എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/History

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 31 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41011chathannoor (സംവാദം | സംഭാവനകൾ) (' <font size=7 color=red>'''ചരിത്രം''' </font color> <font size=3 color=blue> കൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                     ചരിത്രം 

കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കൽ ഗ്രാമം. കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതിൽ ഇന്നും ഒരു നഗരമെന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പർവ്വതത്തിന്റെ ഗർവ്വോടെ അംബരചുംബിയായി നിൽക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. “പാറയുടെ സമീപം” എന്നർത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കൽ എന്ന് പേര് ലഭിച്ചത്. വിശദമായി......