവും എല്ലാം നാല് നൂറ്റാണ്ട് മുമ്പുണ്ടായിരുന്ന ഹൈന്ദവ നാകരികയുടെ അവശിഷ്ടങ്ങളാണ്. ശ്രീരംഗപട്ടണത്തെ കേന്ദ്രമാക്കി ടിപ്പു നിർമ്മിച്ച റോഡുകളുടെ ശൃംഖല പ്രസിദ്ധമാണ്. അതിലെ പ്രധാന റോഡുകൾ എടവണ്ണയിലൂടെ കടന്നുപോകുന്നുണ്ട്.

എടവണ്ണയുടെ പ്രത്യേകതകൾ

  • കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന യത്തീംഖാന.
  • സർക്കാർ സി .എച്ച്.സിചെമ്പക്കുത്ത്.
  • സീതിഹാജി സ്റ്റേഡിയം .
  • എടവണ്ണ പള്ളി .
  • ചാലിയാർ പുഴ.
  • എടവണ്ണ ഓട്ടുകമ്പനി.
  • ആശുപത്രികൾ.
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾ .
  • ബാങ്കുുകൾ.
  • പറങ്ങോടൻ പാറ .
  • എടവണ്ണ കെ എസ് ഇ ബി .
  • തടിമില്ലുകൾ.