"എം.റ്റി.എൽ.പി.എസ്. നിരണം സൗത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 81: വരി 81:
==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ല കായംകുളം ദേശീയപാതയിൽ ആലുംതുരുത്തി പാലത്തിനു വലതുവശത്തുകൂടി ഒരു കിലോ മീറ്റർ ദൂരം കണ്ണശ്ശ സ്മാരക വായനശാല സമീപം 50 മീറ്റർ കഴിയുമ്പോൾ ജെറുസലേം മാർത്തോമാ പള്ളിയുടെ കോംപൗണ്ടിന് ഉള്ളിലാണ് സ്കൂൾ  
തിരുവല്ല കായംകുളം ദേശീയപാതയിൽ ആലുംതുരുത്തി പാലത്തിനു വലതുവശത്തുകൂടി ഒരു കിലോ മീറ്റർ ദൂരം കണ്ണശ്ശ സ്മാരക വായനശാല സമീപം 50 മീറ്റർ കഴിയുമ്പോൾ ജെറുസലേം മാർത്തോമാ പള്ളിയുടെ കോംപൗണ്ടിന് ഉള്ളിലാണ് സ്കൂൾ  





13:58, 26 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എം.റ്റി.എൽ.പി.എസ്. നിരണം സൗത്ത്
വിലാസം
തിരുവല്ല

എം. റ്റി. എൽ. പി സ്കൂൾ നിരണം സൗത്ത് നിരണം പി. ഓ തിരുവല്ല പത്തനംതിട്ട
,
689621
സ്ഥാപിതം01 - 06 - 1902
വിവരങ്ങൾ
ഫോൺ0469-2710645
ഇമെയിൽniranamsouthmtlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്37228 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീമോൾ ആനി പീറ്റർ
അവസാനം തിരുത്തിയത്
26-10-202037228leemol


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂൾ

ക്രിസ്തു ശിഷ്യനായ തോമസ് അപോസ്തലന്റെ പാദസ്പർശനത്താൽ പരിപാവനമായി തീർന്ന നിരണം ദേശത്തു് ഒരു നൂറ്റാണ്ടിൽ കൂടുതലായി വളരെ പ്രശംസനീയമാംവിധം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഒരു സരസ്വതിക്ഷേത്രമാണ് നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂൾ


1050 മാണ്ടിൽ നിരണത്തു പഴയപള്ളിയിൽ നിന്നും പിരിനുപോന്ന മാർത്തോമക്കാർ നിരണത്തു പള്ളികടവനടുത്തു പട്ടമൂക്കിൽ വക പുളിമ്പള്ളിൽ പുരയിടത്തിൽ ചമക്കപെട്ട പുളിമ്പള്ളിൽ പള്ളികൂടമാണ് നിരണം സൗത്ത് എം.റ്റി. എൽ. പി. സ്കൂളിന്റെ മൂല സ്ഥാപനം. തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും ആവിർഭവിച്ച സ്കൂളുകൾ മാർത്തോമാ മെത്രാപ്പോലീത്തയുടെ മാനേജ്മെന്റിൽ ഗ്രാന്റു സ്കൂളായി രൂപീകരിക്കുകേയും അങ്ങനെ എം .റ്റി സ്കൂൾഗണത്തിൽ ഈ സ്കൂളും ചേർന്നു വരികയും ചെയ്തു . ആദ്യകാലത്തു ഒന്നും രണ്ടും ക്ലാസുകൾ മാത്രം നടത്തിവന്ന ഈ കെട്ടിടം ജീര്ണാവസ്ഥയിരുന്നതിനാൽ വാഴപ്പള്ളിപ്പറമ്പിൽ ഒരു പുതിയ കെട്ടിടം പണിയിച്ചു . അങ്ങനെ പുളിമ്പള്ളിൽ സ്കൂൾ വാഴപ്പള്ളി സ്കൂൾ ആയി . അതാണ് നാടിന്റെ കെടാവിളക്കായി കാണുന്ന നിരണം സ്കൂൾ . പണ്ഡിതന്മാരും ദേവഭകതന്മാരും അങ്ങനെ അനേകം അധ്യാപകർ ഇവിടെ സേവനം അനുഷിച്ചിട്ടുണ്ട് .

ഇവിടെ ഇപ്പൊ 4 അധ്യാപികർ സേവനം അനുഷ്ഠിക്കുന്നു. നിരണം പഞ്ചയത്തിൽ തിരുവല്ല വിദ്യാഭ്യാസ ഉപജില്ലയിലും പത്തനംതിട്ട ജില്ലയിലും ഉൾപ്പെട്ട ഒരു സ്കൂളാണിത് . നിരണം പഞ്ചായത്തിലെ എറ്റവും നല്ല പ്രൈമറി സ്കൂൾ ബഹുമതി കിട്ടിട്ടുണ്ട് . പള്ളിച്ചിറകുന്നേൽ റ്റി . എസ് . കുഞ്ഞമ്മയാണ് പ്രധാന അദ്ധ്യാപിക . കൂടാതെ 3 അധ്യാപികമാർ കൂടെ സേവനം അനുഷ്ഠിക്കുന്നു . ഇടവകയുടെ അധ്യാപികരക്ഷ കാർത്യാസങ്ങടങ്ങളുടെയും സഹകരണത്തോടെ പല നല്ല വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

1. പഠനം നടത്താൻ യോചിച്ച കെട്ടിടം 2. ചുറ്റുമതിൽ 3. വൃത്തിയുള്ള ടോയ്ലറ്റ് 4. അടുക്കള സൗകര്യം 5. ലൈബ്രറി 6. കമ്പ്യൂട്ടർ 7. കളിക്കാനുള്ള മുറ്റം

മികവുകൾ

1.കല കായിക കഴിവുകൾ പ്രോത്സാഹനം ചെയുന്നു 2. പ്രകൃതിയെ സ്നേഹിക്കുവാനും കൃഷിയോട് താല്പര്യം ഉണ്ടാകുവാനുമുള്ള പ്രവർത്തനങ്ങൾ

അദ്ധ്യാപകർ

ലീമോൾ ആനി പീറ്റർ

മുൻസാരഥികൾ

  • 1. കുഞ്ഞമ്മ ടി .എസ് (1983-2004)
  • 2. അശ്വതി റേച്ചൽ മാത്യു (2004-2009)
  • 3. മറിയാമ്മ ചെറിയാൻ (2009-2014)
  • 4. മേരിക്കുട്ടി ജോൺ (2014-2015)
  • 5. മറിയാമ്മ ചെറിയാൻ (2015-2019)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.

ക്ലബുകൾ

വഴികാട്ടി

തിരുവല്ല കായംകുളം ദേശീയപാതയിൽ ആലുംതുരുത്തി പാലത്തിനു വലതുവശത്തുകൂടി ഒരു കിലോ മീറ്റർ ദൂരം കണ്ണശ്ശ സ്മാരക വായനശാല സമീപം 50 മീറ്റർ കഴിയുമ്പോൾ ജെറുസലേം മാർത്തോമാ പള്ളിയുടെ കോംപൗണ്ടിന് ഉള്ളിലാണ് സ്കൂൾ


സ്കൂൾ ഫോട്ടോകൾ