ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/അക്ഷരവൃക്ഷം/"Around the world in 80 days" - An appreciation

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/അക്ഷരവൃക്ഷം/"Around the world in 80 days" - An appreciation" സം‌രക്ഷിച്ചിരിക്കുന്ന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
"Around the world in 80 days" - An appreciation

ഞാൻ ഈലോക്ക്ഡൗൺ കാലത്ത് വായിച്ച പുസ്തകമാണ് ജൂൾസ് വേർൺ എന്ന ഫ്രഞ്ച്‌ എഴുത്തുകാരൻെറ എറൗണ്ട് ദ വേൾഡ് ഇൻ 80 ഡേയ്സ്. ലണ്ടൻ നിവാസിയായ ഫിലിയാസ് ഫോഗ് ഒരു പന്തയത്തിൻെറ പേരിൽ ലോകംചുററുന്നു.അതിനിയിൽ സംഭവിക്കുന്ന അതിസാഹസികമായ സംഭവങ്ങളാണ് ഈ കഥ. 80ദിവസങ്ങൾ കൊണ്ട് പല രാജ്യങ്ങളിലൂടെയും അദ്ദേഹം സംഞ്ചരിച്ചു.ബ്രിട്ടനിലെ ഒരു തുറമുഖത്തിൽ നിന്നും കപ്പൽ മാർഗം ബോംബെയിൽ എത്തുകയും അവിടെനിന്ന് കൽക്കത്ത യിലേയ്ക്ക് തീവണ്ടിമാർഗം എത്തുകയും ചെയ്തു. അവിടെ വച്ച് അദ്ദേഹത്തിന്റെ ഭൃത്യനെ പോലീസ്‌ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യം കിട്ടുകയും ചെയ്തു. അതിനുശേഷം കപ്പൽ മാർഗം ഹോങ്കോങ്ങിൽ എത്തുകയുംഅവിടെ നിന്ന് അമേരിക്കയിൽ എത്തുകയും അവിടെ വച്ച് ഡിററക്ടീവ് ഫിക്സിൻെറ നേതൃത്വത്തിൽ അറസ്റ്റിൽ പെടുകയും എന്നാൽ ശരിയായ പ്രതിയെ കണ്ടുപിടിച്ചതിനാൽ അദ്ദേഹത്തിനെ വിട്ടയയ്ക്കുകയും ചെയ്തു. കപ്പൽ മാർഗം സഞ്ചാരം തുടങ്ങിയിടത്ത് എത്തുകയും ചെയ്തു. ഈ കഥ എല്ലാ സഞ്ചാര പ്രിയർക്കും തീർച്ചയായും ഇഷ്ടപ്പെടും.ഈ കഥയിലെ വിവരണത്തിലൂടെ വീട്ടിലിരുന്നുകൊണ്ട് പല രാജ്യങ്ങളും ഭാവനയിൽ കാണാൻ സാധിക്കുകയും ചെയ്യും.

വിനായക്.വി.
8 A ഇ.സി.ഇ.കെ.യൂണിയൻ ഹൈസ്കൂൾ,കുത്തിയതോട്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം