ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഈശ്വരന്റെ വരദാനം പ്രകൃതിയെന്ന വരദാനം കാവൽക്കാരാം മനുഷ്യന്മാർ കാവൽ മറന്നു മുടിക്കുന്നു. വർണ്ണവിസ്മയ ഭൂമി വെള്ളം വായു അളവെന്യേ വിലനൽകാതെ ചൊരിഞ്ഞപ്പോൾ വില നോക്കാൻ മറന്നു നാം പ്രളയമായും ഭൂകമ്പമായും വേഷം മാറി വന്നിട്ടും പഠിക്കുന്നില്ല നാമിന്നും പഠിക്കാനൊട്ടു ശ്രമിക്കില്ല. കാലം മാറി കോലം മാറി കൊറോണ വന്നു കണ്ണുരുട്ടി ലോകം മുഴുവൻ വിറപ്പിച്ചു സംഹാരതാണ്ഡവമാടുമ്പോൾ അറിയുക മർത്യാ നീയിതു പ്രകൃതി ചൂഷണം നിർത്തുക തിരിയുക വീണ്ടും മണ്ണിലേക്ക് അതാണ് നമ്മുടെ ആരോഗ്യം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത