എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി

കൊടുവള്ളി: മണാശ്ശേരി എം കെ എച്ച് എം എം ഒ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യുണിറ്റിന്റെയും കേരള പൊലീസും സംയുക്താഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകി. സ്വയം രക്ഷക്കായി പെൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട വിവിധ അഭ്യാസ മുറകളാണ് എൻ.എസ്. എസ് വളന്റിയർമാരായ പെൺകുട്ടികളെ പരിശീലിപ്പിച്ചത്. കോഴിക്കോട് റൂറൽ പൊലിസ് സെൽഫ് ഡിഫൻസ്‌ ടീം അംഗങ്ങളായ വി. വി ഷീജ, വി. ബിന്ദു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പ്രിൻസിപ്പാൾ സന്തോഷ്‌ മൂത്തേടം ഉദ്ഘാടനം ചെയ്തു. എൻ. എസ് പ്രോഗ്രാം ഓഫീസർ

ടി.വി വീണ അധ്യക്ഷയായി.

ചിത്രം

മണാശ്ശേരി എം കെ എച്ച് എം എം ഒ ഹയർ സെക്കന്ററി സ്കൂളിൽ പെൺകുട്ടികൾക്കായി നടന്ന സ്വയം പ്രതിരോധ പരിശീലനം