ഇൻഫന്റ് ജീസസ് എൽ പി എസ് തുണ്ടത്തുംകടവ്/അക്ഷരവൃക്ഷം/എന്റെ ചങ്ങാതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ചങ്ങാതി

ഒറ്റയ്ക്കിരിക്കുവാനൊക്കില്ലെനിക്കെന്റെ
കൂട്ടുകാരൊത്ത് കറങ്ങിനടക്കണം
വീട്ടുവിശേഷങ്ങൾ പങ്കിട്ടു ചെല്ലേണം
നാട്ടിലെ കാര്യങ്ങൾ കണ്ടറിഞ്ഞീടണം
പാടവരമ്പിലും തോട്ടിലിറമ്പിലും
പാഴ്ക്കിനാവൊത്തിരി നെയ്തു കൂട്ടീടണം
പാടും പുഴയെന്റെ വീട്ടിനടുത്തുണ്ട്
പണ്ടെ പഹയനെൻ ചക്കരചങ്ങാതി
പാട്ടുമറന്നവൻ പാടെ മെലിഞ്ഞുപോയ്
പക്ഷെ ഇന്നുമെനിക്കവൻ നൊമ്പരചങ്ങാതി

അയോണ ക്ലിന്റൻ
4A ഇൻഫന്റ് ജീസസ് എൽ പി എസ് തുണ്ടത്തുംകടവ്
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത