എച്ച്.എസ്സ്.എസ്സ്,മുതുകുളം/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
12:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസര ശുചിത്വം


             മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായി ആയിരിക്കും ആരോഗ്യപൂർണമായ ആയുസ്സ് ആണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് ആശംസിക്കുന്നു.
             എന്താണ് ആരോഗ്യം എന്ന ചോദ്യത്തിന് ഒരു ഉത്തരമാണ് രോഗമില്ലാത്ത അവസ്ഥ ശാരീരികവും മാനസികവും സാമൂഹികവുമായ സുസ്ഥിതി എന്നാണ് ആരോഗ്യം എന്ന വാക്കിന് ലോകാരോഗ്യസംഘടന നിർവചിക്കുന്നത്.ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്കുവഹിക്കുന്നത് പരിസര ശുചീകരണവും വ്യക്തിശുചിത്വം ആണ് ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം സാഹചര്യങ്ങളാണ് അതിനാൽ അവയെ ഇല്ലാതാക്കുക അത്യാവശ്യമാണ്.
            ഒരു വ്യക്തി വീട് പരിസരം ഗ്രാമം നാട് എന്നിങ്ങനെ ശുചീകരണത്തിന് മേഖലകൾ പലതാണ് ജനങ്ങളിൽ ശുചിത്വ ബോധവും ഒപ്പംതന്നെ പൗരബോധവും ഉണ്ടാക്കുകയാണ് ആദ്യം വേണ്ടത് നാടിന് ശുചിത്വം ഓരോ പൗരനെയും ചുമതലയായി കരുതണം നിയമങ്ങൾ അനുസരിക്കാൻ വേണം ആദ്യം ശുചിത്വബോധം ഉണ്ടാക്കുക തുടർന്ന് ശുചീകരണം നടത്തുക ഇതാണ് നമുക്ക് ചെയ്യാനുള്ളത് അങ്ങനെ ശുചിത്വം എന്ന ഗുണം വളർത്താൻ കഴിയും
            ഇന്ന് നമ്മുടെ അനാരോഗ്യത്തിന് കാരണങ്ങൾ ആയ പല ഘടകങ്ങളുണ്ട് അവയിൽ ചിലതാണ് പോഷക ദൗർലഭ്യം പരിസരമലിനീകരണം പുകവലി മദ്യപാനം മയക്കു മരുന്നുകളുടെ ഉപയോഗം ശരീര ശുചിത്വം കുറവ് ദുശീലങ്ങൾ രോഗപ്രതിരോധത്തിന് തകരാറുകൾ തുടങ്ങിയവ.
            ഇന്ന് ലോകം നേരിടുന്ന ഒരു പ്രധാന മഹാമാരി ആണ് കൊറോണാ വൈറസ് എന്ന കോവിഡ് 19 രോഗം.വൈറസ് വ്യാപനം മൂലം ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗാവസ്ഥ വ്യക്തിശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചു നമുക്കതിനെ നിയന്ത്രിച്ച് നിർത്തുവാൻ കഴിയും. മാസ്ക്കുകൾ ധരിക്കുക കൈകൾ കൈകൾ അണുനാശിനി ഉപയോഗിച്ച് കഴുകുക അ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാലകൊണ്ട് കണ്ണുകളിലും മൂക്കിലും വായിലും തൊടുന്നതിനു മുൻപ് ഉപയോഗിച്ച ശേഷം ഉടൻ തന്നെ ഇടുക അകലം പാലിക്കുക എന്നീ മാർഗങ്ങളിലൂടെ ഈ വൈറസിനെ വ്യാപനത്തെ തടയുക സാധ്യമാണ് .
             ഇരുളിമ മുഴുവൻ മാഞ്ഞു തെളിയുന്ന സ്വച്ഛത യുടെ പ്രശാന്തിയുടെ അരികിൽ ഉണ്ടെന്ന് ഓർമിപ്പിക്കുന്ന സുന്ദര പ്രതീക്ഷയുമായി എന്ന് സംഹാര വൈറസിനെ പ്രതിരോധിക്കാം അതിന് നമുക്ക് ശുചിത്വശീലങ്ങൾ പാലിക്കാൻ കഴിയട്ടെ.
ഫ്രെഡി ആർ മാത്യു
9 സി വി എച്ച് എസ്സ് എസ്സ് മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം