എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ/അക്ഷരവൃക്ഷം/പ്രപഞ്ചത്തിന്റെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എം റ്റി എസ് ജി എച്ച് എസ് ആനപ്രമ്പാൽ/അക്ഷരവൃക്ഷം/പ്രപഞ്ചത്തിന്റെ രോദനം എന്ന താൾ എം റ്റി എസ് എച്ച് എസ് ഫോർ ഗേൾസ് ആനപ്രമ്പാൽ/അക്ഷരവൃക്ഷം/പ്രപഞ്ചത്തിന്റെ രോദനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രപഞ്ചത്തിന്റെ രോദനം


ഈശ്വരന്റെ വരദാനം
പ്രകൃതിയെന്ന വരദാനം
കാവൽക്കാരാം
മനുഷ്യന്മാർ കാവൽ
മറന്നു മുടിക്കുന്നു.

വർണ്ണവിസ്മയ ഭൂമി
വെള്ളം വായു അളവെന്യേ
വിലനൽകാതെ ചൊരിഞ്ഞപ്പോൾ
വില നോക്കാൻ മറന്നു നാം

പ്രളയമായും ഭൂകമ്പമായും
വേഷം മാറി വന്നിട്ടും
പഠിക്കുന്നില്ല നാമിന്നും
പഠിക്കാനൊട്ടു ശ്രമിക്കില്ല.

കാലം മാറി കോലം മാറി
കൊറോണ വന്നു കണ്ണുരുട്ടി
ലോകം മുഴുവൻ വിറപ്പിച്ചു
സംഹാരതാണ്ഡവമാടുമ്പോൾ

അറിയുക മർത്യാ നീയിതു
പ്രകൃതി ചൂഷണം നിർത്തുക
തിരിയുക വീണ്ടും മണ്ണിലേക്ക്
അതാണ് നമ്മുടെ ആരോഗ്യം.


 

ആര്യാ സോമൻ
8 എം.റ്റി.എസ്. ഗേൾസ് ഹൈസ്ക്കൾ
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത