ഇൻഫന്റ് ജീസസ് എൽ പി എസ് തുണ്ടത്തുംകടവ്/അക്ഷരവൃക്ഷം/എന്റെ ചങ്ങാതി

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇൻഫന്റ് ജീസസ് എൽ പി എസ് തുണ്ടത്തുംകടവ്/അക്ഷരവൃക്ഷം/എന്റെ ചങ്ങാതി" സം‌രക്ഷിച്ചിരിക്കുന്നു: s...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ചങ്ങാതി

ഒറ്റയ്ക്കിരിക്കുവാനൊക്കില്ലെനിക്കെന്റെ
കൂട്ടുകാരൊത്ത് കറങ്ങിനടക്കണം
വീട്ടുവിശേഷങ്ങൾ പങ്കിട്ടു ചെല്ലേണം
നാട്ടിലെ കാര്യങ്ങൾ കണ്ടറിഞ്ഞീടണം
പാടവരമ്പിലും തോട്ടിലിറമ്പിലും
പാഴ്ക്കിനാവൊത്തിരി നെയ്തു കൂട്ടീടണം
പാടും പുഴയെന്റെ വീട്ടിനടുത്തുണ്ട്
പണ്ടെ പഹയനെൻ ചക്കരചങ്ങാതി
പാട്ടുമറന്നവൻ പാടെ മെലിഞ്ഞുപോയ്
പക്ഷെ ഇന്നുമെനിക്കവൻ നൊമ്പരചങ്ങാതി

അയോണ ക്ലിന്റൻ
4A ഇൻഫന്റ് ജീസസ് എൽ പി എസ് തുണ്ടത്തുംകടവ്
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത