ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

നേച്ചര്‍ ക്ലബ്ബ് 2017-18

നേച്ചര്‍ ക്ലബ്ബിന്റെ രൂപീകരണം 01-06-17 ല്‍ നടന്നു. ടീച്ചര്‍ ഇന്‍ ചാര്‍ജ് -രാജി ആര്‍

സെക്രട്ടറി   -അശ്വിന്‍ റ്റി സന്തോഷ് , ജോയിന്റ് സെക്രട്ടറി -അനുശ്രീ സജന്‍ എന്നിവരെ തിരെഞ്ഞെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ  പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിച്ചു. 
                 പരിസ്ഥിതി സൗഹൃദ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട്  ജൂണ്‍ 5ന് പരിസ്ഥിതി ദിനം ആചരിച്ചു. പഞ്ചായത്തിലെ മികച്ച കര്‍ഷകനുളള അവാര്‍ഡു നേടിയ ശ്രീ . ജനാര്‍ദ്ദനന്‍ മുഖ്യ അതിഥിയായി എത്തുകയും ഫലസമൃദ്ധിയുടെ ഭാഗമായുളള  --ഒരു കുട്ടിയ്ക്ക് ഒരു മരം  എന്ന പദ്ധതിയുടെ ഉദ്ഘാടനം മരം നട്ട നിര്‍വഹിക്കുകയും ചെയ്തു. ഇദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. കുട്ടികള്‍ പരിസ്ഥിതി ഗാനം ആലപിച്ചു. മുരളി സാര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂള്‍ പരിസരത്ത് പരമാവധി മരങ്ങള്‍ വെച്ചു പിടിപ്പിച്ചു.
               വീടിനേയും സ്കൂളിനേയും പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്ന് സംരക്ഷിമെന്ന്  കുട്ടികള്‍ പ്രതിജ്ഞ ചെയ്തു. സ്കൂളിന്റെയും വീടിന്റെയും പരിസരത്തുനിന്ന് പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യാനും ,അങ്ങനെ കൊതുകുജന്യരോഗങ്ങളെ അകറ്റി നിര്‍ത്തുമെന്നും ഇതിനായി ആഴ്ചയില്‍ ഒരു ദിവസം ഒരു മണിക്കൂര്‍ ചെലവഴിക്കുമെന്നും കുട്ടികള്‍ തീരുമാനമെടുത്തു. 
              
                 ക്ലബ്ബ് അംഗങ്ങള്‍ പരസ്പരം പച്ചക്കറി വിത്തുകള്‍ കൈമാറി . വീടുകളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുവാനും ഇങ്ങനെ കിട്ടുന്ന പച്ചക്കറികള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉപയോഗിക്കുവാനും തീരുമാനിച്ചു.