എസ്സ്.എം..എച്ച്.എസ്സ്.എസ്സ്. കൊട്ടറ/അക്ഷരവൃക്ഷം/ സ്നേഹം

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹം

എന്റെ ജീവൽ തുടിപ്പുകളു-
ണരുന്ന വേളയിൽ,
അമ്മയിലുണരുന്നു സ്വപ്നം

ഭൂമിയിലെത്തുന്ന നാൾ മുതലെൻ
മുന്നിൽ നടക്കുന്നു സ്വപ്നം
നിദ്രയിലാഴുമ്പോൾ
മുന്നിലെത്തീടുന്ന
മുത്തശ്ശി കഥയാണ് സ്വപ്നം
ജീവിതമെന്തെന്നു ചൊല്ലി തരുന്നൊരു
പാഠപുസ്തകമാണ് സ്വപ്നം

ജീവിത വിജയത്തിനെന്നുള്ളി,
ലുണരുന്ന ആർപ്പുവിളിയാണ് സ്വപ്നം

വഴികാട്ടിയാകുന്നു ആനന്ദ
മേകുന്നു ,ഭീതിയുണർത്തുന്നു
സ്വപ്നം

ഒടുവിലിതാ ഞാൻ
പൂഴിയിലലിയുമ്പോൾ
എൻ കൂടെയലിയിന്നു
സ്വപ്നം

ഞാനായി ജനിക്കുന്നു,
ഞാനായി മരിക്കുന്നു
കൂടെപ്പിറപ്പാകും സ്വപ്നം,
എന്റെ കൂടെപ്പിറപ്പാകും,
സ്വപ്നം

ദേവിപ്രീയ ജെ നായർ
7 D എസ് എം എച്ച് എസ്സ് എസ്സ് കൊട്ടറ,മീയണ്ണൂർ, കൊല്ലം
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത