"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
<br />
<br />
=== പച്ചക്കറിത്തോട്ടം ===
=== പച്ചക്കറിത്തോട്ടം ===
'''എം.എ.ഐ.ഹൈസ്കൂൾ : സ്കൂൾ പി.റ്റി.എ, കുട്ടികൾ എന്നിവരുടെ ശ്രമഫലമായി വിഷരഹിത പച്ചക്കറികളുടെ ലഭ്യതയ്ക്കായി സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയുണ്ടായി. പച്ചക്കരിത്തോട്ടത്തിന്റെ ഉദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൽസ് ജെയിംസ് നിർവ്വഹിച്ചു. ഓണത്തിന് വിളവെടുത്ത പച്ചക്കറികൾ ഓണസദ്യയ്ക്ക് ഉപയോഗിക്കാൻ കഴിഞ്ഞു എന്നത് കുട്ടികൾക്ക് അഭിമാനം നൽകുകയുണ്ടായി.'''<br />
'''എം.എ.ഐ.ഹൈസ്കൂൾ : സ്കൂൾ പി.റ്റി.എ, കുട്ടികൾ എന്നിവരുടെ ശ്രമഫലമായി വിഷരഹിത പച്ചക്കറികളുടെ ലഭ്യതയ്ക്കായി സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയുണ്ടായി. പച്ചക്കരിത്തോട്ടത്തിന്റെ ഉദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൽസ് ജെയിംസ് നിർവ്വഹിച്ചു. ഓണത്തിന് വിളവെടുത്ത പച്ചക്കറികൾ ഓണസദ്യയ്ക്ക് ഉപയോഗിക്കാൻ കഴിഞ്ഞു എന്നത് കുട്ടികൾക്ക് അഭിമാനം നൽകി.'''<br />
[[പ്രമാണം:30065 113 inuaguration.png|thumb|പച്ചക്കറിത്തോട്ടം ഉദ്ഘാടനം | left]]
[[പ്രമാണം:30065 113 inuaguration.png|thumb|പച്ചക്കറിത്തോട്ടം ഉദ്ഘാടനം | left]]
[[പ്രമാണം:30065 114 crop.png|thumb|വിളവെടുപ്പ് | right]]
[[പ്രമാണം:30065 114 crop.png|thumb|വിളവെടുപ്പ് | right]]

23:20, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്‌മാർട്ട് ക്ലാസ്സ്റൂം ഉദ്ഘാടനവും പി.റ്റി.എ പൊതുയോഗവും

വിശ്വനാഥപുരം : എം.എ.ഐ.ഹൈസ്കൂളിൽ ആധുനിക സജ്ജീകരണത്തോടുകൂടി നിർമ്മിച്ച 3 സ്‌മാർട്ട് ക്ലാസ്സ്റൂമുകളുകളുടെ ഉദ്ഘാടനവും പി.റ്റി.എ പൊതുയോഗവും 28.06.2018 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുകയുണ്ടായി. പി.റ്റി.എ പ്രസി‍ഡന്റ് ശ്രീ.വിജയകുമാരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കുമളിഗ്രാമ പ‍ഞ്ചായത്ത് പ്രസി‍ഡന്റ് ശ്രീമതി. ഷീബാസുരേഷ് സ്മാർട്ട് ക്ലാസ്സുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഓരോ ക്ലാസ്സുകളിലും 2017-18 അദ്ധ്യന വർഷം മികച്ച അക്കാദമിക് നിലവാരം പുലർത്തിയ കുട്ടിൾക്കുള്ള വിവിധ എൻഡോവ്‌മെന്റ് അവാർഡുകൾ പ്രസ്തുത യോഗത്തിൽ വിതരണം ചെയ്യുകയുണ്ടായി.

സ്‌മാർട്ട് ക്ലാസ്സ്റൂം ഉദ്ഘാടനം
സ്‌മാർട്ട് ക്ലാസ്സ്റൂം
പി.റ്റി.എ കമ്മറ്റി


സ്കൂൾ പ്രവേശനോത്സവം -2018

എം.എ.ഐ.ഹൈസ്കൂൾ : സ്കൂൾ പ്രവേശനോത്സവം 2018 ജൂൺ 1- ന് സ്കൂൾ ഓ‍ഡിറ്റോറിയത്തിൽ നടന്നു. യോഗത്തിൽ ഹെഡ്‌മാസ്റ്റർ ശ്രീ.കെ.എസ്.ശ്രീജിത്കുമാർ, പി. ടി. എ. പ്രസിഡന്റ് ശ്രീ.വിജയകുമാരൻ പിള്ള, വാർ‍‍ഡ്‌മെമ്പർ എന്നിവർ പങ്കെടുത്തു.കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. പുത്തൻ പ്രതീക്ഷകളുമായി സ്കൂളിന്റെ പടിവാതിൽ കയറാൻ എത്തിയ കൂട്ടുകാർക്ക് ഇതൊരു മധുരാനുഭവം തന്നെയായിരുന്നു.

പച്ചക്കറിത്തോട്ടം

എം.എ.ഐ.ഹൈസ്കൂൾ : സ്കൂൾ പി.റ്റി.എ, കുട്ടികൾ എന്നിവരുടെ ശ്രമഫലമായി വിഷരഹിത പച്ചക്കറികളുടെ ലഭ്യതയ്ക്കായി സ്കൂൾ വളപ്പിൽ ഒരു പച്ചക്കറിത്തോട്ടം നിർമ്മിക്കുകയുണ്ടായി. പച്ചക്കരിത്തോട്ടത്തിന്റെ ഉദ്ഘാടനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൽസ് ജെയിംസ് നിർവ്വഹിച്ചു. ഓണത്തിന് വിളവെടുത്ത പച്ചക്കറികൾ ഓണസദ്യയ്ക്ക് ഉപയോഗിക്കാൻ കഴിഞ്ഞു എന്നത് കുട്ടികൾക്ക് അഭിമാനം നൽകി.

പച്ചക്കറിത്തോട്ടം ഉദ്ഘാടനം
വിളവെടുപ്പ്
വിളവെടുപ്പ്


പൊതു വിദ്യാലയ സംരക്ഷണ യജ്ഞം

വിശ്വനാഥപുരം : 2017 ജനുവരി 27 വെള്ളിയാഴ്ച എം. എ. ഹൈസ്ക്കൂളിൽ പൊതു വിദ്യാലയ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടന്നു. മികവിന്റെ കേന്ദ്രങ്ങളായി പൊതു വിദ്യാലയങ്ങൾ മാറേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ഹെഡ്​മിസ്ട്രസ് ഒ. കെ. പുഷ്പമ്മ യോഗത്തിൽ സംസാരിച്ചു. രക്ഷിതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, സമീപവാസികൾ എന്നിവർ ചേർന്ന് സ്കൂൾ പരിസരം പ്ലാസ്റ്റിക് വിമുക്തമാക്കി. തുടർന്ന് പൊതുവിദ്യാലയ സംരക്ഷണ ചങ്ങല രൂപീകരിച്ചു. മുൻ പി. ടി. എ. പ്രസിഡന്റ് ബാലകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.