എസ്.എം.എച്ച്.എസ് മരിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.എം.എച്ച്.എസ് മരിയാപുരം
വിലാസം
മരിയാപുരം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
28-07-201730055




ചരിത്രം

സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.ഇടുക്കി ആര്‍ച്ച് ഡാമില്‍ നിന്നും ഏകദേശം 3 KM വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 1959 ആയപ്പോഴേക്കും കുടിയേറ്റം ആരംഭിച്ചിരുന്നു.ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന ചെറിയ കുന്നുകളും മദ്ധ്യഭാഗത്തി താഴ്ന്ന നില്‍പ്പും നല്‍കിയ ആകൃതിയുടെ അടിസ്ഥാനത്തില്‍ ആദ്യകാലത്ത് "ചട്ടിക്കുഴി" എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1963 മുതല്‍ "മരിയാപുരം" എന്ന് അറിയപ്പെട്ടു തുടങ്ങി.തങ്ങളുടെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന കുടിയേറ്റ ജനതയുടെ ചിരകാലസ്വപ്ന പൂര്‍ത്തീകരണമെന്നോണം 1963 ല്‍ മരിയാപുരത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യക്കാലത്ത് അംഗീകാരമില്ലാതിരുന്ന LP സ്ക്കൂള്‍ പള്ളിയോടൊപ്പമാണ് പ്രവര്‍ത്തിച്ചിരുന്നത്.ദേവാലയത്തി പേരില്‍ ആ സ്ക്കൂളും സെ. മേരീസ് എന്നപേരില്‍ അറിയപ്പെട്ടു.1969 -ല്‍ സ്ക്കൂളിനുവേണ്ടി സ്ഥലം വാങ്ങുകയും കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.1970-ല്‍ 1 മുതല്‍ 6 വരെയുള്ള ക്ലാസ്സുകള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 1976 ല്‍ സെ. മേരീസ് UP സ്ക്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യ ഹെഡ്മിസ്ട്രസ്സ് സി.ഗ്രയ്സി കെ.എം ആയിരുന്നു.1979 ല്‍ ഇവിടെ ഹൈസ്ക്കൂള്‍ അനുവദിക്കപ്പെട്ടു.ഹൈസ്ക്കൂളി ആദ്യത്തെ ഹെഡ്മാസ്റ്റര്‍ O.M Emmanual സാറും മാനേജര്‍ റവ.ഫാദര്‍ ജോസ് കണ്ടത്തിലുമായിരുന്നു. സ്ക്കൂളിലെ ആദ്യ ബാച്ച് SSLC 92 % വിജയത്തോടെ ഇടുക്കി ജില്ലയില്‍ ഒന്നാം സ്ഥാനത്തോടെ 1982 -ല്‍ പഠനം പൂര്‍ത്തിയാക്കി എന്നത് അഭിമാനകരമായ ഒരു നേട്ടമാണ്.കോതമംഗലം വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച സ്ക്കൂള്‍ 2004 മുതല്‍ ഇടുക്കി വിദ്യാഭ്യാസ ഏജന്‍സിയുടെ ഭാഗമാണ്.2004 -ല്‍ സ്ക്കൂളി രജത ജൂബിലി കൊണ്ടാടി.

ഭൗതികസൗകര്യങ്ങള്‍

രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും യൂ.പി വിഭാഗത്തിന് 1 കെട്ടിടത്തില്‍ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ സയന്‍സ് ലാബ്, വിപുലമായ ലൈബ്രറി, റീഡിംഗ് റും, LCD ROOM എന്നിവയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ കുട്ടികള്‍ക്കായി പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയര്‍ റെഡ് ക്രോസ്
  • LCD ക്ലാസ്സ് മുറികള്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കൗണ്‍സലിങ്
  • എന്‍.എസ്.എസ്

ക്ലബുകള്‍

  • സയന്‍സ് ക്ലബ്ബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • നേച്ചര്‍ ക്ലബ്ബ്
  • ഐറ്റി ക്ലബ്ബ്
  • ഹെല്‍ത്ത് ക്ലബ്ബ്
  • സ്പോര്‍ട്സ് ക്ലബ്ബ്
  • ആര്‍ട്സ് ക്ലബ്ബ്
  • ക്യാറ്റ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഇംഗ്ലീഷ് ക്ലബ്
  • എന്‍.എസ്.എസ്

മാനേജ്മെന്റ്

ഇടുക്കി കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 65 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രക്ഷാധികാരി അഭിവന്ദ്യ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവും റെവ. ഡോ. ജോണ്‍ നെല്ലിക്കുന്നേല്‍ കോര്‍പ്പറേറ്റ് മാനേജരായും ലോക്കല്‍ മാനേജരായി റെവ.ഫാ. വില്‍സന്‍ മണിയാട്ട് പ്രവര്‍ത്തിക്കുന്നു. ഹെഡ്മാസ്റ്ററായി ശ്രി.കെ.ജെ കുര്യന്‍ സേവനം ചെയ്യുന്നു.

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

1968 - 68 Sr. ANNAKUTTY MANI
1968 - 69 PAILY P.C
1969-70 PETER P.S.
1970- Sr. VERONICKA P.L.
1976 - 79 GRACY K.M.
1979 - 82 EMMANUEL O.M
1982 - 83 K.P. PAULOSE
1983 - 85 JOSEPH ABRAHAM
1985-86 O.V MANI
1986 - 88 THOMAS P.M
1988 - 90 JOSEPH K.L
1990 - 93 N.M JOSEPH
1993 - 94 N.M ABRAHAM .
1994- 96 C.G. ABRAHAM
1996 - 96 JOHN K.T
1996 - 97 THOMAS P.O
1997- 1998 PAUL K.C
1998- 99 LUKOSE K.M

|-== മുന്‍ സാരഥികള്‍ ==

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി വെരി. റവ.ഡോ.ജോണ്‍ നെല്ലിക്കുന്നേല്‍, ഈ സ്കൂളിലെ അദ്ധ്യാപകരായ ശ്രീ ജിജോ അഗസ്റ്റ്യന്‍,മേഴ്സി എം,എസ്, എന്‍റേണി ജെ കുളത്തിനാല്‍, ഡോണാ ജോസ് എന്നിവര്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്.

വഴികാട്ടി

<googlemap version="0.9" lat="10.063516" lon="76.886444" zoom="8"width="500"controls="none"> </googlemap> | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • ചെറുതോണി ടൗണില്‍ ‍ നിന്നും 5 കി.മി. അകലത്തായി തങ്കമണി റോഡില്‍ സ്ഥിതിചെയ്യുന്നു.

|----

  • ഇടുക്കി ആര്‍ച്ചുഡാമില്‍ നിന്നും 3 കി.മി. അകലം

|} |}